- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1898 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,28,295 ആയി
അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1898 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,28,295 ആയി. ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിൽ താഴെയെത്തിയത്. മരണ സംഖ്യയിലും കുറവുണ്ടാകുന്നുണ്ട്. ഇന്ന് രാജ്യത്ത് ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2438 പേർ രോഗമുക്തരാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,05,579 കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,28,295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,08,085 പേരാണ് രോഗമുക്തരായത്. 1402 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ രാജ്യത്ത് 18,808 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
Next Story