- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; പുതിയ രോഗികൾ 2,400 കടന്നു; പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ കർശനമാക്കി
അബുദാബി: യുഎഇയിൽ ഇന്ന് 2,426 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 875 പേരാണ് രോഗമുക്തരായത്.രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,61,937 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,45,055 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,164 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 14,718 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ കർശനമാക്കി ദുബൈ. മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ