- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ട്രാം പാതയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ 5000 ദിർഹം പിഴയും ലൈസൻസ് റദ്ദാക്കലും ഉറപ്പ്; ട്രാം ഗതാഗത സുരക്ഷാ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ ഇങ്ങനെ
ദുബായ്: യുഎഇയിൽ ട്രാം പാതയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ 5000 ദിർഹം പിഴയും ലൈസൻസ് റദ്ദാക്കലുമടക്കം ശിക്ഷ കഠിനമാക്കുന്ന പുതിയ ഭേദഗതി നിലവിൽ വന്നു. നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ ഭേദഗതി. ട്രാം പാത ഇന്റർസെക്ഷനിൽ ചുവപ്പു സിഗ്‌നൽ ലംഘിച്ച് ആളപായമുണ്ടാക്കും വിധം അപകട മുണ്ടാക്കിയാൽ 15,000 ദിർഹം മുതൽ 30,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ഒന്നുമുതൽ മൂന്നുവർഷം വരെ സസ്പെൻഡ് ചെയ്യും. ഗുരുതര പരുക്കേൽക്കും വിധമുള്ള അപകടമാണെങ്കിൽ 5000 ദിർഹം മുതൽ 15,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ആറുമാസം മുതൽ ഒരുവർഷം വരെ സസ്പെൻഡ് ചെയ്യും. ആർക്കും പരുക്കേൽക്കാത്ത അപകടമാണെങ്കിൽ 3000 ദിർഹം മുതൽ 6000 ദിർഹം വരെയായരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ ആറുമാസം വരെയാകും സസ്പെൻഡ് ചെയ്യുക. ചുവപ്പു സിഗ്‌നൽ മറികടന്നിട്ട് അപകടമുണ്ടായില്ലെങ്കിലും 2000 ദിർഹം മുതൽ 5000 ദിർഹം വരെ പിഴ നൽകണം. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ മൂന്നുമാസംവരെ സസ്പെൻഡ് ചെയ്യും. കോൺട്രാക്ടർമാരും നടത്തിപ്പുക
ദുബായ്: യുഎഇയിൽ ട്രാം പാതയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ 5000 ദിർഹം പിഴയും ലൈസൻസ് റദ്ദാക്കലുമടക്കം ശിക്ഷ കഠിനമാക്കുന്ന പുതിയ ഭേദഗതി നിലവിൽ വന്നു. നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ ഭേദഗതി. ട്രാം പാത ഇന്റർസെക്ഷനിൽ ചുവപ്പു സിഗ്‌നൽ ലംഘിച്ച് ആളപായമുണ്ടാക്കും വിധം അപകട മുണ്ടാക്കിയാൽ 15,000 ദിർഹം മുതൽ 30,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ഒന്നുമുതൽ മൂന്നുവർഷം വരെ സസ്പെൻഡ് ചെയ്യും.
ഗുരുതര പരുക്കേൽക്കും വിധമുള്ള അപകടമാണെങ്കിൽ 5000 ദിർഹം മുതൽ 15,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ആറുമാസം മുതൽ ഒരുവർഷം വരെ സസ്പെൻഡ് ചെയ്യും. ആർക്കും പരുക്കേൽക്കാത്ത അപകടമാണെങ്കിൽ 3000 ദിർഹം മുതൽ 6000 ദിർഹം വരെയായരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ ആറുമാസം വരെയാകും സസ്പെൻഡ് ചെയ്യുക.
ചുവപ്പു സിഗ്‌നൽ മറികടന്നിട്ട് അപകടമുണ്ടായില്ലെങ്കിലും 2000 ദിർഹം മുതൽ 5000 ദിർഹം വരെ പിഴ നൽകണം. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ മൂന്നുമാസംവരെ സസ്പെൻഡ് ചെയ്യും. കോൺട്രാക്ടർമാരും നടത്തിപ്പുകാരും ചട്ടവിരുദ്ധമായി കാര്യങ്ങൾ ചെയ്യുകയോ സുരക്ഷാപരമായ കാര്യങ്ങളിലും മറ്റും വീഴ്ചവരുത്തുകയോ ചെയ്താൽ ഒരുലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ചട്ടവിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപെട്ടാൽ കരാറുകൾ റദ്ദാക്കാനും നടപടി സ്വീകരിക്കും. പാളിച്ചകൾ തിരുത്തിയാൽ മാത്രമേ ഇവർക്കു തുടർന്നു പ്രവർത്തിക്കാനാകൂ.