- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹം ഒന്നു മാത്രം, മരിച്ചാൽ സ്വന്തം മണ്ണിടലടക്കണം; പ്രതിഭ എം എൽ എ.യുടെ ഇടപെടലിൽ സ്വാമി അമ്മയുടെ മോഹം സഫലമാകുന്നു; സുമനസ്സിന്റെ കാരുണ്യത്തിൽ സ്വാമി അമ്മയ്ക്ക് സ്വന്തം സ്ഥലം; പ്രമാണം എം എൽ എ കൈമാറി
കായംകുളം: വാടക വീട്ടിൽ ജീവിതം തള്ളി നീക്കുന്ന 88 കാരിയായ ഗൗരിക്കുട്ടി എന്ന സ്വാമി അമ്മയ്ക്ക് ഒരൊറ്റ മൊഹമേ ഉണ്ടായിരുന്നുള്ളു.മരിച്ചാൽ സ്വന്തം മണ്ണിൽ അടക്കണം. യു പ്രതിഭല എം എൽ എ യുടെ ഇടപെടലിൽ പൂവണിയുകയാണ്.എം എൽ എയുടെ പ്രവർത്തന ഫലമായി ഒരു സുമനസ് ഗൗരിക്കുട്ടിയമ്മയക്ക് മൂന്നു സെന്റ് സ്ഥലം വാങ്ങി നൽകിയിരിക്കുകയാണ്.നാട്ടുകാരുടെ പ്രിയങ്കരിയായ സ്വാമി അമ്മയായ ഇവർ വർഷങ്ങളായി വാടക വീടുകളിലായി കഴിയുകയാണ്.
ഭർത്താവ് മരണപ്പെട്ടതും ജീവിത പ്രാരാബ്ദങ്ങളാലും വീട് നഷ്ടമായതോടെയാണ് വാടക വീടുകളിൽ ഇവർ അഭയം കണ്ടെത്തിയത്. മകൻ സോമന് ലോട്ടറി കച്ചവടത്തിലൂടെ ലഭിക്കുന്ന തുഛവരുമാനമായിരുന്നു കുടുംബത്തിന് ആശ്വാസമായിരുന്നത്. സോമൻ രോഗബാധിതനായതോടെ ഈ വരുമാനവും നിലച്ചു. വാർധക്യ അവശതകളിലെത്തിയ ഇവർക്ക് മരണപ്പെട്ടാൽ സ്വന്തം ഭൂമിയിൽ അടക്കണമെന്നതായിരുന്നു മോഹം. സ്ഥലത്തിനായി പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് സങ്കടവുമായി എംഎൽഎയുടെ മുന്നിൽ ഇവർ എത്തുന്നത്.
കഷ്ടപ്പാട് മനസിലാക്കിയ എംഎൽഎ നടത്തിയ ഇടപെടലിൽ പത്തിയൂരിൽ മൂന്നര സെന്റ് സ്ഥലം സുമനസുകരൻ വാങ്ങി നൽകുകയായിരുന്നു. പത്തിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടപടികൾ പൂർത്തീകരിച്ച പ്രമാണം വിറക്കുന്ന കൈകളോടെയാണ് എംഎൽഎയിൽ നിന്നും സ്വാമിയമ്മ ഏറ്റുവാങ്ങിയത്. സ്ഥലത്ത് ചെറിയൊരു വീട് കൂടി നിർമ്മിച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി എംഎൽഎ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ