- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓർത്തഡോക്‌സ് സഭ; ഭരണം നിലനിർത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും വിമർശനം
കോട്ടയം: യുഡിഎഫ് സർക്കാറിന് എതിരായ നിലപാട് ആവർത്തിച്ച് ഓർത്തഡോക്‌സ് സഭ രംഗത്തെത്തി. യുഡിഎഫ് മന്ത്രിമാരെ ബഹിഷ്‌ക്കരിക്കുന്നത് തുടരുമെന്നാണ് സഭാ നേതൃത്വം അന്ന് അറിയിച്ചത്. സഭാ തർക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ സത്യസന്ധമല്ലെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഭര
കോട്ടയം: യുഡിഎഫ് സർക്കാറിന് എതിരായ നിലപാട് ആവർത്തിച്ച് ഓർത്തഡോക്‌സ് സഭ രംഗത്തെത്തി. യുഡിഎഫ് മന്ത്രിമാരെ ബഹിഷ്‌ക്കരിക്കുന്നത് തുടരുമെന്നാണ് സഭാ നേതൃത്വം അന്ന് അറിയിച്ചത്. സഭാ തർക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ സത്യസന്ധമല്ലെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഭരണം നിലനിർത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ കാര്യങ്ങൾ നോക്കണമെന്നില്ല. വിഷയത്തിൽ രാഷ്ട്രീയമായി പ്രതികരിക്കാൻ സഭ തയാറല്ലെന്നും കാതോലിക്ക ബാവ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സർക്കാർ കൈക്കൊണ്ട തീരുമാനപ്രകാരം മന്ത്രിമാരെ ബഹിഷ്‌ക്കരിക്കുന്ന നിലപാട് തുടരുകയാണ് സഭാ നേതൃത്വം. നേരത്തെ ഓർത്തഡോക്‌സ് സഭാ നേതൃത്വുമായി പി.സി ജോർജ് എംഎൽഎ ഓർത്തഡോക്‌സ് സഭ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചർച്ചയ്ക്കു ശേഷം ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സൂന്നഹദോസിൽ തീരുമാനമെടുത്തിരുന്നൂവെന്ന് സഭാ വക്താവും വ്യക്തമാക്കി. സഭയുടെ ചടങ്ങുകളിൽ മന്ത്രിമാരെ പങ്കെടുപ്പിക്കരുതെന്നാണ് സൂന്നഹദോസിലെ തീരുമാനം. സഭയ്ക്ക് സർക്കാരിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് സഭാധികാരികൾ വിട്ടുനിന്നിരുന്നു.