- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പോരാളികൾക്ക് ആദരവുമായി യുഎഇ; മഹാമാരിക്കാലത്ത് രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു
അബുദാബി : രാജ്യത്തെ മുൻനിര തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗോൾഡൻ വിസ അനുവദിച്ചു. കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ പകരം വയ്ക്കാനില്ലാത്ത സേവനം കണക്കിലെടുത്താണ് പുതിയ നടപടി.
കോവിഡ് രക്ഷാപ്രവർത്തനത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തെയും ജനങ്ങളുടെ ജീവന് വേണ്ടി സ്വന്തം ജീവൻ മറന്ന് പരിശ്രമിച്ചവരെയുമാണ് പത്ത് വർഷത്തെ വിസയ്ക്ക് പരിഗണിക്കുന്നത്. ഇതിന് മുമ്പ് ഡോക്ടമാർക്കെല്ലാം യു എ ഇ സർക്കാർ ഗോൾഡൻ വിസയ്ക്കുള്ള അനുമതി നൽകിയിരുന്നു.
smartservices.ica.gov.aeഎന്ന വെബ്‌സൈറ്റിലൂടെ തൊഴിലാളികൾക്ക് വിസയ്ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വകുപ്പുകൾ അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും വിസ നൽകുക.
മറുനാടന് മലയാളി ബ്യൂറോ
Next Story