കടുത്തുരുത്തി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പി.ജെ. ജോസഫ്.

പവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാകാൻ യുഡിഎഫ് സർക്കാർ കെ.എം. മാണിയുടെ ബഡ്ജറ്റിലൂടെ കൊണ്ടുവന്നതാണ് കാരുണ്യ പദ്ധതി. ഇത് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഗുണപരമല്ലാതാക്കി മാറ്റി സാധാരണക്കാരോട് കടുത്ത അനീതി കാട്ടിയെന്നും ജോസഫ് പറഞ്ഞു.