കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയായ 'യുഎഫ് എം എഫ്ബി ഫ്രണ്ട്‌സ് ' കലാഭവന്മണി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ യുവഎഴുത്തുകാരായ നിരഞ്ജൻ തംബുരു, രാഖിയമേനോൻ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സാം നന്ത്യാട്ട് അധ്യക്ഷനായിരുന്നു. ലിസി പോൾ സ്വാഗതം പറഞ്ഞു. സുഗുണനാഥ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഗായകരായ ഷാഫികൊല്ലം, ആസിഫ് കാപ്പാട് എന്നിവർ കലാഭവന്മണി ഓർമ്മകൾ പങ്കുവച്ചു.

നിരഞ്ജൻതംബുരുവിന്റെ 'സൗരയൂഥത്തിലെ പക്ഷികൾ' രാഖിയ മേനോന്റെ 'നിനവിലെ നൊമ്പരങ്ങൾ' എന്നീ കവിതാസമാഹാരങ്ങളുടെ പ്രകാശനം, പ്രമുഖ മാദ്ധ്യമപ്രവർത്തകരായ സത്താർകുന്നിൽ, സാം പൈനുംമൂട് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 16 എഴുത്തുകാരുടെ കൃതികൾ അടങ്ങിയ ലിറ്റിൽ മാഗസിനും ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു.

സുനിൽ എസ്.എസ്, സമീർ വെള്ളയിൽ, ഹബീബ് കാക്കൂർ, ജയൻ ശശിധരൻ, നിഷാറോബിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുവൈറ്റിലെ പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ദീപക് കൊച്ചിൻ, അനൂപ്‌ബേബിജോൺ, ടോം തോമസ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. കഥയും കവിതയും നിറഞ്ഞു നിന്ന മനോഹരമായ ചടങ്ങിൽ പങ്കെടുത്തവർക്ക് നിയാസ് മജീദ് നന്ദി പറഞ്ഞു.