ദുബായ്: ജോലി നഷ്ടമായവർക്ക് ആറ് മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാൻ അനുവദിക്കുന്ന തരത്തിൽ വിസാ പരിഷ്‌കാരങ്ങൾക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാൻസൽ ചെയ്തവർക്ക് നിലവിൽ ഒരുമാസം വരെ മാത്രമേ യുഎഇയിൽ തുടരാനാകു. ഇതിൽ മാറ്റം വരുത്താനാണ് അധികൃതർ തിരുമാനിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവർക്ക് വലിയ ആശ്വാസമായിരിക്കും യുഎഇയുടെ തീരുമാനം. ഗ്രീൻ വിസക്കാർക്ക് വിസ കാലാവധി കഴിഞ്ഞാലും 6 മാസം വരെ രാജ്യത്ത് തങ്ങാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയിരുന്നു.