- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ അയോധ്യയിൽ എന്തുസംഭവിക്കും? രാമക്ഷേത്രം ഉടൻ വേണം എന്ന മുദ്രാവാക്യവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിൽ എത്തി; രാമക്ഷേത്ര നിർമ്മാണത്തിന് രഹസ്യപദ്ധതികളുമായി ആർഎസ്എസ് നീങ്ങുമ്പോൾ വൻ സുരക്ഷ സന്നാഹങ്ങളുമായി യോഗി സർക്കാർ; നാലുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് വിഎച്ച്പി; ക്ഷേത്രനിർമ്മാണത്തിന് ബില്ലോ ഓർഡിനൻസോ പുറപ്പെടുവിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനും നീക്കം
അയോധ്യ: നാളെ അയോധ്യയിൽ എന്തുസംഭവിക്കും? രാമക്ഷേത്ര നിർമ്മാണ ആവശ്യം ഉയർത്തിക്കൊണ്ട് ഞായറാഴ്ച ശിവസേനയും വിഎച്ച്പിയും പ്രഖ്യാപിച്ച റാലികൾക്കു മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തിൽ വിന്യസിച്ചത്. എഴുന്നൂറോളം കോൺസ്റ്റബിൾമാർ, 160 ഇൻസ്‌പെക്ടർമാർ, അഞ്ച് കമ്പനി ദ്രുതകർമ സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് കമാൻഡോകൾ തുടങ്ങിയവരും നഗരത്തിൽ സുരക്ഷാവലയം തീർക്കുന്നു. ഒരു അഡീഷണൽ ഡിജിപി, ഒരു ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, മൂന്ന് സീനിയർ എസ്‌പിമാർ, പത്ത് അഡീഷനൽ എസ്‌പിമാർ എന്നിവരാണ് സുരക്ഷയ്ക്കു നേതൃത്വം നൽകുന്നത്. നഗരത്തിൽ ഉടനീളം ഡ്രോൺ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. രാമക്ഷേത്രം ഉടൻ വേണം എന്ന മുദ്രാവാക്യവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുംബൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ അയോധ്യയിലെത്തി. രാമജന്മഭൂമിയിൽ ഞായറാഴ്ച സന്ദർശനം നടത്തുന്ന ഉദ്ധവ് പൂണെയിലെ ശിവ്‌നേരി കോട്ടയിൽ നിന്നുള്ള മണൽ അടങ്ങിയ കലശം രാമജന്മഭൂമിയിലെ പൂജാരികൾക്ക് കൈമാറും. രാമക്ഷേത്രനിർമ്മാണത്തിൽ ശിവസേനയുടെ വികാരം പ്ര
അയോധ്യ: നാളെ അയോധ്യയിൽ എന്തുസംഭവിക്കും? രാമക്ഷേത്ര നിർമ്മാണ ആവശ്യം ഉയർത്തിക്കൊണ്ട് ഞായറാഴ്ച ശിവസേനയും വിഎച്ച്പിയും പ്രഖ്യാപിച്ച റാലികൾക്കു മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തിൽ വിന്യസിച്ചത്. എഴുന്നൂറോളം കോൺസ്റ്റബിൾമാർ, 160 ഇൻസ്‌പെക്ടർമാർ, അഞ്ച് കമ്പനി ദ്രുതകർമ സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് കമാൻഡോകൾ തുടങ്ങിയവരും നഗരത്തിൽ സുരക്ഷാവലയം തീർക്കുന്നു. ഒരു അഡീഷണൽ ഡിജിപി, ഒരു ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, മൂന്ന് സീനിയർ എസ്‌പിമാർ, പത്ത് അഡീഷനൽ എസ്‌പിമാർ എന്നിവരാണ് സുരക്ഷയ്ക്കു നേതൃത്വം നൽകുന്നത്. നഗരത്തിൽ ഉടനീളം ഡ്രോൺ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.
രാമക്ഷേത്രം ഉടൻ വേണം എന്ന മുദ്രാവാക്യവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുംബൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ അയോധ്യയിലെത്തി. രാമജന്മഭൂമിയിൽ ഞായറാഴ്ച സന്ദർശനം നടത്തുന്ന ഉദ്ധവ് പൂണെയിലെ ശിവ്‌നേരി കോട്ടയിൽ നിന്നുള്ള മണൽ അടങ്ങിയ കലശം രാമജന്മഭൂമിയിലെ പൂജാരികൾക്ക് കൈമാറും. രാമക്ഷേത്രനിർമ്മാണത്തിൽ ശിവസേനയുടെ വികാരം പ്രതീകാത്മകമായി സൂചിപ്പിക്കാനാണിത്. സരയൂ നദിയിലെ ആരതി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം പ്രവർത്തകരെ ഉദ്ധവ് അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ഏകദേശം 3,0004,000 പ്രവർത്തകരെയാണ് അയോധ്യയിലെ റാലിയിൽ ശിവസേന നേതൃത്വം പ്രതീക്ഷിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഇതിലുമേറെപ്പേരെ അണിനിരത്താനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി രാമക്ഷേത്ര-ബാബറി മസ്ജിദ് പ്രശ്‌നം ഉയരാൻ സാഹചര്യമടുത്തിരിക്കേ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് രഹസ്യപദ്ധതിയുമായി ആർഎസ്എസ് കളം പിടിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റാലികൾ. നാലു ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് വിശ്വഹിന്ദുപരിഷത്ത് ആയിരിക്കും ചുക്കാൻ പിടിക്കുന്നത്. ആർഎസ്എസിനൊപ്പം, ബിജെപി, മറ്റു ഘടകകക്ഷികൾ എന്നിവർ രാമക്ഷേത്രനിർമ്മാണത്തിന് മുൻകൈയെടുക്കും. ഇതുസംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർ്ക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് വിവാദത്തിൽ അടുത്ത ജനുവരിയിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കേ 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകിയിട്ടുണ്ട്. വിവാദഭൂമി മൂന്നായി വിഭജിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. തർക്ക പ്രദേശത്തിന്റെ ഒരു ഭാഗം ശ്രീരാമന്റെ ജന്മസ്ഥലമായ രാംലാലയ്ക്കായും മറ്റൊരു ഭാഗം നിർമോഹി അഖാഡയ്ക്കും ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോർഡിനുമാണ് കോടതി അനുവദിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിനായി രണ്ടു പതിറ്റാണ്ടിലധികമായി മുറവിളി കൂട്ടാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിൽ സ്വാധീനം ചെലുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നുവരുന്നതെന്നും പറയപ്പെടുന്നുണ്ട്.
ഇതിന്റെ ഭാഗമായി നാളെ വിഎച്ച്പി കർസേവപുരത്തിനു സമീപം ധർമസഭ സംഘടിപ്പിക്കുന്നുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തുകൂടിയാണ് രാമക്ഷേത്ര നിർമ്മാണമെന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടപ്പാക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല പൂർണമായും വിഎച്ച്പി തന്നെ ഏറ്റെടുക്കും. ക്ഷേത്രനിർമ്മാണം രാഷ്ട്രീയതാത്പര്യങ്ങൾക്കും മുകളിലാണ് എന്നു വരുത്തിത്തീർക്കുന്നതിന് പദ്ധതിയുടെ മുന്നിൽ സന്യാസി വര്യന്മാരേയും ഋഷിവര്യന്മാരേയും നിർത്താനും പദ്ധതിയിട്ടിട്ടുണ്ട്.
രാജ്യത്തിന്റെ 153 മേഖലകളിലായി വൻ ധർമസഭകൾ നവംബർ 25ന് സംഘടിപ്പിച്ചുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഇതിൽ അയോധ്യ, നാഗ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ആൾക്കാരെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി തീരുമാനം. മറ്റ് 150 സ്ഥലങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത് താരതമ്യേന ചെറിയ സഭകളാണ്.
ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് പാർലമെന്റിൽ നിയമം പാസാക്കാനുള്ള സമ്മർദമാണ് രണ്ടാം ഘട്ടം. വിഎച്ച്പിയും സന്യാസികളും ഇതുസംബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും മെമോറാണ്ടം സമർപ്പിക്കും. നിലവിൽ രാമക്ഷേത്രം നിർമ്മാണത്തിന് ബില്ലോ ഓർഡിനൻസോ പാസാക്കാൻ കേന്ദ്രത്തിൽ നിന്ന് വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ രാജ്യസഭാംഗവും ആർഎസ്എസ് സൈദ്ധാന്തികനുമായ ആർ കെ സിൻഹ സ്വകാര്യ ബില്ലായി അത് അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.
മൂന്നാംഘട്ടം ന്യൂഡൽഹി രാംലീല മൈതാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നതാണ്. ഡിസംബർ ഒമ്പതിന് നടക്കുന്ന ഈപ്രക്ഷോഭത്തിലേക്ക് വിഎച്ച്പിയും മറ്റു ഘടകകക്ഷികളും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും 20 ജില്ലകളിൽ നിന്ന് ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് ഇത്തരത്തിൽ വൻജനാവലിയെ ചേർത്ത് രാംലീല മൈതാനത്ത്് സമ്മേളനം നടത്തുന്നത്. നാലാം ഘട്ടം ഡിസംബർ 18 മുതൽ 27 വരെ നീളുന്നതാണ്. രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎച്ച്പി രാജ്യമെമ്പാടും പ്രാർത്ഥനകളും ഹോമങ്ങളും സംഘടിപ്പിക്കും. നാലു ഘട്ടങ്ങളിലായി ഒരുക്കുന്ന പദ്ധതിക്ക് കൃത്യമായ മാർഗരേഖകളാണ് വിഎച്ച്പി തയാറാക്കിയിട്ടുള്ളത്.
ഇനി, ഓർഡിനൻസോ ബില്ലോ ഇറക്കുന്നതിൽ പരാജയപ്പെട്ടാൽ ജനുവരി 31 മുതൽ ഫെബ്രുവരി ഒന്നു വരെ പ്രയാഗ്രാജിൽ ധർമസൻസദ് സംഘടിപ്പിക്കനാണ് വിഎച്ച്പിയുടെ തീരുമാനം. രാമക്ഷേത്ര നിർമ്മാണത്തിന് അന്തിമ പ്രക്ഷോഭം പ്രഖ്യാപിക്കാൻ തന്നെ വിഎച്ച്പി അവസാനം തയാറായേക്കാം. ഇത്തരത്തിലൊരു നീക്കമുണ്ടായാൽ 1990കളിൽ ഉണ്ടായതിനെക്കാൾ വലിയ പ്രക്ഷോഭത്തെയായിരിക്കും നേരിടേണ്ടി വരികയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇതിനിടെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയുടെ പങ്കാളിത്തവും രാമക്ഷേത്രനിർമ്മാണത്തിന് വാഗ്ദാനം ചെയ്തിരിക്കവേ രാജ്യം കാണാൻ പോകുന്നത് മറ്റൊരു വർഗീയകലഹമായിരിക്കുമോ? ആർഎസ്എസ് പങ്കാളിത്തത്തോടെ വിഎച്ച്പി നടത്തുന്ന ധർമസഭയിൽ താക്കറേ നേതൃത്വം നൽകും. നാളെ നടക്കുന്ന ധർമസഭയിൽ അയോധ്യയിൽ തന്നെ രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സൂചന. അയോധ്യയുടെ നിരത്തുകളിൽ ഉദ്ധവ് താക്കറേ, ആദിത്യ താക്കറേ, പരേതനായ ബാലാ സാഹിബ് താക്കറേ എന്നിവരുടെ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടുത്ത രണ്ടു ദിവസങ്ങളിൽ അയോധ്യയിൽ ഉയരുന്നത് രാമനാമജപങ്ങൾ മാത്രമാണ്.
അയോധ്യയിൽ സുരക്ഷ ശക്തമാക്കണമെന്ന് മുന്മുഖ്യമന്ത്രി അഖിലേഷ് യാദവ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റാലികളിൽ ആശങ്ക വേണ്ടെന്ന് വിഎച്ച്പി നേതാക്കൾ ഉറപ്പു പറയുന്നു. തിരഞ്ഞെടുപ്പു വർഷത്തിലേക്ക് രാജ്യം നീങ്ങവെ രാമക്ഷേത്രവിഷയം ഉയർത്തിപ്പിടിക്കാൻ തന്നെയാണ് ശിവസേനയും പരിവാർ സംഘടനകളും ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയുടെ പല മേഖലകളിൽ നിന്ന് പ്രത്യേക ട്രെയിനുകളിൽ ഒട്ടേറെ ശിവസേനാ പ്രവർത്തകർ യുപിയിൽ ഇതിനകം എത്തിക്കഴിഞ്ഞു. റാലിയോ, വലിയ പൊതുസമ്മളനങ്ങളോ ശിവസേന അയോധ്യയിൽ സംഘടിപ്പിക്കുന്നില്ല. അതിന് യുപി സർക്കാർ അനുമതിയും നൽകിയിട്ടില്ല. എന്നാൽ, ഉദ്ധവ് അയോധ്യയിൽ പ്രാർത്ഥന നടത്തുമെന്ന് ശിവസേന കേന്ദ്രങ്ങൾ അറിയിച്ചു.
ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് യാത്രയെന്നാണ് ശിവസേനയുടെ വിശദീകരണം. ബിജെപിയും പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം മറക്കുകയാണെന്നും രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ച് അവർ മനസ്സു തുറക്കാത്തതതെന്താണെന്നുമാണു ശിവസേനയുടെ ചോദ്യം. കാര്യങ്ങൾ പൊലീസ് നിയന്ത്രണത്തിലായില്ലെങ്കിൽ സെക്ഷൻ 144 പ്രയോഗിക്കേണ്ടി വന്നേക്കാമെന്നത് ഉറപ്പാണ്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കർസേവകർ തകർത്തത്. രാമന്റെ ജന്മഭൂമിയാണ് ഇതെന്ന വാദം ഉയർത്തിയാണ് മസ്ജിദ് പൊളിച്ചുകളഞ്ഞത്.