- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് വച്ചുമാറാൻ ഇല്ലെന്നു കോൺഗ്രസ്; എങ്കിൽ ഏഴു സീറ്റിലും മത്സരിച്ചോളൂ എന്നു ജെഡിയു; ആർഎസ്പിക്കും അതൃപ്തി: യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ പാളുന്നു
തിരുവനന്തപുരം: സീറ്റ് വച്ചുമാറാൻ ഇല്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതോടെ സീറ്റ് വിഭജന ചർച്ചയ്‌ക്കെത്തിയ ജെഡിയു പിണങ്ങി. സീറ്റു മാറുന്നില്ലെങ്കിൽ ഏഴു സീറ്റിലും കോൺഗ്രസ് തന്നെ മത്സരിച്ചോളൂ എന്നാണു ജെഡിയുവിന്റെ പക്ഷം. അതിനിടെ, മറ്റൊരു ഘടകകക്ഷിയായ ആർഎസ്‌പിയും സീറ്റ് നിർണയത്തിൽ അതൃപ്തി അറിയിച്ചതോടെ യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തർക്കത്തിൽ മുങ്ങി. ജെ.ഡി(യു)മായുള്ള കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ച വീണ്ടും പരാജയപ്പെട്ട സ്ഥിതിയിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു സീറ്റ് അധികം വേണമെന്ന ജെ.ഡി(യു)വിന്റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവാതിരുന്നതോടെയാണ് ചർച്ച പിണങ്ങിപ്പിരിഞ്ഞത്. അധികസീറ്റ് തരാൻ ഒരുക്കമല്ലെങ്കിൽ ഏഴു സീറ്റിലും കോൺഗ്രസ് തന്നെ മത്സരിക്കട്ടെയെന്ന് ജെ.ഡി(യു) സംസ്ഥാന അദ്ധ്യക്ഷൻ എംപി.വീരേന്ദ്ര കുമാർ യോഗത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ യു.ഡി.എഫിൽ തുടരുമെന്ന് വ്യക്തമാക്കിയ ശേഷം വീരേന്ദ്ര കുമാർ അടക്കമുള്ളവർ യോഗത്തിൽ നിന്ന് പോവുകയായിരുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിൽ തങ്ങൾ അപമാനിതരാവു
തിരുവനന്തപുരം: സീറ്റ് വച്ചുമാറാൻ ഇല്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതോടെ സീറ്റ് വിഭജന ചർച്ചയ്‌ക്കെത്തിയ ജെഡിയു പിണങ്ങി. സീറ്റു മാറുന്നില്ലെങ്കിൽ ഏഴു സീറ്റിലും കോൺഗ്രസ് തന്നെ മത്സരിച്ചോളൂ എന്നാണു ജെഡിയുവിന്റെ പക്ഷം. അതിനിടെ, മറ്റൊരു ഘടകകക്ഷിയായ ആർഎസ്‌പിയും സീറ്റ് നിർണയത്തിൽ അതൃപ്തി അറിയിച്ചതോടെ യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തർക്കത്തിൽ മുങ്ങി.
ജെ.ഡി(യു)മായുള്ള കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ച വീണ്ടും പരാജയപ്പെട്ട സ്ഥിതിയിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു സീറ്റ് അധികം വേണമെന്ന ജെ.ഡി(യു)വിന്റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവാതിരുന്നതോടെയാണ് ചർച്ച പിണങ്ങിപ്പിരിഞ്ഞത്.
അധികസീറ്റ് തരാൻ ഒരുക്കമല്ലെങ്കിൽ ഏഴു സീറ്റിലും കോൺഗ്രസ് തന്നെ മത്സരിക്കട്ടെയെന്ന് ജെ.ഡി(യു) സംസ്ഥാന അദ്ധ്യക്ഷൻ എംപി.വീരേന്ദ്ര കുമാർ യോഗത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ യു.ഡി.എഫിൽ തുടരുമെന്ന് വ്യക്തമാക്കിയ ശേഷം വീരേന്ദ്ര കുമാർ അടക്കമുള്ളവർ യോഗത്തിൽ നിന്ന് പോവുകയായിരുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിൽ തങ്ങൾ അപമാനിതരാവുന്ന എന്ന സന്ദർഭമെത്തിയപ്പോഴാണ് നേതാക്കൾ യോഗത്തിൽ പൊട്ടിത്തെറിച്ചത്. തുടർന്നു ചർച്ച പൂർത്തിയാക്കാതെ ജെഡിയു നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങി. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
അതിനിടെ ആർ.എസ്‌പിയുമായുള്ള ചർച്ചയിലും ധാരണയായില്ല. ആറ് സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണിത്. അഞ്ചു സീറ്റുകൾ നൽകാൻ തയ്യാറാണെന്നും കോൺഗ്രസ് പറഞ്ഞു. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ജയിക്കാവുന്ന മണ്ഡലങ്ങൾ നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഇക്കാരണത്താൽ ആർഎസ്‌പിയുമായുള്ള ചർച്ചയും മുടങ്ങി. കേരളാ കോൺഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചയിൽ തീരുമാനാമാകാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവും വൈകും. തിങ്കളാഴ്ച ഡൽഹിക്ക് പോകാനായിരുന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തീരുമാനിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ അത് മാറ്റിവച്ചേക്കും. ഘടകകക്ഷികളുമായി അന്തിമ ധാരണയെത്തിയ ശേഷം പാർട്ടി സ്ഥാനാർത്ഥികളുട കാര്യത്തിലേക്ക് കടക്കാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം.