- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമളി: ബാങ്ക് വായ്പയുടെ അപേക്ഷയുമായി എത്തിയ വീട്ടമ്മയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച കുമളി ഗ്രാമപഞ്ചായത്ത് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കുമളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപിഎം പീരുമേട് ഏരിയാ കമ്മിറ്റി അംഗവുമായ കെ എം സിദ്ദീഖ് ഗ്രാമ പഞ്ചായത്ത് അംഗ്വത്വം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
രാവിലെ കുമളി പഞ്ചായത്ത് ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമാപിച്ചു. തുടർന്ന് നടക്കുന്ന പ്രതിഷേധ പരിപാടി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരുന്ന കെ.എം സിദ്ദീഖിന്റെ കടയിൽ ബാങ്ക് വായ്പാ അപേക്ഷ നൽകാനായി 2016-ലാണ് വീട്ടമ്മ എത്തുന്നത്. ഇക്കാര്യം പറയാനെന്ന വ്യാജന കടയ്ക്കു പിന്നിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ ബലമായി കടന്നു പിടിച്ചുവെന്ന് കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് വീട്ടമ്മ പീരുമേട് കോടതിയിൽ പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് സമൻസ് അയയ്ക്കുകയായിരുന്നു.