- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞങ്ങാട്ടും യുഡിഎഫിൽ പാളയത്തിൽപ്പട; മക്കൾ രാഷ്ട്രീയത്തിന്റെ ആനുകൂല്യത്തിലെത്തിയ ധന്യ സുരേഷ് സ്ഥാനാർത്ഥിയാകണ്ടെന്നു എതിർ വിഭാഗം; വിമത സ്ഥാനാർത്ഥിക്കു സാധ്യത
കാസർഗോഡ്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധന്യ സുരേഷിനെതിരെ കോൺഗ്രസ്സിൽ പടനീക്കം. ധന്യ സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാതെ പൊതു സ്വതന്ത്രനെ നിർത്തി മത്സരിപ്പിക്കാൻ കോൺഗ്രസ്സിലെ പ്രബല വിഭാഗം കരുനീക്കങ്ങളാരംഭിച്ചു. കാസർഗോഡ് ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ ധന്യ സുരേഷിന് സംഘടനാ തലത്തിൽ പ്രവർത്തന മികവോ പാർട്ടി പ്രവർത്തകരിൽ സ്വാധീനമോ ഇല്ലെന്ന് സമാന്തര പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് നീലേശ്വരത്ത് നടന്ന കോൺഗ്രസ്സിലെ സമാന്തര വിഭാഗക്കാരുടെ യോഗം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. ജില്ലയിൽ ജന സ്വാധീനമുള്ള നിരവധി മഹിളാ നേതാക്കൾ ഉണ്ടായിട്ടും ധന്യ സുരേഷിന് സ്ഥാനാർത്ഥിത്വം ലഭിച്ചത് മക്കൾ രാഷ്ട്രീയത്തിന്റെ ആനുകൂല്യത്തിലാണെന്ന് എതിരാളികൾ ആരോപിക്കുന്നു. കെപിസിസി. നിർവ്വഹക സമിതി അംഗം പി.ഗംഗാധരൻ നായരുടെ മകളാണ് ധന്യ സുരേഷ്. സഹകരണ ബാങ്ക് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ് ഗംഗാധരൻ നായർ. കെപിസിസി.യിലുള്ള തന്റെ സ്
കാസർഗോഡ്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധന്യ സുരേഷിനെതിരെ കോൺഗ്രസ്സിൽ
പടനീക്കം. ധന്യ സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാതെ പൊതു സ്വതന്ത്രനെ നിർത്തി മത്സരിപ്പിക്കാൻ കോൺഗ്രസ്സിലെ പ്രബല വിഭാഗം കരുനീക്കങ്ങളാരംഭിച്ചു.
കാസർഗോഡ് ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ ധന്യ സുരേഷിന് സംഘടനാ തലത്തിൽ പ്രവർത്തന മികവോ പാർട്ടി പ്രവർത്തകരിൽ സ്വാധീനമോ ഇല്ലെന്ന് സമാന്തര പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് നീലേശ്വരത്ത് നടന്ന കോൺഗ്രസ്സിലെ സമാന്തര വിഭാഗക്കാരുടെ യോഗം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു.
ജില്ലയിൽ ജന സ്വാധീനമുള്ള നിരവധി മഹിളാ നേതാക്കൾ ഉണ്ടായിട്ടും ധന്യ സുരേഷിന് സ്ഥാനാർത്ഥിത്വം ലഭിച്ചത് മക്കൾ രാഷ്ട്രീയത്തിന്റെ ആനുകൂല്യത്തിലാണെന്ന് എതിരാളികൾ ആരോപിക്കുന്നു. കെപിസിസി. നിർവ്വഹക സമിതി അംഗം പി.ഗംഗാധരൻ നായരുടെ മകളാണ് ധന്യ സുരേഷ്. സഹകരണ ബാങ്ക് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ് ഗംഗാധരൻ നായർ. കെപിസിസി.യിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മകളെ സ്ഥാനാർത്ഥിയാക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ആരോപിക്കപ്പെടുന്നു.
ധന്യക്കെതിരെയുള്ള സമാന്തര നീക്കം ഡി.സി.സി, കെപിസിസി. നേതൃത്വങ്ങളെ വെട്ടിലാക്കിയിരിക്കയാണ്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് ഘടക കമ്മിറ്റികളുടെ ഭാരവാഹികളിലേറെപ്പേരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത് നേതൃത്വത്തിന് തിരിച്ചടിയായി. പാർട്ടി നിർത്തിയ സ്ഥാനാർത്ഥിയെ അംഗീകരിക്കേണ്ടതില്ലെന്നും സമാന്തര പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് യോഗത്തിൽ തീരുമാനമായത്. കിനാനൂർ-കരിന്തളം, ബളാൽ, കോടോം-ബേളൂർ, പനത്തടി, കാഞ്ഞങ്ങാട് നഗര സഭ, എന്നിവിടങ്ങളിലെ നേതാക്കളാണ്
യോഗത്തിലെത്തിയത്. ബൂത്തു തലത്തിൽ സമാന്തര യോഗം ചേർന്ന പ്രവർത്തിക്കാനും അഭിപ്രായം സ്വരൂപിക്കാനുമാണ് യോഗത്തിലെ പ്രധാന തീരുമാനം. ആരെ കെട്ടിയിറക്കിയാലും അത് അംഗീകരിക്കണമെന്ന നേതൃത്വത്തിന്റെ അടിച്ചേൽപ്പിക്കൽ നടപ്പില്ല എന്നാണ് പ്രവർത്തകരുടെ തീരുമാനം.
മലയോര പ്രവദേശങ്ങളിലെ മുഴുവൻ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളും വിളിച്ചു ചേർത്ത് തങ്ങളോടൊപ്പം നിർത്താനുള്ള സമാന്തര പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. കെപിസിസി. അംഗം കെ.കെ.നാരായണൻ, ഡി.സി.സി. അംഗം സി.വി. ഭാവനൻ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയ്യം കോട്, കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡണ്ട് സി.വി. ഗോപകുമാർ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടി നിർത്തിയ സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കയാണ്. കണ്ണൂർ ജില്ലയിൽ താമസിക്കുന്ന ധന്യ സുരേഷ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കാസർഗോഡ് സ്ഥിര താമസത്തിനെത്തിയത്.
ഫലത്തിൽ കാസർഗോഡ് ജില്ലയിൽ കോൺഗ്രസ്സ് മത്സരിക്കുന്ന മൂന്ന് സീറ്റുകളും കണ്ണൂർ ജില്ലക്കാർ കൈവശപ്പെടുത്തിയിരിക്കയാണ്. ഉദുമയിൽ കെ.സുധാകരനും തൃക്കരിപ്പൂരിൽ കെ.പി. കുഞ്ഞിക്കണ്ണനും കണ്ണൂർ ജില്ലക്കാരാണ്. കാസർഗോഡ് ജില്ലയിൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കാൻ യോഗ്യതയുള്ളവർ ഇല്ലെന്ന നിലപാടാണ് കെപിസിസി.യും ഡി.സി.സി.യും തീരുമാനിച്ചിട്ടുള്ളത്. ഇതിൽ കാസർഗോഡ് ജില്ലയിലെ കോൺഗ്രസ്സ് നേതാക്കൾക്കും അണികൾക്കും ശക്തമായ അമർഷമുണ്ട്.