- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇനി മുതൽ ശിക്ഷാർഹമല്ല; പ്രവാസികൾക്ക് സ്വത്ത് കൈമാറ്റത്തിലും പിന്തുടർച്ചാവകാശത്തിലും മാതൃരാജ്യത്തിന്റെ നിയമങ്ങൾ പിന്തുടരാം; മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈമാറാം; നിയമ പരിഷ്കാരങ്ങളുടെ വഴിയേ യുഎഇയും
അബുദാബി: യു. എ. ഇ. ശിക്ഷാ നിയമങ്ങൾ അടിമുടി മാറ്റും. സിവിൽ, ക്രിമിനൽ നിയമങ്ങളാണ് പരിഷ്‌കരിക്കുന്നത്. ആധുനിക കാലത്തിന് യോജിക്കുന്ന തരത്തിലേക്ക് നിയമങ്ങൾ മാറ്റി എഴുതും.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിയമ ഭേദഗദികൾക്ക് അംഗീകാരം നൽകി. പ്രവാസികളുടെ വിൽപ്പത്രം പിന്തുടർച്ചാവകാശം, സ്ത്രീ സുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്.
പ്രവാസികളുടെ പിൻതുടർച്ച അവകാശവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് സിവിൽ കോഡിൽ വരുത്തുന്ന മാറ്റങ്ങൾ. ഇത് യു. എ. ഇ. യിലെ പ്രവാസികൾക്ക് സ്വത്ത് കൈമാറ്റത്തിലും പിന്തുടർച്ചാവകാശത്തിലും മാതൃരാജ്യത്തിന്റെ നിയമങ്ങൾ പിന്തുടരാം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈമാറാനും ഇനി കഴിയും. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് പാലിക്കേണ്ടത്.
1987 ലെ സ്ത്രീ സുരക്ഷാനിയമത്തിലും വ്യത്യാസങ്ങൾ വരുത്തിയിച്ചുണ്ട്. ദുരഭിമാന കുറ്റകൃത്യങ്ങൾ കൊലപാതകമായാണ് കണക്കാക്കുക. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുമാണ് പുതിയ നിയമം. ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇനി മുതൽ ശിക്ഷാർഹമല്ല. എന്നാൽ പ്രായപൂർത്തിയാകാത്തവർ, മാനസിക വെല്ലുവിളികൾ നേരിയുന്നവർ മുതലായ വിഭാഗത്തിൽ ഉൾപ്പെടുന്നവരുമായുള്ള ലൈംഗികബന്ധത്തിന് വധശിക്ഷയാണ്. സ്ത്രീയ്ക്കും പുരുഷനും നിയമം ഒരുപോലെ ബാധകവുമാണ്.
നിയമ ഭേദഗതിയിലെ മറ്റൊരു ശ്രദ്ധേയമായ വിഷയം മദ്യപാനവും മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ടതാണ്. 21 വയസ്സിന് താഴെയുള്ളവർ മദ്യം വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. കൂടാതെ ജയിൽ ശിക്ഷവരെ ലഭിച്ചിരുന്ന കുറ്റമാണ് പൊതു സ്ഥലത്ത് അപമര്യാദയായ് പെരുമാറുക എന്നത്. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലെ വഴക്ക്, ചുംബനം എന്നിവയ്ക്ക് തടവിനു പകരം പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ