- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂബർ സഹസ്ഥാപകൻ സിഇഒ സ്ഥാനം രാജിവച്ചു; രാജി നിക്ഷേപകരുടെ സമ്മർദ്ദത്തിന് വഴങ്ങി; തൊഴിലാളി പ്രക്ഷോഭത്തെ തുടർന്ന് ട്രംപിന്റെ ഉപദേശക സമിതിയിൽനിന്നും കലാനിക്കിന് നേരത്തെ രാജിവയ്‌ക്കേണ്ടി വന്നിരുന്നു
കാലിഫോർണിയ: പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ യൂബറിന്റെ സഹസ്ഥാപകൻ ട്രാവിസ് കലാനിക്ക് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനം രാജിവെച്ചു. നിക്ഷേപകരിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് കലാനിക്കിന്റെ രാജിയെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനിക്കെതിരെ മുൻ ജീവനക്കാരി ഉയർത്തിയ ആരോപണത്തെ തുടർന്ന് മുൻ അമേരിക്കൻ അറ്റോർണി ജനറൽ എറിക് ഹോൾഡറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കലാനിക് രാജിവെച്ചത്. സിഇഒ സ്ഥാനം രാജിവെച്ചെങ്കിലും അദ്ദേഹം ഡയറക്ടർ ബോർഡിൽ തുടരും. അടുത്തിടെ യൂബറിന്റെ പ്രധാന അഞ്ച് നിക്ഷേപകർ കലാനിക്കിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മുഖ്യ നിക്ഷേപകരായ ബെഞ്ച്മാർക്ക് അടക്കമുള്ളവരാണ് അടിയന്തിരമായി രാജി ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഞാൻ യൂബറിനെ ഈ ലോകത്തെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. നിക്ഷേപകരുടെ ആവശ്യം സ്വീകരിക്കുന്നുവെന്നും കലാനിക്ക് രാജിവെച്ച ശേഷം പറഞ്ഞു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട
കാലിഫോർണിയ: പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ യൂബറിന്റെ സഹസ്ഥാപകൻ ട്രാവിസ് കലാനിക്ക് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനം രാജിവെച്ചു. നിക്ഷേപകരിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് കലാനിക്കിന്റെ രാജിയെന്ന് കമ്പനി വക്താവ് പറഞ്ഞു.
കമ്പനിക്കെതിരെ മുൻ ജീവനക്കാരി ഉയർത്തിയ ആരോപണത്തെ തുടർന്ന് മുൻ അമേരിക്കൻ അറ്റോർണി ജനറൽ എറിക് ഹോൾഡറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കലാനിക് രാജിവെച്ചത്. സിഇഒ സ്ഥാനം രാജിവെച്ചെങ്കിലും അദ്ദേഹം ഡയറക്ടർ ബോർഡിൽ തുടരും.
അടുത്തിടെ യൂബറിന്റെ പ്രധാന അഞ്ച് നിക്ഷേപകർ കലാനിക്കിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മുഖ്യ നിക്ഷേപകരായ ബെഞ്ച്മാർക്ക് അടക്കമുള്ളവരാണ് അടിയന്തിരമായി രാജി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ഞാൻ യൂബറിനെ ഈ ലോകത്തെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. നിക്ഷേപകരുടെ ആവശ്യം സ്വീകരിക്കുന്നുവെന്നും കലാനിക്ക് രാജിവെച്ച ശേഷം പറഞ്ഞു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശക സമിതിയിലുണ്ടായിരുന്ന കലാനിക്കിന് തൊഴിലാളികളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.