- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചയിൽ ഒരു ദിവസം അവധി; വർഷത്തിൽ 30 ദിവസം ശമ്പളത്തോടെ ഹോളിഡേയും 30 ദിവസം മെഡിക്കൽ ലീവും; പാസ്പോർട്ടുകൾ പിടിച്ചു വയ്ക്കാൻ പറ്റില്ല; താമസിക്കാനും ഭക്ഷണത്തിനും അലവൻസ്; നിർബന്ധിത രജിസ്ട്രേഷൻ; മലയാളികൾ അടക്കമുള്ള അനേകായിരം വീട്ടു വേലക്കാർക്കും ഡ്രൈവർമാർക്കും തോട്ടക്കാർക്കും അശ്വാസമേകി യുഎഇ നിയമം പൊളിച്ചടുക്കി
അബുദാബി: യു.എ.ഇ.യിൽ ഗാർഹികത്തൊഴിലാളികളായി ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമായി പുതിയ നിയമം. പരിഷ്‌കരിച്ച ഗാർഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം. തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴിൽദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും. വീട്ടുവേലക്കാർ, ബോട്ടുതൊഴിലാളികൾ, തോട്ടക്കാർ, പാചകക്കാർ, ഡ്രൈവർമാർ, സ്വകാര്യ പരിശീലകർ, കൃഷിയിടങ്ങളിലെ തൊഴിലാളികൾ, ഗാർഡുകൾ തുടങ്ങി 19 തൊഴിൽവിഭാഗങ്ങൾക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികൾ പുനഃക്രമീകരിക്കാൻ നിയമം ഏജൻസികൾക്ക് ആറുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാവിധ ലൈംഗികാതിക്രമങ്ങളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമം മാനവവിഭവശേഷി വകുപ്പിലും കോടതികളിലുമുള്ള ട്രിബ്യൂണലുകളെ സ
അബുദാബി: യു.എ.ഇ.യിൽ ഗാർഹികത്തൊഴിലാളികളായി ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമായി പുതിയ നിയമം. പരിഷ്‌കരിച്ച ഗാർഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം. തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴിൽദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും.
വീട്ടുവേലക്കാർ, ബോട്ടുതൊഴിലാളികൾ, തോട്ടക്കാർ, പാചകക്കാർ, ഡ്രൈവർമാർ, സ്വകാര്യ പരിശീലകർ, കൃഷിയിടങ്ങളിലെ തൊഴിലാളികൾ, ഗാർഡുകൾ തുടങ്ങി 19 തൊഴിൽവിഭാഗങ്ങൾക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികൾ പുനഃക്രമീകരിക്കാൻ നിയമം ഏജൻസികൾക്ക് ആറുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാവിധ ലൈംഗികാതിക്രമങ്ങളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമം മാനവവിഭവശേഷി വകുപ്പിലും കോടതികളിലുമുള്ള ട്രിബ്യൂണലുകളെ സമീപിക്കാൻ തൊഴിലാളികളെ സഹായിക്കുമെന്ന് യുഎഇ സർക്കാർ അറിയിച്ചു.
ഗാർഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സായി നിശ്ചയിക്കുന്നതാണ് നിയമം. ആഴ്ചയിൽ ഒരുദിവസത്തെ അവധിക്ക് അവകാശം തൊഴിലാലിക്കുണ്ടാകും. വർഷത്തിൽ 30 ദിവസം വേതനത്തോടെയുള്ള അവധിയും കിട്ടും. പാസ്പോർട്ടുകളടക്കമുള്ള വ്യക്തിഗത രേഖകൾ കൈവശംവയ്ക്കാനുള്ള അവകാശം, എട്ട് മണിക്കൂർ തുടർച്ചയായതടക്കം ദിവസം 12 മണിക്കൂർ ഒഴിവുസമയം, തൊഴിലാളിക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം, വർഷം 30 ദിവസം മെഡിക്കൽ ലീവ്, രണ്ടുവർഷം കൂടുമ്പോൾ വീട്ടിൽ പോയിവരാനുള്ള വിമാനടിക്കറ്റ് നൽകണം, അനുയോജ്യമായ താമസസ്ഥലം, തൊഴിലുടമയുടെ ചെലവിൽ നല്ല ഭക്ഷണം-ഇങ്ങനെ ഗാർഹിക തൊഴിലാളികൾക്ക് നിലവിൽ നിഷേധിക്കുന്നതെല്ലാം പുതിയ നിയമം ഉറപ്പു കൊടുക്കുന്നു.
വസ്ത്രം വാങ്ങാൻ ശേഷിയില്ലെങ്കിൽ തൊഴിലുടമയുടെ ചെലവിൽ നൽകണമെന്നും വ്യവസ്ഥയുണ്ട്. ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, വിശ്രമസമയം തുടങ്ങിയ കാര്യങ്ങൾ സ്വന്തം രാജ്യാതിർത്തി കടക്കുന്നതിനുമുൻപേ തൊഴിലാളികളെ പ്ലെയ്സ്മെന്റ് ഏജൻസികൾ അറിയിച്ചിരിക്കണമെന്നതും ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതിൽ വീഴ്ചവരുത്തിയാൽ ജോലി ഏറ്റെടുക്കാതിരിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് സ്വരാജ്യത്തേക്ക് തിരിച്ചുപോകാനുള്ള ചെലവ് ഏജൻസി വഹിക്കണം. ആദ്യത്തെ ആറുമാസത്തെ പ്രൊബേഷൻ കാലയളവിൽ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടാനുള്ള അവകാശമുണ്ട്. എന്നാൽ, തൊഴിലാളിയെ സ്വരാജ്യത്തേക്ക് തിരിച്ചയക്കാനുള്ള എല്ലാ ചെലവും ഏജൻസികൾ വഹിക്കണമെന്നും നിയമം പറയുന്നു.
തൊഴിലാളികൾ സ്വന്തം ഇഷ്ടപ്രകാരം കരാറിൽനിന്ന് പിന്മാറിയാൽ ഏജൻസികൾ തൊഴിലുടമയിൽനിന്ന് വാങ്ങിയ പണം തിരികെനൽകണം, എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ശമ്പളം ലഭിക്കണം, ശമ്പളത്തിൽനിന്ന് പണം കുറയ്ക്കാൻ പാടില്ല. എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയാൽ അത് കോടതിവിധിപ്രകാരം മാത്രം ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ട്രിബ്യൂണലുകളെ സമീപിക്കാം. രണ്ടാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ കോടതിയിലേക്ക് കേസ് മാറും. കോടതിച്ചെലവുകൾ സൗജന്യമായിരിക്കും.
ജോലി വിടുന്നതിനുമുൻപ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളിൽ അറിയിക്കണം. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തിന്റെ പകർപ്പ് റിക്രൂട്ടിങ് ഏജൻസി മന്ത്രാലയത്തെ കാണിക്കണം. അതിൽ സ്വരാജ്യത്തേക്കുള്ള തൊഴിലാളിയുടെ തിരിച്ചുപോക്ക് എന്നാണ് എന്ന് രേഖപ്പെടുത്തിയിരിക്കണംമെന്നും പറയുന്നു.