നാലു ദിവസത്തിനുള്ളിൽ അഞ്ച് ശിശുമരണങ്ങൾ നടന്ന അട്ടപ്പാടിയിൽ യുഡിഎഫ് ഉന്നതതല പ്രതിനിധി സംഘം ഡിസംബർ 6ന് സന്ദർശിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കൺവീനർ എംഎം ഹസൻ,പിഎംഎ സലാം,മോൻസ് ജോസഫ് എംഎൽഎ, ഷംസുദീൻ എംഎൽഎ, സി പി ജോൺ,ബാബു ദിവാകരൻ,എംസി സബാസ്റ്റിയൻ, ജി.ദേവരാജൻ,ജോൺ ജോൺ,അഡ്വ.രാജൻ ബാബു,സുൽഫിക്കർ മയൂരി എന്നിവരും പങ്കെടുക്കും.