- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്വായുധം വഹിക്കുന്ന കൂറ്റൻ റഷ്യൻ ബോംബർ വിമാനം ബ്രിട്ടന് പരിസരത്ത് കൂടി വട്ടമിട്ട് പറന്നു; പിന്നാലെ യുദ്ധവിമാനം അയച്ച് ബ്രിട്ടനും ഫ്രാൻസും; യൂറോപ്പും റഷ്യയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കിലേക്കെന്ന് സൂചനകൾ
റഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധം നാൾക്ക് നാൾ വഷളായി വരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പുകൾ ഉയർന്ന് വരാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോഴിതാ ഈ പ്രവചനം യാഥാർത്ഥ്യമാക്കുന്ന വിധത്തിലുള്ള നീക്കമാണ് ഇന്ന് രാവിലെ റഷ്യ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അണ്വായുധം വഹിക്കുന്ന കൂറ്റൻ റഷ്യൻ ബോംബർ വിമാനം ബ്രിട്ടന് പരിസരത്ത് കൂടി വട്ടമിട്ട് പറന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ പ്രതിരോധിക്കാനെന്നോണം യുദ്ധവിമാനങ്ങൾ അയച്ച് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചത് യുദ്ധ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ യൂറോപ്പും റഷ്യയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വിളിപ്പാടകലെയെത്തിയിരിക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. റഷ്യയുടെ ശക്തമായ പോർവിമാനങ്ങളായ ടുപോലെവ് ടിയു-160 ബ്ലാക്ക്ജാക്ക് ബോംബർ വിമാനങ്ങളാണ് യുകെയുടെ ആകാശഅതിർത്തിക്കടുത്ത് കൂടി വട്ടമിട്ട് പറന്നിരിക്കുന്നത്. എന്നാൽ ഇവ ബ്രിട്ടീഷ് ടെറിട്ടോറിയൽ എയർസ്പേസിലേക്ക് പ്രവേശിച്ചിട്ടില്
റഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധം നാൾക്ക് നാൾ വഷളായി വരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പുകൾ ഉയർന്ന് വരാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോഴിതാ ഈ പ്രവചനം യാഥാർത്ഥ്യമാക്കുന്ന വിധത്തിലുള്ള നീക്കമാണ് ഇന്ന് രാവിലെ റഷ്യ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അണ്വായുധം വഹിക്കുന്ന കൂറ്റൻ റഷ്യൻ ബോംബർ വിമാനം ബ്രിട്ടന് പരിസരത്ത് കൂടി വട്ടമിട്ട് പറന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ പ്രതിരോധിക്കാനെന്നോണം യുദ്ധവിമാനങ്ങൾ അയച്ച് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചത് യുദ്ധ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ യൂറോപ്പും റഷ്യയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വിളിപ്പാടകലെയെത്തിയിരിക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.
റഷ്യയുടെ ശക്തമായ പോർവിമാനങ്ങളായ ടുപോലെവ് ടിയു-160 ബ്ലാക്ക്ജാക്ക് ബോംബർ വിമാനങ്ങളാണ് യുകെയുടെ ആകാശഅതിർത്തിക്കടുത്ത് കൂടി വട്ടമിട്ട് പറന്നിരിക്കുന്നത്. എന്നാൽ ഇവ ബ്രിട്ടീഷ് ടെറിട്ടോറിയൽ എയർസ്പേസിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് ആർഎഎഫ് വ്യക്തമാക്കുന്നത്. എന്നാൽ റഷ്യൻ ബോംബറുകളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സ്‌കോട്ട്ലൻഡിലെ ആർഎഎഫ് ലോസിമൗത്തിൽ നിന്നും ലിൻകോളിൻഷെയറിലെ ആർഎഎഫ് കോനിൻഗ്സ്ബൈയിൽ നിന്നുമുള്ള ടൈഫൂൺ ജെറ്റുകളെയാണ് ബ്രിട്ടൻ അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ അണ്വായുധ ബോംബർ വിമാനങ്ങളാണ് യുകെയുടെ അടുത്ത് കൂടി റഷ്യ പറത്തിയിരിക്കുന്നത്. വടക്ക് കിഴക്ക് ഭാഗത്ത് നിന്നും വന്ന ഇവ അയർലണ്ടിന് പടിഞ്ഞാറ് കൂടെ കടന്ന് പോവുകയുമായിരുന്നു. ഇവയെ നിരീക്ഷിക്കാനെത്തിയ ടൈഫൂൺ ഫൈറ്റർ വിമാനങ്ങളെ പിന്തുണയ്ക്കാനായി ആർഎഎഫ് ബ്രൈസ് നോർട്ടണിൽ നിന്നുമുള്ള വോയേജർ ടാങ്കറുമെത്തിയിരുന്നു.
യുകെയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിൽ പറന്ന റഷ്യൻ ബോംബറുകളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ടൈഫൂണുകളെ വിന്യസിച്ചിരുന്നുവെന്നാണ് റോയൽ എയർഫോഴ്സ് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് തീരത്ത് താണ് പറന്നിരുന്ന റഷ്യൻ വിമാനങ്ങളെ പിന്തുടർന്ന് നിരീക്ഷിച്ചിരുന്നുവെന്ന് ഫ്രഞ്ച് എയർഫോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഇവയെ നിരീക്ഷിക്കാനുള്ള ദൗത്യം സ്പാനിഷ് മിലിട്ടറി വിമാനങ്ങൾക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റഷ്യൻ ഫൈറ്ററുകൾ ഫ്രഞ്ച് തീരത്തിനടുത്ത് കൂടി പറക്കുന്ന നാലാമത്തെ സംഭവമാണിപ്പോഴുണ്ടായിരിക്കുന്നതെന്നും ഫ്രഞ്ച് ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. വ്ലാദിമെർ പുട്ടിന്റെ റഷ്യയും നാറ്റോയും തമ്മിലുള്ള സ്പർധ വർധിച്ച് വരുന്ന സാഹചര്യത്തിലാണീ വിമാനങ്ങളുടെ രംഗപ്രവേശമെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
യുഎസ് നിലവിൽ ആയിരക്കണക്കിന് പട്ടാളക്കാരെയും കടുത്ത ആയുധങ്ങളും പോളണ്ടിൽ വിന്യസിച്ചിട്ടുണ്ട്. റഷ്യ ഇവിടേക്ക് കടന്ന് കയറുന്നതിനെ പ്രതിരോധിക്കാനാണീ നീക്കം. ശീത യുദ്ധത്തിന് ശേഷം ബാൽട്ടിക് സ്റ്റേറ്റുകളും സൗത്ത് ഈസ്റ്റേൺ യൂറോപ്പുമാണ് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പ്രധാന സമ്മർദ പ്രദേശമായി നിലകൊള്ളുന്നത്. നാറ്റോയുടെ പദ്ധതികളുടെ ഭാഗമായി ജർമൻ ട്രൂപ്പുകളുടെ സാന്നിധ്യം ലിത്വാനിയയിൽ വർധിപ്പിച്ചിട്ടുണ്ട്. ഉക്രയിനിലെ ക്രിമിയയിലേക്ക് 2014ൽ റഷ്യൻ കടന്ന് കയറ്റമുണ്ടായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധത്തിന്റെ ഭാഗമായിട്ടാണീ നീക്കം. ഈ സേനാ വിന്യാസം തങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നുവെന്നാണ് റഷ്യയുടെ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്ററായ അലെക്സി മെഷ്‌കോവ് പറയുന്നത്.