സിഡ്‌നി: പതിവു പോലെ ഈ വർഷവും പുതുവർഷാഘോഷത്തിനു ശേഷം യൂബർ ടാക്‌സിയെ ആശ്രയിക്കുന്നവർക്ക് ഡ്രൈവർമാരുടെ കൊള്ളയടിയിൽ നിന്ന് വിമോചനമില്ല. ഫെസ്റ്റിവൽ സീസണിൽ സാധാരണ ചാർജിനെക്കാൾ മൂന്നരിട്ടി ഈടാക്കുന്ന പതിവ് ഈ ന്യൂഇയറിനും ഉണ്ടാകുമെന്നു തന്നെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിഡ്‌നിയിൽ യൂബർ നിയമവിധേയമാക്കിയ ശേഷം ആദ്യമെത്തുന്ന ന്യൂഇയർ ആഘോഷം യൂബർ ടാക്‌സി ഡ്രൈവർമാർക്ക് ചാകരയായിരിക്കുമെന്നതിൽ സംശയമില്ല.

ആഘോഷരാവിൽ ടാക്‌സി സേവനങ്ങൾക്ക് ഡിമാൻഡ് ഏറുന്നതിനാലാണ് നിരക്ക് മൂന്നര ഇരട്ടി വരെ ഉയരുന്നതെന്ന് യൂബറിന്റെ ഓസ്‌ട്രേലിയൻ ഓപ്പറേഷൻസ് ജനറൽ മാനേജർ ഡേവിഡ് റോഷീം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അനധികൃതമായിട്ടാണെങ്കിലും സർവീസ് നടത്തിയിരുന്ന ടാക്‌സി ഡ്രൈവർമാർ അമിത നിരക്കാണ് ഈടാക്കിയിരുന്നത്. അതേസമയം ഈ രീതി നിലവിൽ മാറ്റാൻ സാധിക്കില്ലെന്നും എന്നാൽ യാത്രക്കാർ അതനുസരിച്ച് പ്ലാൻ ചെയ്താൽ അമിത നിരക്ക് നൽകുന്നതിൽ നിന്നു രക്ഷപ്പെടാം എന്നും ഡേവിഡ് റോഷിം പറയുന്നു.

ഒരു സ്ഥലത്തു നിന്നും പല യാത്രക്കാർ ചേർന്ന് യാത്ര ചെയ്യുന്നതും അമിത നിരക്ക് നൽകാതെ യാത്ര ചെയ്യാൻ പറ്റുന്ന കാര്യമാണ്. യാത്രയ്ക്കു മുൻപ് യൂബർ ആപ്പിലോ വെബ് സൈറ്റിലോ നൽകിയിട്ടുള്ള ഫെയർ എസ്റ്റിമേറ്റ് പരിശോധിച്ച് യാത്രാ നിരക്ക് മനസിലാക്കണം. കൂടുതൽ യാത്രക്കാരെ കൂടി കയറ്റിയാൽ നിരക്ക് ഷെയർ ചെയ്യാം. രാത്രി 12.30 നും വെളുപ്പിന് 4 നും ഇടയ്ക്കാണ് നിരക്ക് ഏറ്റവും ഉയരുക. അതിനാൽ അതിനുമുമ്പേ ടാക്‌സി ബുക്ക് ചെയ്യുന്നത് ഉചിതമാകും. കൂടാതെ ന്യൂഇയർ തിരക്ക് പ്രമാണിച്ച് കൂടുതൽ ഡ്രൈവർമാർ യൂബർ ടാക്‌സി രംഗത്തേക്ക് വരാനും അധികൃതർ ക്ഷണിച്ചിട്ടുണ്ട്. 

യൂബർ, സ്വന്തമായി കാറുള്ളവർക്ക് യാത്രക്കാരെ കൊണ്ടുപോകാം എന്നിവ ന്യൂസൗത്ത് വെയിൽസിൽ ഈ മാസം ആദ്യം നിയമമാക്കിയിരുന്നു. പുതിയ നിയമപ്രകാരം ടാക്‌സി ഡ്രൈവർമാർക്ക് 250 മില്യൺ ഡോളർ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഊബർ െ്രെഡവർമാർ ഓരോ ട്രിപ്പിനും നൽകുന്ന 1 ഡോളർ ലെവിയിൽ നിന്നാണ് ഈ തുക വകയിരുത്തുക. ക്രിമിനൽ ചെക്കിും പതിവ് വെഹിക്കിൾ സേഫ്റ്റി പരിശോധനയ്ക്കുമായി ആദ്യം തന്നെ രജിസ്‌ട്രേഷൻ ഫീസ് 45 ഡോളർ അടയ്ക്കണം.