- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 362 പേർക്ക്; രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,708 കോവിഡ് രോഗികൾ
അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 362 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69,690 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,955 പരിശോധനകൾ നടത്തിയതിൽ നിന്നാണ് 362 പുതിയ രോഗികളെ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന മൂന്ന് പേർ ഇന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് 382 പേരാണ് ഇതുവരെ മരണപ്പെട്ടത്. 398 പേർ രോഗമുക്തി നേടി.
യുഎഇയിൽ ഇതുവരെ 69,690 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 60,600 പേരും ഇതിനോടകം രോഗമുക്തി നേടി. ഇപ്പോൾ 8,708 കോവിഡ് രോഗികളാണ് ഇപ്പോൾ യുഎഇയിലുള്ളതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെമ്പാടുമായി ഇതുവരെ 70 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഏരിയകളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലുമുള്ള പള്ളികളും ആരാധനാലയങ്ങളും തുറക്കാൻ അധികൃതർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്തെ സ്കൂളുകളും ഇന്ന് തുറന്നിട്ടുണ്ട്.
മറുനാടന് ഡെസ്ക്