കുട്ടികളെ നാട്ടിലേ പോലെ ഉറക്കെ പേര് വിളിച്ച് ശകാരിക്കുന്നതുൾപ്പെടെ ഒറ്റയ്ക്ക് വീട്ടിലാക്കി പുറത്ത് പോകുന്നത് വരെ കുറ്റകരമാക്കി യുഎഇയിൽ ശിശുസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോ അവഗണനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിയമത്തോടെ നിർദ്ദേശം നല്കിയിരിക്കുന്നത്. ഇതോടെ പൊതുസ്ഥലങ്ങളിൽ വച്ച് കുട്ടികളെ വഴക്കുപറയുന്നവരും കരുതലെടുക്കുന്നതാണ് ഉചിതം.

കുടുംബങ്ങൾക്കും സമൂഹത്തിനുമിടയിൽ നിലനിൽക്കുന്ന കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണത അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുതിയ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. 2016ലെ മൂന്നാം ഫെഡറൽ നിയമത്തിന് വുദീമ നിയമം എന്നാണ് പേരുനൽകിയിട്ടുള്ളത്. 2012ൽ പിതാവിന്റേയും പിതാവിന്റെ കാമുകിയുടേയും പീഡന ത്തിനിരയായി ദുബായിൽ പട്ടിണി കിടന്ന് മരിച്ച എട്ട് യസ്സുകാരി വുദീമയുടെ ഓർമ്മയ്ക്കാ യാണ് നിയമത്തിന് ഈ പേര് നൽകിയത്.

യുഎഇയിലുള്ള സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളുമായവരുടെ മക്കൾക്ക് സുരക്ഷിതമായി ജീവിക്കാനും വിദ്യ അഭ്യസിക്കാനും എല്ലാത്തരത്തിലുള്ള ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശവും പരിരക്ഷയുമാണ് ഓരോ കുട്ടികൾക്കും പ്രസ്തുത നിയമം നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം, കുട്ടികൾക്ക് വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനുള്ള സൗകര്യം, അന്തസ്സുള്ള പേര് തെരഞ്ഞെുക്കാനുള്ള സ്വാതന്ത്ര്യം, കുട്ടികൾക്ക് മദ്യമോ, പുകയില ഉൽപ്പന്നങ്ങളോ വിൽക്കരുത്, വിദ്യ അഭ്യസിക്കാനുള്ള അവകാശം,ലൈംഗിക ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം, കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ തടയുക എന്നിവയാണ് നിയമത്തിലെ ചില സുപ്രധാന നിർദ്ദേശങ്ങൾ.

2010ലെ ജനസംഖ്യാ കണക്കെടുപ്പിൽ മൊത്തം യുഎഇ ജനസംഖ്യയുടെ 24 ശതമാനം കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ യുഎഇയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അപര്യാപ്തമാണ്. കുട്ടികളെ വാഹനങ്ങളിന്റെ മുൻ സീറ്റിലോ ഡ്രൈവറുടെ മടിയിലോ ഉപക്ഷേിച്ച് പോകുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. കുട്ടി അപകടത്തിലാണെന്ന് കണ്ടാൽ പരാതി ലഭിക്കാതെ തന്നെ പൊലീസ് വണ്ടി നിർത്തിച്ച ശേഷം ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. കുട്ടികൾക്ക് ഹാനികരമാകുന്ന എല്ലാ പ്രവൃത്തികളെയും വിലക്കുന്ന നിയമം നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 ദിർഹം മുതൽ 50,000 ദിർഹം വരെയുള്ള തുക പിഴയായും 10 വർഷം തടവുമാണ് ശിക്ഷ.

എന്നാൽ ശിക്ഷാ കാലാവധി കുറ്റത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. കുട്ടികളോട് അശ്രദ്ധ കാണിക്കുകയോ അവഗണിക്കുകയോ ചെയ്താൽ ചൈൽഡ് പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റുകൾ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മൂന്നുതവണ താക്കീത് നൽകിക്കൊണ്ട് നോട്ടീസയക്കും. തുടർന്ന് നിയമത്തെക്കുറിച്ച് മാതാപിതാക്കളെ ബോ
ധവൽക്കരിക്കുന്നതിനായി സെമിനാറും സംഘടിപ്പിക്കും.

നിയമം അനുശാസിക്കുന്ന കാര്യങ്ങൾ
1 കുട്ടിയെ പ്രഹരമേൽപ്പിക്കാനോ പാടില്ല.
2 കുട്ടിയെ വീട്ടിൽ തനിച്ചാക്കാൻ
പാടില്ല.
3 ഓടുന്ന കാറിന്റെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല.
4 ഉച്ചത്തിൽ പേരുവിളിച്ച്
ശകാരിക്കാൻ പാടില്ല.
5 കുട്ടികളുടെ ശാരീരിക മാനസിക നിലകൾ മനസ്സിലാക്കി എല്ലാ
ആവശ്യങ്ങളും പൂർത്താകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമം ഉറപ്പുവരുത്തുന്നത്.