- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദയംപേരൂരിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ പ്രണയ നൈരാശ്യം; പ്രണയത്തിൽ നിന്നും അമ്പിളി പിന്മാറിയത് അമലിനെ പ്രതികാരദാഹിയാക്കി; കൃത്യം ചെയ്യാനായി 200 രൂപ കൊടുത്ത് അമൽ വെട്ടുകത്തി വാങ്ങി; കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള പദ്ധതി തകർത്തത് ഓടിയെത്തിയ ചുമട്ട് തൊഴിലാളികൾ
കൊച്ചി: ഉദയംപേരൂരിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് അയൽവാസി അമൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടി ഇതുവരേയും അപകടനില തരണം ചെയ്തില്ല. തലയുടെ പുറകിലും തോളിനും കൈയുടെ മുകൾ ഭാഗത്തും അരയ്ക്കുമായി അഞ്ച് വെട്ടാണ് അമ്പിളിക്ക് ഏറ്റത്. തോളിനും തലയ്ക്ക് പിന്നിലുമേറ്റ് വെട്ടാണ് സ്ഥിതി വഷളാക്കിയത്. തോളിൽ 3 സെ.മി ആഴത്തിലാണ് മുറിവ്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച അമ്പിളിയെ പിന്നീട് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയ്‌ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയിൽ അമ്പിളിയെ മുറിഞ്ഞ ഞരമ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമമാക്കി. നെട്ടൂരിലെ ടയോട്ടയിൽ ഡ്രൈവറായ അമലിന്റെ കുടുംബം പത്ത് വർഷം മുമ്പാണ് ഉദയം പേരൂരിലെത്തി അമ്പിളിയുടെ പിതാവിൽ നിന്ന് സ്ഥലം വാങ്ങി വീട് വെയ്ക്കുന്നത്. ഇരുവരുടേയും വീടുകൾ മുഖത്തോട് മുഖമാണ്. വീട് വച്ച് താമസം തുടങ്ങിയ അന്നുമുതൽതന്നെ അമലിന്(പതിനഞ്ചാം വയസിൽ) അമ്പിളിയോട് അടുപ്പം ഉണ്ടായിരുന്നു. എന്നാൽ അമലിന്റെ ഇഷ്ടം തുറന്ന് പറഞ്ഞത് നാല് വ
കൊച്ചി: ഉദയംപേരൂരിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് അയൽവാസി അമൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടി ഇതുവരേയും അപകടനില തരണം ചെയ്തില്ല. തലയുടെ പുറകിലും തോളിനും കൈയുടെ മുകൾ ഭാഗത്തും അരയ്ക്കുമായി അഞ്ച് വെട്ടാണ് അമ്പിളിക്ക് ഏറ്റത്. തോളിനും തലയ്ക്ക് പിന്നിലുമേറ്റ് വെട്ടാണ് സ്ഥിതി വഷളാക്കിയത്. തോളിൽ 3 സെ.മി ആഴത്തിലാണ് മുറിവ്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച അമ്പിളിയെ പിന്നീട് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയ്‌ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയിൽ അമ്പിളിയെ മുറിഞ്ഞ ഞരമ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമമാക്കി.
നെട്ടൂരിലെ ടയോട്ടയിൽ ഡ്രൈവറായ അമലിന്റെ കുടുംബം പത്ത് വർഷം മുമ്പാണ് ഉദയം പേരൂരിലെത്തി അമ്പിളിയുടെ പിതാവിൽ നിന്ന് സ്ഥലം വാങ്ങി വീട് വെയ്ക്കുന്നത്. ഇരുവരുടേയും വീടുകൾ മുഖത്തോട് മുഖമാണ്. വീട് വച്ച് താമസം തുടങ്ങിയ അന്നുമുതൽതന്നെ അമലിന്(പതിനഞ്ചാം വയസിൽ) അമ്പിളിയോട് അടുപ്പം ഉണ്ടായിരുന്നു. എന്നാൽ അമലിന്റെ ഇഷ്ടം തുറന്ന് പറഞ്ഞത് നാല് വർഷങ്ങൾക്ക് മുമ്പാണ്.
ഇരുവരും തമ്മിലുള്ള ഇഷ്ടത്തിൽ കഴിഞ്ഞ ഏതാനം മാസങ്ങൾക്ക് മുമ്പാണ് വിള്ളൽ വീണത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അമ്പിളി പ്രണയത്തിൽ നിന്ന് പിന്മാറിയതെന്ന് അമലിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇതേതുടർന്നാണ് അമ്പിളിയുടെ പിതാവ് അമലിനെതിരെ, മകളെ ശല്ല്യപ്പെടുത്തുന്നതായി ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. അമ്പിളിയുടെ ഇനി ശല്ല്യപ്പെടുത്തില്ലെന്ന് അമലിൽ നിന്ന് പൊലീസ് അന്ന് എഴുതി വാങ്ങിയിരുന്നു. ഇതോടെ അമൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രണയം തുടരാൻ സമ്മതിച്ചില്ലെങ്കിൽ അമ്പിളിയെ കൊലപ്പെടുത്തിയതിന് ശേഷം താനും മരിക്കാൻ പ്ലാൻ ചെയ്തിരുന്നതായി അമൽ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. അമ്പിളിയെ വെട്ടിയപ്പോൾ പ്രതി മറ്റൊരു മാനസിക അവസ്ഥയിലേക്ക് പോകുകയും അർദ്ധ അബോധാവസ്ഥയിൽ സ്ഥലത്ത് വാക്കത്തിയുമായി നിൽക്കുന്നതായി കണ്ടുവെന്നാണ്, പെൺകുട്ടിയുടെ നിലവിളി കേട്ട് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ ചുമട്ട് തൊഴിലാളികളുടെ മൊഴി. ഉദയംപേരൂർ പൊലീസ് എടുത്ത കേസിൽ തൃപ്പൂണിത്തുറ സിഐ പിഎസ് ഷിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്. പ്രതി പൊലീസിന്റെ ഭൂരിഭാഗം ചോദ്യങ്ങളോടും മൗനം പാലിക്കുന്നത് മൊഴിയെടുക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ഉദയംപേരൂരിൽ പത്താം മൈലിൽ അരശ്ശേരി റോഡ് ഇടമനയിൽ അമ്പിളി സദനത്തിൽ അമ്പിളിയെ ഇന്നലെ വൈകിട്ട് നാലേ കാലോടെയാണ് അമൽ വാഗ്വാധത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം പെരുമ്പളത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. കൃത്യം ചെയ്യാനായി 200 രൂപ കൊടുത്ത് അമൽ വെട്ടുകത്തി വാങ്ങിയിരുന്നു. സംഭവത്തിന് ശേഷം യാതൊരു ബഹളവും കൂടാതെ അമൽ പൊലീസിൽ കീഴടങ്ങി. ഇന്നലെ അക്രമണത്തിന് കുറച്ച് നേരം മുമ്പ് അമൽ വഴിയരികിലെ മതിൽ് ഇരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. പരിസരത്തെ യുവാക്കളുടെ സംഘവും അമലുമെല്ലാം സ്ഥിരമായി ഇരിക്കാറുള്ള സ്ഥലമാണിവിടെ.
സെക്യൂരിറ്റി ജീവനക്കാരനായ ഇടമനയിൽ രംഗനും ഭാര്യയും അമ്പിളിയുടെ പഠനമികവിൽ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. ചെറുപ്പം മുതലേ നന്നായി പടിക്കുന്ന അമ്പിളിക്ക് പത്താം ക്ലാസ്സിലും +2വിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. തലയോലപറമ്പ് ഡിബി കോളേജിലെ വിദ്യാർത്ഥിനിയാണ് അമ്പിളി. ഒരു അനുജത്തി ഉണ്ട്. ഇരുവരുടേയും പഠനത്തിന് പണം കണ്ടെത്താനായി അമ്മ ഹോട്ടലിൽ പാചക ജോലിക്ക് പോയിരുന്നു.