- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പ്രചരണം: ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ബിആർഎം ഷഫീർ;തെരഞ്ഞെടുപ്പ് കമ്മീഷനും രേഖമൂലം പരാതി നൽകി; ജോയിയുടെത് നെറികെട്ട രാഷ്ട്രീയ പ്രവർത്തനമെന്ന് ഷഫീർ
തിരുവനന്തപുരം: തനിക്കെതിരെ വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റുധരിപ്പിച്ച് വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടതുപക്ഷസ്ഥാനാർത്ഥി വി ജോയ്ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ബിആർഎം ഷഫീർ.മറ്റൊരാളുടെ ഇരുനില വീടിനെ തന്റെതെന്ന് കാണിച്ച് ജോയ് പ്രചരണം നടത്തുന്നതിനെതിരെയാണ് ഷഫീർ രംഗത്ത് വന്നിരിക്കുന്നത്.ജോയിയുടെ പ്രചരണ കേന്ദ്രങ്ങളിലൊക്കെയും ഈ വീടിന്റെ പടവും കാണിക്കുന്നതായും ഷഫീർ ആരോപിക്കുന്നു.
എന്നാൽ ആ വീട് തന്റെതല്ലെന്നും തന്റെ ഭാര്യയുടെവീടിനോട് ചേർന്നുള്ള ഒരു പറമ്പിലെ ഷാമില ബീഗം എന്ന സ്ത്രീയുടെ ഇരുനില വീടാണ് തന്റെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. കെട്ടിടം തന്റെ തല്ലെന്ന് തെളിയിക്കുന്ന രേഖകളും പൊസഷൻ സർട്ടിഫിക്കറ്റും കരമടച്ച രശീതും സഹിതം താൻ സോഷ്യൽ മീഡയയിലുടെ പുറത്ത് വിട്ടിട്ടുണ്ട്.ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീട് തന്റെ മേൽ കെട്ടിവെക്കുന്ന ഇടപക്ഷ സ്ഥാനാർത്ഥിയുടെ നീ്ക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇതിന്റെ ഭാഗമായി വക്കീൽനോട്ടീസ് അയച്ചുകഴിഞ്ഞതായും ഷെഫീർ അറിയിച്ചു.
തുടർനടപടികളുടെ ഭാഗമായി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും തീരുമാനമുണ്ട്.ഇത്തരം നെറികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് പകരം അന്തസുള്ള കമ്മ്യൂണിസ്റ്റുകാരനായി തെരഞ്ഞെടുപ്പിനെ നേരിടകയാണ് വേണ്ടെതെ്ന്നും അദ്ദേഹം പറഞ്ഞു.ഇതിനുപുറമെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചസംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഷഫീർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ