- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്പമംഗലത്ത് ആർഎസ്‌പി സ്ഥാനാർത്ഥിയാവാൻ വയ്യെന്ന് പറഞ്ഞ് പിന്മാറി കെ പി നൂറുദ്ദീൻ; ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെ മാറ്റി ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയായേക്കും; തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് മാണിക്ക് കുര്യന്റെ കത്ത്: യുഡിഎഫിൽ പ്രശ്‌നങ്ങൾ ഒഴിയുന്നില്ല
തൃശൂർ: സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഏതാണ്ട് പൂർണ്ണമായെങ്കിലും യുഡിഎഫിൽ പ്രശ്‌നങ്ങൾ ഒഴിയുന്നില്ല. ടിഎൻ പ്രതാപൻ എംഎൽഎയുടെ പിന്മാറ്റത്തെ തുടർന്ന് ആർഎസ്‌പിക്ക് നൽകിയ കയ്‌പ്പമംഗലം സീറ്റിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ് കെ പി നൂറുദ്ദീൻ പിന്മാറിയതോടെ മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. യുഡിഎഫുമായി ഒത്തുപോകില്ലെന്ന് പറഞ്ഞാണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ നൂറുദ്ദീന്റെ പിന്മാറിയത്. ഇതോടെ കയ്പമംഗലം സീറ്റ് യുഡിഎഫിന് പുതിയ തലവേദനയായി. മത്സരിക്കാനായി കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്ന ടി.എൻ പ്രതാപൻ പിന്മാറിയതോടെയാണ് ആർ.എസ്‌പിക്ക് സീറ്റ് ലഭിച്ചത്. ആർ.എസ്‌പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തിൽ പൊതുസമ്മതൻ എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചത്. എന്നാൽ ആർഎസ്‌പി ചിഹ്നത്തിൽ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീൻ നിലപാടെടുത്തു. ഇതിനോട് ആർഎസ്‌പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയാണ് പിന്മാറാൻ നൂറുദ്ദീൻ തീരുമാനിച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയു
തൃശൂർ: സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഏതാണ്ട് പൂർണ്ണമായെങ്കിലും യുഡിഎഫിൽ പ്രശ്‌നങ്ങൾ ഒഴിയുന്നില്ല. ടിഎൻ പ്രതാപൻ എംഎൽഎയുടെ പിന്മാറ്റത്തെ തുടർന്ന് ആർഎസ്‌പിക്ക് നൽകിയ കയ്‌പ്പമംഗലം സീറ്റിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ് കെ പി നൂറുദ്ദീൻ പിന്മാറിയതോടെ മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. യുഡിഎഫുമായി ഒത്തുപോകില്ലെന്ന് പറഞ്ഞാണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ നൂറുദ്ദീന്റെ പിന്മാറിയത്. ഇതോടെ കയ്പമംഗലം സീറ്റ് യുഡിഎഫിന് പുതിയ തലവേദനയായി.
മത്സരിക്കാനായി കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്ന ടി.എൻ പ്രതാപൻ പിന്മാറിയതോടെയാണ് ആർ.എസ്‌പിക്ക് സീറ്റ് ലഭിച്ചത്. ആർ.എസ്‌പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തിൽ പൊതുസമ്മതൻ എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചത്. എന്നാൽ ആർഎസ്‌പി ചിഹ്നത്തിൽ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീൻ നിലപാടെടുത്തു. ഇതിനോട് ആർഎസ്‌പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയാണ് പിന്മാറാൻ നൂറുദ്ദീൻ തീരുമാനിച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥിയായി നൂറുദ്ദീൻ മത്സരിച്ചിരുന്നു. പിന്നീട് ഡിസംബറിൽ എഎപി അംഗത്വം രാജിവയ്ക്കുകയായിരുന്നു. കോൺഗ്രസുകാരുടെ ഇടപെടൽ കാരണമാണ് ആർഎസ്‌പി സ്ഥാനാർത്ഥിയാകാൻ നൂറുദ്ദീൻ സമ്മതിച്ചത്. എന്നാൽ ആർഎസ്‌പി ചിഹ്നത്തിൽ മത്സരിച്ചാൽ ഇടതു പക്ഷം ആപ്പ് ബന്ധം ചർച്ചയാക്കുമെന്ന് ഉറപ്പായിരുന്നു ഇതോടെയാണ് പിന്മാറ്റം. അതിനിടെ കയ്പമംഗലം സീറ്റ് ആർഎസ്‌പിയിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ആർഎസ്‌പി നേതൃത്വവുമായി കോൺഗ്രസ് അനൗപചാരിക ചർച്ചയിലാണ് ഇപ്പോൾ.
അതിനിടെ കോൺഗ്രസിലെ വനിതാ സ്ഥാനാർത്ഥി മത്സരിക്കുന്ന ഒറ്റപ്പാലത്തും പ്രശ്‌നങ്ങൾ ഉടലെടുത്തു. ഇവിടെ സ്ഥാനാർത്ഥിയായ ശാന്താ ജയറാമിനെതിരെ പ്രദേശിക തലത്തിൽ എതിർപ്പ് ശ്ക്തമായതോടെ സ്ഥാനാർത്ഥിയെ മാറ്റാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഇവിടെ ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. നേതൃത്വം ഷാനിമോളുമായി സംസാരിച്ചു. മത്സരിക്കാൻ ഷാനിമോൾ സന്നദ്ധതയും അറിയിച്ചു. നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥി ശാന്താ ജയറാമിനെതിരെ ഉയർന്ന പ്രതിഷേധവും മഹിളാ കോൺഗ്രസ്സിന്റെ പരാതിയും പരിഗണിച്ചാണ് പുതിയ നീക്കം.
അതിനിടെ തിരുവല്ല സീറ്റിൽ മത്സരിക്കുന്ന ജോസഫ് എം പുതുശ്ശേരിക്കെതിരെ എതിർപ്പുയർത്തി രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എം മാണിക്ക് കുര്യൻ കത്തയച്ചു. ഇതിലുള്ള പ്രതിഷേധം മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചയാളാണ് പുതുശ്ശേരിയെന്ന് കുര്യൻ കത്തിൽ ആരോപിക്കുന്നു. സ്ഥാനമാനങ്ങൾ നൽകാമെന്ന് താൻ പറഞ്ഞിട്ടും യു.ഡി.എഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കത്തിൽ പറയുന്നു.
സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം മാണിക്കുണ്ടെന്നു പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് ചില നിർദേശങ്ങളുണ്ട്. രാഷ്ട്രീയമായ അധാർമികതയാണ് അന്നു പുതുശ്ശേരിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതു പ്രവർത്തകർക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കും. മുൻപ് കല്ലൂപ്പാറയിൽ പുതുശ്ശേരി പരാജയപ്പെട്ടപ്പോൾ അതിനു കാരണക്കാരായ കോൺഗ്രസുകാർക്കെതിരെയും ഇതേ നിലപാടാണു താൻ സ്വീകരിച്ചതെന്നും കുര്യൻ കത്തിൽ പറയുന്നു.
നാലു തവണ മത്സരിച്ച പുതുശ്ശേരി ഒരു തവണ മറ്റൊരാൾക്കു വേണ്ടി പ്രവർത്തിക്കുന്നത് ഉചിതമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് പിജെ കുര്യൻ മാണിക്ക് കത്ത് നൽകിയത്. കത്തിന്റെ പകർപ്പ് ചില മാദ്ധ്യമങ്ങൾക്കും ലഭിച്ചു. കഴിഞ്ഞ തവണ തിരുവല്ലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ടി.തോമസിനെ പരാജയപ്പെടുത്താൻ മുന്നിൽ നിന്നത് പുതുശ്ശേരിയാണെന്ന് ആരോപണം ശക്തമായിരുന്നു. പുതുശ്ശേരിക്കെതിരെ പി.ജെ കുര്യനും വിക്ടറും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.