- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിയോളം സീറ്റുകളിൽ യുഡിഎഫിന് സഹായിക്കാൻ വെള്ളാപ്പള്ളി; വോട്ട് മറിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആർഎസ്എസ്; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി സഖ്യത്തിൽ ഭിന്നത
കൊച്ചി: ബിഡിജെഎസ് ആരുടെ സൃഷ്ടിയാണെന്ന ചോദ്യം അടുത്തിടെ ശക്തമായി ഉയർന്നിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് ഈ പുതിയ രാഷ്ട്രീയ കക്ഷിയുടെ പിറവിക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. യുഡിഎഫുമായി ധാരണയിലുണ്ടാക്കിയാണ് വെള്ളാപ്പള്ളി പാർട്ടിയുമായി രംഗത്തെത്തിയത്. ഭരണത്തുടർച്ചയ്ക്ക് വേണ്ടിയുള്ള തന്ത്രമായും ഇതിനെ വിലിരുത്തി. എന്തായാലും ഇപ്പോൾ എൻഡിഎ മുന്നണിയിലുള്ള വെള്ളാപ്പള്ളി യുഡിഎഫിലെ ചില നേതാക്കൾക്ക് അനുകൂലമായി വോട്ടുമാറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപവും ശക്തമായതായതോടെ ആർഎസ്എസ് കർശന നിർദേശവുമായി രംഗത്തെത്തി. എസ്.എൻ.ഡി.പി ഹിറ്റ്‌ലിസ്റ്റിൽ പെട്ട ഇരുമുന്നണികളിലെയും ചില നേതാക്കൾക്കെതിരെയും പാർട്ടി മത്സരിക്കാത്തിടത്ത് സമുദായ സ്‌നേഹികളല്ലാത്ത ഇടത് സ്ഥാനാർത്ഥികളുടെ തോൽവിക്കായും വോട്ട് വിനിയോഗിക്കാൻ ബി.ഡി.ജെ.എസ് തയാറാക്കിയ പദ്ധതിയാണ് ആർഎസ്എസ് തടഞ്ഞത്. ഇക്കാര്യം ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ബിജെപി കേന്ദ്ര നേതൃത്വത്തെ ഇടപെടുത്തിയാ
കൊച്ചി: ബിഡിജെഎസ് ആരുടെ സൃഷ്ടിയാണെന്ന ചോദ്യം അടുത്തിടെ ശക്തമായി ഉയർന്നിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് ഈ പുതിയ രാഷ്ട്രീയ കക്ഷിയുടെ പിറവിക്ക് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. യുഡിഎഫുമായി ധാരണയിലുണ്ടാക്കിയാണ് വെള്ളാപ്പള്ളി പാർട്ടിയുമായി രംഗത്തെത്തിയത്. ഭരണത്തുടർച്ചയ്ക്ക് വേണ്ടിയുള്ള തന്ത്രമായും ഇതിനെ വിലിരുത്തി. എന്തായാലും ഇപ്പോൾ എൻഡിഎ മുന്നണിയിലുള്ള വെള്ളാപ്പള്ളി യുഡിഎഫിലെ ചില നേതാക്കൾക്ക് അനുകൂലമായി വോട്ടുമാറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപവും ശക്തമായതായതോടെ ആർഎസ്എസ് കർശന നിർദേശവുമായി രംഗത്തെത്തി.
എസ്.എൻ.ഡി.പി ഹിറ്റ്‌ലിസ്റ്റിൽ പെട്ട ഇരുമുന്നണികളിലെയും ചില നേതാക്കൾക്കെതിരെയും പാർട്ടി മത്സരിക്കാത്തിടത്ത് സമുദായ സ്‌നേഹികളല്ലാത്ത ഇടത് സ്ഥാനാർത്ഥികളുടെ തോൽവിക്കായും വോട്ട് വിനിയോഗിക്കാൻ ബി.ഡി.ജെ.എസ് തയാറാക്കിയ പദ്ധതിയാണ് ആർഎസ്എസ് തടഞ്ഞത്. ഇക്കാര്യം ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ബിജെപി കേന്ദ്ര നേതൃത്വത്തെ ഇടപെടുത്തിയാണ് നീക്കം പൊളിച്ചത്. വിജയ സാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്നതടക്കം എഴുപത്തഞ്ചോളം സീറ്റിൽ എൻ.ഡി.എക്ക് വോട്ട് നൽകാനും ശേഷിച്ചവയിൽ എസ്.എൻ.ഡി.പി വോട്ട് എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചാൽ ഇടതുപക്ഷം തോൽക്കുമെങ്കിൽ അതിനുമായിരുന്നുവത്രെ ബി.ഡി.ജെ.എസ് നീക്കം. ഇത് യു.ഡി.എഫിന് നേട്ടമായേക്കുമെന്ന ഘട്ടത്തിലാണ് ആർ.എസ്.എസ് ഇടപെടൽ.
ആർ.എസ്.എസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി ചർച്ച നടത്തി എൻ.ഡി.എ മുന്നണിക്ക് പുറത്ത് വോട്ട് വിനിയോഗിക്കില്‌ളെന്ന് ഉറപ്പ് വാങ്ങിയതായാണ് വിവരം. മുന്നണിയുടെ ശക്തി തെളിയിക്കേണ്ട ഘട്ടത്തിൽ വോട്ട് ചിതറിപ്പോകുന്നത് ഭാവിയെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം കെട്ടുറപ്പോടെ മുന്നോട്ടുപോക്കാൻ തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആർ.എസ്.എസ് ഇടപെടൽ. ഇതോടെ, എൻ.ഡി.എയുടെ വോട്ട് ശതമാനം ഉയർത്തേണ്ട ബാധ്യത ബി.ഡി.ജെ.എസിൻേതുകൂടിയായി. ബി.ഡി.ജെ.എസ് മത്സരിക്കുന്നിടത്ത് പരമാവധി വോട്ടും ബിജെപി മത്സരിക്കുന്നിടങ്ങളിൽ വോട്ടുചോർച്ചയും വന്നാൽ ഉത്തരം പറയേണ്ടിവരുമെന്ന സൂചനയാണ് ആർ.എസ്.എസ് നൽകിയതത്രെ.
'ഹിറ്റ്‌ലിസ്റ്റ് ഓപറേഷൻ' തടഞ്ഞെങ്കിലും ബിജെപി നേതൃത്വത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. പാർട്ടിയെന്ന നിലയിൽ ബി.ഡി.ജെ.എസിന്റെ കാര്യത്തിൽ ഉറപ്പുണ്ടെങ്കിലും എസ്.എൻ.ഡി.പി വോട്ടുകളുടെ കാര്യത്തിൽ ഉറപ്പുപറയാനാകില്‌ളെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. അതേസമയം, ആർ.എസ്.എസ് ഇടപെടൽ ഉണ്ടായതിലൂടെ വ്യാപക വോട്ട് നഷ്ടം ഇല്ലാതാക്കാൻ കഴിയുമെന്നും കണക്കാക്കുന്നു. എന്നാൽ, മലമ്പുഴയിൽ വി.എസിന്റെ പരാജയത്തിനും തൃപ്പൂണിത്തുറയിലും കോന്നിയിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനും എസ്.എൻ.ഡി.പി ലേബലിൽ നടക്കുന്ന നീക്കത്തിൽനിന്ന് പിന്മാറില്‌ളെന്നാണ് സൂചന.