- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിക്ക് ഒരു സീറ്റ് പോലും കൂടുതൽ നൽകില്ല; ഉള്ള സീറ്റിൽ ചിലത് വച്ചു മാറേണ്ടി വരും: കോൺഗ്രസിൽ ഉടക്കു തീർന്നാൽ ഉടൻ യുഡിഎഫിൽ അടിയുടെ പൊടിപൂരമെന്ന് സൂചന നൽകി പി പി തങ്കച്ചൻ രംഗത്ത്
തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥിത്തത്തിന്റെ പേരിൽ അടി മുറുകുമ്പോൾ തന്നെ മുന്നണിയിൽ കാത്തിരിക്കുന്നതും സങ്കീർണ്ണമായു പ്രശ്‌നങ്ങൾ. പൂഞ്ഞാർ സീറ്റ് അടക്കം കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി കെ എം മാണിയുടെ കേരളാ കോൺഗ്രസ് രംഗത്തെത്തിയെങ്കിലും നൽകാനാവില്ലെന്ന് യുഡിഎഫ് കൺവീനർ തുറന്നു വ്യക്തമാക്കി രംഗത്തെത്തിയത് വരാനിരിക്കുന്ന അടിയുടെ സൂചന തന്നെയാണ് നൽകുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മാണിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പി പി തങ്കച്ചൻ വ്യക്തമാക്കിയത്. കേരള കോൺഗ്രസിന് 15 സീറ്റ് മാത്രമേ നൽകാൻ കഴിയു. ഒരു സീറ്റ് പോലും കൂടുതൽ നൽകാൻ കഴിയില്ല. മാത്രമല്ല നിലവിലെ സീറ്റുകളിൽ വച്ചുമാറലുകൾ ആവശ്യമാണ്. പൂഞ്ഞാർ സീറ്റ് കോൺഗ്രസിന് കിട്ടിയാൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കക്ഷിക്കും സീറ്റ് കൂട്ടി നൽകിയിട്ടില്ല. അങ്ങനെ നൽകുമ്പോൾ മറ്റു കക്ഷികളും അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങും. അതുകൊണ്ട് ആർക്കും സീറ്റ് കൂട്ടിനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ സീറ്റ് കോൺഗ്രസിന് കിട്ടിയാൽ വിജയിക്കുമെന്നും
തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥിത്തത്തിന്റെ പേരിൽ അടി മുറുകുമ്പോൾ തന്നെ മുന്നണിയിൽ കാത്തിരിക്കുന്നതും സങ്കീർണ്ണമായു പ്രശ്‌നങ്ങൾ. പൂഞ്ഞാർ സീറ്റ് അടക്കം കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി കെ എം മാണിയുടെ കേരളാ കോൺഗ്രസ് രംഗത്തെത്തിയെങ്കിലും നൽകാനാവില്ലെന്ന് യുഡിഎഫ് കൺവീനർ തുറന്നു വ്യക്തമാക്കി രംഗത്തെത്തിയത് വരാനിരിക്കുന്ന അടിയുടെ സൂചന തന്നെയാണ് നൽകുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മാണിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പി പി തങ്കച്ചൻ വ്യക്തമാക്കിയത്. കേരള കോൺഗ്രസിന് 15 സീറ്റ് മാത്രമേ നൽകാൻ കഴിയു. ഒരു സീറ്റ് പോലും കൂടുതൽ നൽകാൻ കഴിയില്ല. മാത്രമല്ല നിലവിലെ സീറ്റുകളിൽ വച്ചുമാറലുകൾ ആവശ്യമാണ്. പൂഞ്ഞാർ സീറ്റ് കോൺഗ്രസിന് കിട്ടിയാൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കക്ഷിക്കും സീറ്റ് കൂട്ടി നൽകിയിട്ടില്ല. അങ്ങനെ നൽകുമ്പോൾ മറ്റു കക്ഷികളും അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങും. അതുകൊണ്ട് ആർക്കും സീറ്റ് കൂട്ടിനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ സീറ്റ് കോൺഗ്രസിന് കിട്ടിയാൽ വിജയിക്കുമെന്നും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. പൂഞ്ഞാർ സീറ്റിന്റെ കാര്യത്തിൽ ചില വച്ചുമാറലുകൾ വേണ്ടി വരും.
അങ്കമാലിയുടെ കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അങ്കമാലി അല്ലെങ്കിൽ വേറെ സീറ്റ് നൽകുന്ന കാര്യത്തിലും ജോണി നെല്ലൂരിനെ പരിഗണിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. അങ്കമാലി തിരിച്ചെടുക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
കേരള കോൺഗ്രസ് ജേക്കബ്ബിന്റെ ആവശ്യം തള്ളയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരള കോൺഗ്രസ് എമ്മിന് ന്യായമായും ഒരു സീറ്റ് കിട്ടേണ്ടതാണെന്ന് പ്രിൻസ് ലൂക്കോസ് പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) 15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ ഒൻപത് സീറ്റിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, ഇത്തവണ ഒരു സീറ്റെങ്കിലും കൂടുതലായി വേണമെന്നാണ് മാണി ആവശ്യപ്പെട്ടത്. പൂഞ്ഞാർ, കുട്ടനാട് എന്നീ സീറ്റുകൾ വച്ചുമാറില്ലെന്നും 15 സീറ്റിലും കേരള കോൺഗ്രസ് മത്സരിക്കുമെന്ന് മാണി അറിയിച്ചിരുന്നു.
2011 മുൻപാണ് പി ജെ ജോസഫും പി സി ജോർജും മുന്നണിയിൽ ചേർന്നത്. അതിന്റെ പേരിൽ കഴിഞ്ഞ തവണ നാല് സീറ്റുകൾ കൂട്ടി മാണി വാങ്ങിയിരുന്നു. പി സി ജോർജ് പോയി, പി ജെ ജോസഫിലെ നല്ലൊരു ഭാഗവും ഇപ്പോൾ കേരള കോൺഗ്രസിലില്ല. പക്ഷെ എന്നിട്ടും കേരള കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണമെന്നാണ് വാശി. ചർച്ചകളിൽ തൃപ്തിയില്ലാതെ ഉടക്കിനിൽക്കുകയാണ് കെ എം മാണി. എന്തായാലും ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിരോധം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ നീക്കവും.