- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമ നിയമിച്ച വിവേക് മൂർത്തിയെ സർജൻ ജനറൽ പദവിയിൽനിന്ന് ട്രംപ് തെറിപ്പിച്ചു; യുഎസിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരനെ പുറത്താക്കിയതിനു കാരണമില്ല; ഉന്നത പദവിയിൽനിന്ന് ഇന്ത്യക്കാർ നീക്കം ചെയ്യപ്പെടുന്നത് ഇത് രണ്ടാം തവണ
വാഷിങ്ടൻ: യുഎസിലെ പ്രഥമ സർജൻ ജനറലാകുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ വിവേക് മൂർത്തിയെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തെറിപ്പിച്ചു. പകരം ഡപ്യൂട്ടി സർജൻ ജനറൽ കൂടിയായ റീയർ അഡ്‌മിറൽ സിൽവിയ ട്രെന്റ്ആഡംസിനെ നിയമിച്ചു. അമേരിക്കയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറാണ് സർജൻ ജനറൽ. ട്രംപ് ഭരണത്തിലേറിയശേഷം അമേരിക്കയുടെ ഉന്നത പദവികളിൽ നിന്ന് ഇന്ത്യൻ വംശജർ പുറത്താക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ഒബാമ പ്രസിഡന്റായിരിക്കേ 2014 ഡിസംബറിലാണു മൂർത്തിയെ നിയമിച്ചത്. അതേസമയം പുറത്താക്കപ്പെട്ടുവെങ്കിലും കമ്മിഷൻഡ് കോറിലെ അംഗമായി മൂർത്തി തുടരും. മൂർത്തിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ട്രംപ് അധികാരമേറ്റശേഷം കസേര നഷ്ടമായ രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. യുഎസ് അറ്റോർണിയായിരുന്ന പ്രീത് ഭരാരയാണ് ആദ്യം പുറത്തായത്. നാലുവർഷത്തേക്കാണു സർജൻ ജനറൽ നിയമനം. മൂർത്തിയെ നിയമിച്ചപ്പോൾ, നാഷനൽ റൈഫിൾസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള തോക്കു ലോബി ശക്തമായി എതിർത്തെങ്കിലും സെനറ്റിൽ 43നെതിരെ 51 വോട്ട് ലഭിച്ചിരുന്നു. 2014ൽ 37ാം വയ
വാഷിങ്ടൻ: യുഎസിലെ പ്രഥമ സർജൻ ജനറലാകുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ വിവേക് മൂർത്തിയെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തെറിപ്പിച്ചു. പകരം ഡപ്യൂട്ടി സർജൻ ജനറൽ കൂടിയായ റീയർ അഡ്‌മിറൽ സിൽവിയ ട്രെന്റ്ആഡംസിനെ നിയമിച്ചു. അമേരിക്കയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറാണ് സർജൻ ജനറൽ. ട്രംപ് ഭരണത്തിലേറിയശേഷം അമേരിക്കയുടെ ഉന്നത പദവികളിൽ നിന്ന് ഇന്ത്യൻ വംശജർ പുറത്താക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
ഒബാമ പ്രസിഡന്റായിരിക്കേ 2014 ഡിസംബറിലാണു മൂർത്തിയെ നിയമിച്ചത്. അതേസമയം പുറത്താക്കപ്പെട്ടുവെങ്കിലും കമ്മിഷൻഡ് കോറിലെ അംഗമായി മൂർത്തി തുടരും. മൂർത്തിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ട്രംപ് അധികാരമേറ്റശേഷം കസേര നഷ്ടമായ രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. യുഎസ് അറ്റോർണിയായിരുന്ന പ്രീത് ഭരാരയാണ് ആദ്യം പുറത്തായത്. നാലുവർഷത്തേക്കാണു സർജൻ ജനറൽ നിയമനം.
മൂർത്തിയെ നിയമിച്ചപ്പോൾ, നാഷനൽ റൈഫിൾസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള തോക്കു ലോബി ശക്തമായി എതിർത്തെങ്കിലും സെനറ്റിൽ 43നെതിരെ 51 വോട്ട് ലഭിച്ചിരുന്നു.
2014ൽ 37ാം വയസ്സിൽ വിവേക് മൂർത്തി യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സർജൻ ജനറലായി നിയമിതനായി. കർണാടകയിൽനിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറിയവരാണു മൂർത്തിയുടെ മാതാപിതാക്കൾ. മൂർത്തിയുടെ മൂന്നാം വയസ്സിലാണു കുടുംബം ഫ്‌ലോറിഡയിലെത്തിയത്.