- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചാറും ഉണ്ണിയപ്പവും എണ്ണയിൽ വറുത്ത ഇറച്ചിയുമൊക്കെയായി ഇനി ഗൾഫിലേക്ക് പോകാമെന്നു കരുതേണ്ട; യുഎഇയിലേക്കു ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം; തിരിച്ചടിയാകുന്നതു മലയാളികൾക്ക്
അബുദാബി: യു.എ.ഇിലേയ്ക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മലയാളികളായ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചാറിനും മാംസാഹാരങ്ങൾക്കുമാണ് യു.എ.ഇ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിൻ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിൽ നിന്നും ഗൾഫിലേയ്ക്ക് പ
അബുദാബി: യു.എ.ഇിലേയ്ക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മലയാളികളായ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചാറിനും മാംസാഹാരങ്ങൾക്കുമാണ് യു.എ.ഇ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിൻ ഫഹദാണ് ഇക്കാര്യം അറിയിച്ചത്.
നാട്ടിൽ നിന്നും ഗൾഫിലേയ്ക്ക് പോകുന്നവർ ഭക്ഷണസാധനങ്ങളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുത്തുന്നത് അച്ചാറുകളും എണ്ണയിൽ വറുത്ത മാംസാഹാരങ്ങളുമാണ്. ഏറെനാൾ കേടുകൂടാതിരിക്കും എന്നതുകൊണ്ടാണ് പ്രവാസികൾ ഇവയിലേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണം. എന്നാൽ, ഇവ ഇനി യു.എ.ഇയിലേയ്ക്ക് പ്രവേശിപ്പിക്കില്ല. എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ, മാംസം, തൈര്, മത്സ്യം എന്നിവയ്ക്കാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പരമാവധി കൊണ്ടുവരാവുന്ന സാധനങ്ങൾക്ക് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം ചില സാധനങ്ങൾ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണവുമുണ്ട്. 20 കിലോവരെ കട്ടിതൈര് കൊണ്ടു വരാം. 50 ലിറ്റർ വരെ എണ്ണയും. ഇതിൽ ഒലിവ് ഓയിലും ഉൾപ്പെടും. 10 കിലോ പച്ചക്കറയും പഴവും. 100 കിലോ ഈന്തപ്പഴം. പത്ത് കിലോ മധുരപലഹാരവും ബ്രഡും. 30 കിലോ ധാന്യങ്ങളും കൊണ്ടു വരാം. 10 കിലോ മത്സ്യവും കൊണ്ടു വരാം. കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ പത്തുകിലോ വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്.
ഗാർഹികാവശ്യങ്ങൾക്ക് കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങൾ നിയന്ത്രിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണങ്ങളിലൂടെ രോഗ വ്യാപനം ഉണ്ടാകുന്നത് തടയുകയും ലക്ഷ്യമാണ്. ആഭ്യന്തരവിപണിയെ സജീവമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. പഠനത്തിനും ഗവേഷണത്തിനും ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. മാർക്കറ്റിങ് ആവശ്യങ്ങൾക്കും കൊണ്ടു വരാൻ പാടില്ല. എക്‌സിബിഷനുകളിലും ഉൽസവങ്ങളിലും വിൽക്കാനല്ലാതെ പ്രദർശനത്തിനായും വിദേശത്ത് നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ അനുവദിക്കില്ല.
ഗാർഹിക ആവശ്യത്തിന് കൊണ്ടുവരുന്ന സാധനങ്ങൾക്ക് മാത്രമാണ് നിയന്ത്രണം. വിൽപ്പനയ്ക്കായി ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുമില്ല. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തി കൂടുതൽ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.