- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർദ്ദനമേറ്റ് അവശനായ മധുവിന് മുന്നിൽ നിന്ന് സെൽഫിയെടുത്ത ഉബൈദ് ഉമ്മർ കേസിലെ അഞ്ചാം പ്രതി; വെറുക്കപ്പെട്ട സെൽഫിയെടുത്ത യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാല; ആ ദൈന്യതയെ എങ്ങനെ വിനോദമാക്കി മാറ്റാൻ കഴിഞ്ഞെന്ന് ചോദ്യം; സെൽഫിയുടെ പേരിൽ മാത്രം യുവാവിനെ ക്രൂശിക്കരുതെന്ന് പറഞ്ഞ് സുഹൃത്തുക്കളും
അഗളി: ജീവനുവേണ്ടി യാചിക്കുന്ന മധുവിന്റെ അരികിൽനിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചയാളു ഉബൈദിനെയും കേസിൽ പ്രതിയാക്കി. മധു വധക്കേസിലെ അഞ്ചാം പ്രതിയായാണ് മുക്കാലി തൊടിയിൽ വീട്ടിൽ ഉബൈദ് ഉമ്മറിനെ (25) പൊലീസ് ഉൾപ്പെടുത്തിയത്. ഇയാളാണ് ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഉബൈദിന്റെ ചിത്രങ്ങൾ കണ്ട് തന്നെയാണ് സോഷ്യൽ മീഡിയയുടെ രോഷം ഇരട്ടിയാക്കിയതും സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകാൻ വഴിവെച്ചതും. കൊലപാതകം, പട്ടികവർഗ പീഡന നിരോധനനിയമം, മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ഫലത്തിൽ മധുവിന്റെ മരണം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം ഉബൈദന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. സമരം നടത്തിയ ആദിവാസികളുടെ പ്രധാന ആവശ്യവും ഉബൈദിനെ അറസ്റ്റുചെയ്യണമെന്നതായിരുന്നു. സെൽഫിയെടുത്തവനെ അറസ്റ്റുചെയ്തോ എന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരം ചെയ്തിരുന്നവരുടെ പൊലീസിനോടുള്ള പ്രധാന ചോദ്യവും. ഇയാളെ അറസ്റ്റു ചെയ്ത ശേഷമാണ് ആദിവാസികളു
അഗളി: ജീവനുവേണ്ടി യാചിക്കുന്ന മധുവിന്റെ അരികിൽനിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചയാളു ഉബൈദിനെയും കേസിൽ പ്രതിയാക്കി. മധു വധക്കേസിലെ അഞ്ചാം പ്രതിയായാണ് മുക്കാലി തൊടിയിൽ വീട്ടിൽ ഉബൈദ് ഉമ്മറിനെ (25) പൊലീസ് ഉൾപ്പെടുത്തിയത്. ഇയാളാണ് ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഉബൈദിന്റെ ചിത്രങ്ങൾ കണ്ട് തന്നെയാണ് സോഷ്യൽ മീഡിയയുടെ രോഷം ഇരട്ടിയാക്കിയതും സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകാൻ വഴിവെച്ചതും.
കൊലപാതകം, പട്ടികവർഗ പീഡന നിരോധനനിയമം, മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ഫലത്തിൽ മധുവിന്റെ മരണം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം ഉബൈദന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. സമരം നടത്തിയ ആദിവാസികളുടെ പ്രധാന ആവശ്യവും ഉബൈദിനെ അറസ്റ്റുചെയ്യണമെന്നതായിരുന്നു. സെൽഫിയെടുത്തവനെ അറസ്റ്റുചെയ്തോ എന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരം ചെയ്തിരുന്നവരുടെ പൊലീസിനോടുള്ള പ്രധാന ചോദ്യവും. ഇയാളെ അറസ്റ്റു ചെയ്ത ശേഷമാണ് ആദിവാസികളുടെ രോഷം ശമിച്ചതും.
മധുവിനെ വ്യാഴാഴ്ച ഉച്ചയോടെ പ്രദേശവാസികൾ ചിണ്ടക്കിയിലെ വനംവകുപ്പിന്റെ തേക്ക് കൂപ്പിൽനിന്നാണ് പിടികൂടിയത്. ഇവിടെവെച്ചും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണിൽ കെട്ടിയിട്ടും എടുത്ത സെൽഫി ചിത്രങ്ങളും വീഡിയോയുമാണ് ഇയാൾ ഫേസ്‌ബുക്ക്, വാട്സാപ്പ് എന്നിവവഴി പ്രചരിപ്പിച്ചത്. ചിത്രങ്ങൾ വിവാദമായതോടെ പിൻവലിക്കാനും ശ്രമിച്ചിരുന്നു. എൻ. ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നത് ഉബൈദായിരുന്നു.
അതേസമയം ഉബൈദിന്റെ ഫെയ്‌സ് ബുക്കിൽ മലയാളികളുടെ പൊങ്കാലയാണ്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ശേഷമായിരുന്നു മധു മരണത്തിന് കീഴടങ്ങുന്നത്. ഇതോടെയാണ് താൻ ചെയ്ത മണ്ടത്തരത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. സംഭവം വിവാദമായതോടെ ഇയാൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ വാട്ട്‌സാപ്പ് വഴി ചിത്രങ്ങൾ കൂടുതൽ പേരിലേക്കും എത്തിക്കഴിഞ്ഞു.
ഇതോടെയാണ് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മലയാളികൾ തെറിവിളി കൊണ്ട് പൊങ്കാലയിട്ടത്. എങ്ങനെ തോന്നി ആ ദൈ്യനത തുളുമ്പുന്ന മുഖത്ത് നോക്കി അവനെ തല്ലിക്കൊല്ലാൻ. നീ പുറത്തേക്ക് ഇറങ്ങിവാ കാണിച്ചു തരാം. എന്നൊക്കെ തുടങ്ങി കേട്ടാലറയ്ക്കുന്ന തെറികൾ വരെയാണ് ഇയാളുടെ പല പോസ്റ്റുകൾക്ക് താഴെയും. ഇരുപതിനായിരത്തിലധികം കമന്റുകളാണ് ഓരോ പോസ്റ്റുകൾക്കും കീഴേ. അതേസമയം ഉബൈദ് മർദ്ദക സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. അതുകൊണ്ട് തന്നെ ഉബൈദിനെ ഒരു സെൽഫിയുടെ പേരിൽ ക്രൂശിക്കരുതെന്ന വാദവും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഉന്നയിക്കുന്നുണ്ട്.