- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് എന്റെ സുജാത; ഏറെ സ്വപ്നങ്ങളുള്ള തന്റെ വീട്ടിലെ സുജാതയെ പരിജയപ്പെടുത്തി നടി പാർവ്വതി: ഉദാഹരണം സുജാതയിലെ സുജാതയെ നെഞ്ചിലേറ്റി വ്യത്യസ്തമായ ഒരു പോസ്റ്റുമായി പാർവ്വതി
മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയ്ക്ക് ഒരു വ്യത്യസ്ത പ്രൊമോഷനുമായി നടി പാർവ്വതി. വീട്ടു ജോലിയെടുത്ത് മകളെ പഠിപ്പിക്കുന്ന അമ്മയുടെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങിയ പാർവ്വതി തന്റെ വീട്ടിലെ സുജാതയുടെ ചിത്രവും കുറിപ്പും ഇട്ടാണ് വ്യത്യസ്തയായത്. എന്റെ സുജാത, ഉദാഹരണം സുജാത എന്നീ ടാഗുകളോടെ നിങ്ങളുടെ സുജാതമാരെക്കുറിച്ചും അവരുടെ വിശേഷങ്ങളും പങ്കുവെയ്ക്കാനും പാർവ്വതി ആവശ്യപ്പെടുന്നുണ്ട്. പാർവ്വതിയുടെ കുറിപ്പ്:ചാർളിയുടെ നിർമ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാർട്ടിൻ പ്രക്കാട്ടും, ജോജുവും ചേർന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്റെ ചേച്ചി അവരുടെ മക്കളെ വീട്ടു ജോലിക്ക് അയക്കാൻ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂർത്തീകരിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുമുണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നത് അവരുടെ സ്വപ്നമാണ്. ജീവിതത്തിൽ താൻ സഹിച്ചത് പോലെ അ
മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയ്ക്ക് ഒരു വ്യത്യസ്ത പ്രൊമോഷനുമായി നടി പാർവ്വതി. വീട്ടു ജോലിയെടുത്ത് മകളെ പഠിപ്പിക്കുന്ന അമ്മയുടെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങിയ പാർവ്വതി തന്റെ വീട്ടിലെ സുജാതയുടെ ചിത്രവും കുറിപ്പും ഇട്ടാണ് വ്യത്യസ്തയായത്. എന്റെ സുജാത, ഉദാഹരണം സുജാത എന്നീ ടാഗുകളോടെ നിങ്ങളുടെ സുജാതമാരെക്കുറിച്ചും അവരുടെ വിശേഷങ്ങളും പങ്കുവെയ്ക്കാനും പാർവ്വതി ആവശ്യപ്പെടുന്നുണ്ട്.
പാർവ്വതിയുടെ കുറിപ്പ്:
ചാർളിയുടെ നിർമ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാർട്ടിൻ പ്രക്കാട്ടും, ജോജുവും ചേർന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.
എന്റെ ചേച്ചി അവരുടെ മക്കളെ വീട്ടു ജോലിക്ക് അയക്കാൻ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂർത്തീകരിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുമുണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നത് അവരുടെ സ്വപ്നമാണ്. ജീവിതത്തിൽ താൻ സഹിച്ചത് പോലെ അവർക്ക് ഉണ്ടാകരുത് എന്നും അവർ ആഗ്രഹിക്കുന്നു.
ഏറെ ശാരീരികമായ കഷ്ടപ്പാടുകൾ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല നിലയിലുള്ള പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരിലേക്ക് മാത്രം ഒതുങ്ങുന്നതാണ്. പക്ഷേ അവർ പരാതി പറയാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അവർക്ക് വിശ്വാസമുണ്ട് . മക്കളുടെ ജീവിതം സുരക്ഷിതമാകാൻ അവർക്ക് സർക്കാർ ജോലി കിട്ടണമെന്നാണ് ചേച്ചിയുടെ ആഗ്രഹം.
അവരുടെ കഷ്ടപ്പാടിന് ഒരു നാൾ അവരുടെ മക്കൾ മികച്ച പ്രതിഫലം നൽകുമെന്ന് പ്രതീക്ഷിക്കാം. ചേച്ചിയുടെ ജോലിയുടെ മികവ് തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാൻ സഹായിക്കുന്നത്. അവർ എന്റെ വീട് ക്ലീൻ ചെയ്യന്നതും വൃത്തിയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തിൽ എനിക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിക്കുന്നത്.
എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതമാർക്കും ഒരു സല്യൂട്ട്. അവരേയും അവരുടെ മനഃശക്തിയേയും ഞാൻ ബഹുമാനിക്കുന്നു. നിങ്ങളുടെ സുജാതമാരേയും കുറിച്ചറിയാൻ എനിക്ക് ആഗ്രഹമുണ്ട്.