- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നറുക്കെടുപ്പിൽ ഭാഗ്യം യുഡിഎഫിന്;കളമശ്ശേരിയും പരവൂറും യുഡിഎഫ് ഭരിക്കും; കളമശ്ശേരി സീമ കണ്ണനും പരവൂരിൽ പി. ശ്രീജയും ചെയർപേഴ്സൺമാർ
കളമശ്ശേരി: നഗരസഭകളിലെ ഭരണം നിശ്ചയിക്കുന്നത് സംബന്ധിച്ച് നറുക്കെടുപ്പ് വേണ്ടിവന്ന രണ്ടിടങ്ങളിലും ഭാഗ്യം യുഡിഎഫിനൊപ്പം.എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലി യിലെ പരവൂർ നഗരസഭകളിൽ ഭരണം യു.ഡി.എഫ് സ്വന്തമാക്കി. ഇരു നഗരസഭകളിലും നറു ക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയിൽ സീമ കണ്ണൻ ചെയർപേഴ്സ ണാ യി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരിൽ പി. ശ്രീജയാണ് ചെയർപേഴ്സൺ.
കളമശ്ശേരി നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തു ണയാണ് ഉണ്ടായിരുന്നത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണ നെ തിരഞ്ഞെടുത്തത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർത്ഥി.
42 വാർഡുകളുള്ള നഗരസഭയിൽ ഒരു വാർഡിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മരിച്ചതിനെത്തുട ർന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാർഡുകളിൽ യു.ഡി.എഫിന് 19-ഉം എൽ.ഡി.എഫിന് 18-ഉം വാർ ഡുകളും എൻ.ഡി.എ.യ്ക്ക് ഒരു വാർഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സിപിഎം. റിബലും ഒരു കോൺഗ്രസ് റിബലും ഒരു മുസ്ലിം ലീഗ് റിബലും വിജയിച്ചിരുന്നു.
സിപിഎം. റിബലായി ജയിച്ച ബിന്ദു മനോഹരൻ എൽ.ഡി.എഫിനൊപ്പം കൂടി. മുസ്ലിം ലീഗ് റിബ ലായി വിജയിച്ച കെ.എച്ച്. സുബൈർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോൺ ഗ്രസ് റിബൽ സ്ഥാനാർത്ഥി എ.കെ. നിഷാദ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.