- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് കേരളകോൺഗ്രസ്സിന്റെ വിലയിരുത്താലാവുമെന്ന് പി ജെ ജോസഫ്; ഇടുക്കിയിൽ യുഡിഫ് തന്നെ വിജയിക്കും; ഫലം വരുമ്പോൾ രണ്ടില കരിഞ്ഞുപോകുമെന്നും ജോസഫ്
ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പി. ജെ. ജോസഫ് എംഎൽഎ. യഥാർത്ഥ കേരള കോൺഗ്രസിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. ഫലം വരുമ്പോൾ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും പി. ജെ. ജോസഫ് പറഞ്ഞു.
ഇടുക്കി ജില്ലാപഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മിൽ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയിൽ തർക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. തൊടുപുഴ പുറപ്പുഴ സ്കൂളിലാണ് പി. ജെ. ജോസഫ് വോട്ട് രേഖപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story