- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ അതിർത്തി കടക്കാൻ എക്‌സിറ്റ് ഫീസ്; വായ്പാ തിരിച്ചടവുള്ള വാഹനങ്ങൾക്ക് ബാങ്കിന്റെ അനുമതി പത്രം; ദുബൈയിൽ നിന്ന് ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്കുള്ള പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
ദുബൈയിൽ നിന്ന് ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. യുഎഇ അതിർത്തി കടക്കാൻ എക്‌സിറ്റ് ഫീസ്, വായ്പാ തിരിച്ചടവുള്ള വാഹനങ്ങൾക്ക് ബാങ്കിന്റെ അനുമതി പത്രം എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ. ഇതിന് പുറമെ, പ്രവാസികൾക്ക് ദുബൈ ഹത്ത ഹൈവേ വഴി ഹത്ത ചെക്ക് പോയന്റിലേക്ക് കടക്കാൻ വിലക്കും ഏർപ്പെടുത്തിയിട
ദുബൈയിൽ നിന്ന് ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. യുഎഇ അതിർത്തി കടക്കാൻ എക്‌സിറ്റ് ഫീസ്, വായ്പാ തിരിച്ചടവുള്ള വാഹനങ്ങൾക്ക് ബാങ്കിന്റെ അനുമതി പത്രം എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ. ഇതിന് പുറമെ, പ്രവാസികൾക്ക് ദുബൈ ഹത്ത ഹൈവേ വഴി ഹത്ത ചെക്ക് പോയന്റിലേക്ക് കടക്കാൻ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിൽ നിന്ന് പ്രത്യേകിച്ച് ദുബൈയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ മൂന്ന് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. യുഎഇ അതിർത്തിയായ ഹത്തയിൽ നിന്ന് ഒമാനിലേക്ക് കടക്കാൻ ഇനി മുതൽ 35 ദിർഹം എക്‌സിറ്റ് ഫീസ് നൽകണം. യുഎഇ വിസയുള്ളവർക്കും ഒമാൻ വിസയുള്ളവർക്കും എല്ലാം ഇത് ബാധകമാണ്. ഒമാൻ അതിർത്തിയിൽ വിസക്കായി നൽകേണ്ട 50 ദിർഹത്തിന് പുറമെയാണിത്. കുടുംബവുമായി യാത്രചെയ്യുന്നവർ ഈ തുക കൂടി കൈവശം കരുതണം. ബാങ്ക് വായ്പയിലെടുത്ത വാഹനങ്ങൾക്ക് തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ യുഎഇ അതിർത്തി കടക്കാൻ ഇനി മുതൽ ബാങ്കിന്റെ അനുമതി പത്രം കൈവശം സൂക്ഷിക്കണം.
നേരത്തേ മദാം ഹത്ത റോഡ് വഴിയാണ് ദുബൈ നിവാസികൾ യുഎഇ ഒമാൻ അതിർത്തിയായ ഹത്ത ചെക്ക്‌പോസ്റ്റിൽ എത്തിയിരുന്നത്. യുഎഇക്ക് അകത്ത് ഒമാന്റെ ഭൂപ്രദേശത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ഇവിടേക്ക് ഇപ്പോൾ ജിസിസി പൗരന്മാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു.
പ്രവാസികൾ കൽബ, ഫുജൈറ റോഡ് വഴിയാണ് ഇപ്പോൾ ഹത്തയിലേക്ക് എത്തേണ്ടത്. ഒമാനിൽ നിന്ന് തിരിച്ചുപോകുന്നവർ ഹത്തക്ക് ശേഷമുള്ള ഈ റൗണ്ട എബൗട്ടിൽ നിന്ന് തിരിഞ്ഞ് കൽബ റോഡ് വഴിയാണ്ദുബൈയിലേക്കും ഷാർജയിലേക്കും പോകേണ്ടത്.