- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കല്ല്യാണം നടന്നാൽ കുടുംബത്തിൽ മരണം ഉറപ്പെന്ന് ജ്യോതിഷ പ്രവചനം; വിവാഹ നിശ്ചയ ശേഷം വരൻ അപകടത്തിൽ മരിച്ചത് അറിഞ്ഞതോടെ എതിർപ്പ് ശക്തമായി; വേർപിരിയാൻ മനസ്സ് വരാതെ പ്രതിശ്രുത വരനും വധുവും വാഹനം ഓട്ടിച്ചത് മരണത്തിലേക്കും; ഉദുമലപേട്ടയിലെ അരുണിന്റേയും മഞ്ജുളയുടേയും മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്
ഇടുക്കി: വിഹാഹത്തെ എതിർത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് കാണാതായ കമിതാക്കളെ മറയൂരിന്റെ അതിർത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിലെ ദുരൂഹത നീക്കി പൊലീസ്. കനാലിൽ മുങ്ങിയ കാറിനുള്ളിൽ നിന്നും ജീർണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മറയൂരിന്റെ അതിർത്തി നഗരമായ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകൻ അരുൺ ശങ്കർ(35) ഉദുമലപേട്ട ബോഡിപെട്ടി റവന്യൂ നഗർ രാമചന്ദ്രന്റെ മകൾ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ മരണം ആത്മഹത്യാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഇരു വീട്ടുകാരുടെയും അന്ധവിശ്വാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അരുണും മഞ്ജുളയും തമ്മിലെ വിവാഹം നടന്നാൽ വീട്ടിൽ മരണം സംഭവിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ വിശ്വസിച്ച വീട്ടുകാർ ഇരുവരേയും നിശ്ചയം കഴിഞ്ഞ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇവർ ഒരുമിച്ച് നാട് വിട്ടതും ആത്മഹത്യ ചെയ്തതും. ഉദുമലപെട്ടയിൽ വീൽ അലയ്ന്മെന്റ് ബിസിന
ഇടുക്കി: വിഹാഹത്തെ എതിർത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് കാണാതായ കമിതാക്കളെ മറയൂരിന്റെ അതിർത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിലെ ദുരൂഹത നീക്കി പൊലീസ്. കനാലിൽ മുങ്ങിയ കാറിനുള്ളിൽ നിന്നും ജീർണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മറയൂരിന്റെ അതിർത്തി നഗരമായ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകൻ അരുൺ ശങ്കർ(35) ഉദുമലപേട്ട ബോഡിപെട്ടി റവന്യൂ നഗർ രാമചന്ദ്രന്റെ മകൾ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ മരണം ആത്മഹത്യാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
ഇരു വീട്ടുകാരുടെയും അന്ധവിശ്വാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അരുണും മഞ്ജുളയും തമ്മിലെ വിവാഹം നടന്നാൽ വീട്ടിൽ മരണം സംഭവിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ വിശ്വസിച്ച വീട്ടുകാർ ഇരുവരേയും നിശ്ചയം കഴിഞ്ഞ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇവർ ഒരുമിച്ച് നാട് വിട്ടതും ആത്മഹത്യ ചെയ്തതും.
ഉദുമലപെട്ടയിൽ വീൽ അലയ്ന്മെന്റ് ബിസിനസ് സ്ഥാപനം നടത്തുന്ന ഉദുമൽപേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുൺ ശങ്കറും ശ്രീനിവാസ സ്‌കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ഉദുമൽപേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുളയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നു. ഒരേ സമുദായത്തിൽ പെട്ടവർ എന്ന നിലയിൽ ഇവരുടെ വിവാഹത്തിന് യാതൊരു തടസ്സവും ഇല്ലായിരുന്നു. നിശ്ചയത്തിന് പിന്നാലെ പരസ്പരമുള്ള വിളികളും സംസാരങ്ങളുമായി ഇരുവരും നന്നായി അടുക്കുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി ജ്യോത്സ്യനെത്തിയത്.
വിവാഹം നടന്നാൽ ഒരു മരണമുണ്ടാകും എന്ന ജ്യോത്സ്യന്റെ പ്രവചനം കേട്ട അരുണിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു. മഞ്ജുളയുടെ വീട്ടുകാരെ വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വിളിച്ചു പറയുകയും ചെയ്തു. വിവാഹത്തിൽ നിന്നും പിന്തിരിയാൻ അരുണിനെ നിർബ്ബന്ധിക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് മഞ്ജുളയ്ക്ക് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ ആ യുവാവ് ചടങ്ങിന് ശേഷം അപകടത്തിൽ മരണപ്പെട്ടു. ജോത്സ്യന്റെ നിർദേശത്തിന് പിന്നാലെ ഈ സംഭവം കൂടി അരുണിന്റെ വീട്ടുകാർ അറിഞ്ഞതോടെ പ്രശ്‌നങ്ങൾ ഗുരുതരമാക്കി അരുണിന്റെ വീട്ടുകാർ. ഏറെ അടുപ്പത്തിലായിപോയതിനാൽ പിരിയാൻ ഇരുവർക്കും മനസ്സു വന്നതുമില്ല.
രണ്ടു പേരെയും വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറാൻ നിർബ്ബന്ധിക്കുന്നതിനിടയിലാണ് 20 മുതൽ ഇരുവരേയും കാണാതായത്. 23 ന് രണ്ടു വീട്ടുകാരും ഉദുമല പൊലീസ് സ്റ്റേഷനിൽ രണ്ടു പേരെയും കാണാനില്ല എന്ന് പറഞ്ഞ് പരാതി നൽകുകയും ചെയ്തു. ഇരുവർക്കുമായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കനാലിൽ മുങ്ങിയ നിലയിൽ ആൾട്ടോ കാർ കൃഷിക്കാർ കണ്ടെത്തിയതും കാറിനുള്ളിൽ മരിച്ച നിലയിൽ അരുണിനെയും മഞ്ജുളയെയും കണ്ടെത്തിയതും. വിവാഹം വീട്ടുകാർ എതിർത്തതിനാൽ ഇരുവരും ഒരുമിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജനുവരി 20 മുതലാണ് ഇരുവരെയും കാണാതായത്.
ഇന്നലെ രാവിലെ തിരുമൂർത്തിമല ഡാമിൽനിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലിൽ കാർ വെള്ളത്തിൽ മുങ്ങി കിടക്കുന്നതു കണ്ട നാട്ടുകാർ ദളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഡിവൈ.എസ്‌പി ജയചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് കാർ കരയ്ക്കെത്തിച്ചത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.