കാലി: അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ യുവതാരങ്ങൾ. മിക്സ്ഡ് റിലേ ടീം വെള്ളി നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രുപൽ ചൗധരി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഏഷ്യൻ റെക്കോർഡ് തിരുത്തി വെള്ളി നേടിയത്. മൂന്ന് മിനുറ്റ് 17.76 സെക്കൻഡിലാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പ് റെക്കോർഡ് തിരുത്തി അമേരിക്ക സ്വർണം സ്വന്തമാക്കിയപ്പോൾ ജമൈക്ക വെള്ളിയും സ്വന്തമാക്കി.

കഴിഞ്ഞ വർഷം നെയ്‌റോബിയിൽ നടന്ന മീറ്റിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇന്ത്യ 3:20.60 സമയത്തിൽ ഫിനിഷ് ചെയ്താണ് കഴിഞ്ഞ കുറി വെങ്കലം സ്വന്തമാക്കിയത്. ഭരത് ശ്രീധർ, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. അന്ന് യഥാക്രമം നൈജീരിയ സ്വർണവും പോളണ്ട് വെള്ളിയും നേടി.