അബുദാബി: യുഎഇയിൽ ഇന്ന് 1,205 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 791 പേർ രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,58,990 പേർക്കാണ് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 1,48,871 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 552 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ രാജ്യത്ത് 9,567 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. 1.58 കോടി കോവിഡ് പരിശോധനകൾ ഇതുവരെ നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.