കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സംഘടനയായ യു എഫ് എം എഫ് ബി ഫ്രണ്ട്സ് രണ്ടാം ഘട്ട മെംബർഷിപ് ക്യാമ്പയിനും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു .അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം എം എൽ എ തിരുവഞ്ചിയൂർ രാധാകൃഷ്ണൻ മെംബർഷിപ് ഫോം സൈമൊനു നൽകി ഉത്ഘാടനം നിർവഹിച്ചു.

ഒപ്പം യു എഫ് എം സാഹിത്യവേദിയുടെ ലിറ്റിൽ മാഗസിൻ 'ഋതു' ശിവസുതനു നൽകി പ്രകാശനം നടത്തി . ജോസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ സാം നന്തിയാട്ട്,ചെസിൽ രാമപുരം എന്നിവർ സന്നിഹിതരായിരുന്നു. തിരുവഞ്ചിയൂർ രാധാകൃഷ്ണനെസത്താർ കുന്നിൽ പൊന്നാട അണിയിച്ച് ആദരിച്ചു. നിരഞ്ജൻ തംബുരു സ്വാഗതവും ദീപക് കൊച്ചിൻ നന്ദിയും അറിയിച്ചു. അനൂപ് ബേബി, സുഭാഷ് മാറഞ്ചേരി, റ്റോം തൊമസ് ,വൈശാഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.