- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സന്തോഷ് ശിവൻ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു
ദുബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സർക്കാരിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഒമർ അബ്ദുല്ല അൽ ദർമക്കിയിൽ നിന്നാണ് ഗോൾഡൻ വിസ സ്വീകരിച്ചത്. വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്.
മലയാളമടക്കം വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ച സന്തോഷ് ശിവൻ ബോളിവുഡിലും ഹോളിവുഡിലും സജീവമാണ്. മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ് എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.
അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്