- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ദേശീയ പതാക താഴെയിട്ടാൽ ഇനി കടുത്ത ശിക്ഷ; നിയമലംഘകർക്ക് ആറ് മാസം തടവും ആയിരം ദിർഹം പിഴയും ശിക്ഷ
ദേശീയ പതാകയെ അവഗണിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സാംസകാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നിൽ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകൾ നശിപ്പിക്കുന്നതുമായ പ്രവർത്തികൾക്ക് ആറ് മാസം തടവും, ആയിരം ദിർഹം പിഴയും ലഭിക്കുന്നതാണ്. അതേസമയം തടവുശിക്ഷ സമൂഹസേവന കാര്യങ്ങളിലേർപ്പെട്ട് ഒഴിവാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഉൾപ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നൽകാനുള്ള മാനദണ്ഡങ്ങൾ. മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ആറ് മാസത്തെ തടവുശിക്ഷ ഒഴിവാക്കാനാകും. ആറ് മാസം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ഒഴിവാക്കാനാകും. കുറ്റം ചെയ്തവരുടെ ഈ നിർബന്ധിത പ്രവർത്തി പബ്ലിക് പ്രോസിക്യൂട്ടർമാർ നിരീക്ഷിക്കും. പ്രവർത്തി തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടർ റിപ്പോർട്ട് നൽകിയാൽ, കോ
ദേശീയ പതാകയെ അവഗണിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സാംസകാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാകയെ പൊതു സമൂഹത്തിന് മുന്നിൽ നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകൾ നശിപ്പിക്കുന്നതുമായ പ്രവർത്തികൾക്ക് ആറ് മാസം തടവും, ആയിരം ദിർഹം പിഴയും ലഭിക്കുന്നതാണ്.
അതേസമയം തടവുശിക്ഷ സമൂഹസേവന കാര്യങ്ങളിലേർപ്പെട്ട് ഒഴിവാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഉൾപ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നൽകാനുള്ള മാനദണ്ഡങ്ങൾ. മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ആറ് മാസത്തെ തടവുശിക്ഷ ഒഴിവാക്കാനാകും.
ആറ് മാസം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ഒഴിവാക്കാനാകും. കുറ്റം ചെയ്തവരുടെ ഈ നിർബന്ധിത പ്രവർത്തി പബ്ലിക് പ്രോസിക്യൂട്ടർമാർ നിരീക്ഷിക്കും. പ്രവർത്തി തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടർ റിപ്പോർട്ട് നൽകിയാൽ, കോടതി കുറ്റക്കാരെ തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. 2009ൽ സമാനമായ രീതിയിൽ 20 ഓളം കുറ്റങ്ങൾക്ക് ഈ രീതി നടപ്പിലാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. 20 മുതൽ 240 മണിക്കൂർ വരെയുള്ള സാമൂഹ്യസേവനമാണ് അന്ന് നിശ്ചയിച്ചിരുന്നത്. അതാണ് വിപുലീകരിക്കാൻ ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിയമം നടപ്പിലാകുന്നതോടെ, പുതിയ ചരിത്രമാകും യുഎഇ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നിയമം നിലവിലുള്ള ആദ്യ അറബ് രാജ്യമായും യുഎഇ മാറും. സമൂഹത്തിന്റെ ക്രിമിനൽ വത്കരണം ഒഴിവാക്കാൻ തീരുമാനം സഹായകരമാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. പലരും ജയിലിൽ പോയാൽ തിരികെ, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാത്തവരാണ്. അവർ സ്ഥിരം കുറ്റവാളിയായി ആകും പലപ്പോളും ജയിലിൽ നിന്ന് തിരിച്ചുവരുന്നത്. ഈ സ്ഥിതിക്കാണ് മാറ്റമുണ്ടാകുകയെന്നും ഇവർ പറയുന്നു.