- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടുകാരി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത് യുകെയിലേക്ക് പോകാൻ ടാക്‌സി വന്ന് നിന്നപ്പോൾ; അവധിക്കു വന്നശേഷം മകളെ മാത്രം നാട്ടിലാക്കി യുകെയിലേക്ക് മടങ്ങിയ മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചു; ആത്മഹത്യാ കുറിപ്പ് മൊബൈലിൽ എഴുതിവച്ച് ഡോണിയയുടെ മരണം
കോഴിക്കോട്: യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പതിനെട്ടുകാരിയെ തിരിച്ചു മടങ്ങാനൊരുങ്ങവെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ലങ്കാഷെയറിലെ ബ്ലാക്ക്‌ബോണിൽ താമസിക്കുന്ന മലയാളി കുടുംബാംഗമായ ഡോണിയ ബിനു സെബാസ്റ്റ്യൻ (18) ആണ് കോഴിക്കോട്ടെ ബന്ധുവീട്ടിൽ ആത്മഹത്യചെയ്തത്. ലണ്ടനിലേക്ക് പോകുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലെത്താൻ ടാക്‌സി വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പാണ്ആത്മഹത്യാക്കുറിപ്പ് മൊബൈലിൽ എഴുതിവച്ച് ഡോണിയ ജീവനൊടുക്കിയത്. മകളുടെ മരണമറിഞ്ഞ് യുകെയിൽ നിന്ന് മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാലു മാസം മുമ്പ് കുടുംബസമേതം ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഡോണിയ ബിനു സെബാസ്റ്റ്യൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപത്തെ പിതൃസഹോദരന്റെ വീട്ടിലെ റൂമിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപം പിതൃസഹോദരൻ കോതമ്പനാനി ഹൗസിൽ പൂന്തുരുത്തിപറമ്പിൽ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ ഫാനിലാണ് ത
കോഴിക്കോട്: യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പതിനെട്ടുകാരിയെ തിരിച്ചു മടങ്ങാനൊരുങ്ങവെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ലങ്കാഷെയറിലെ ബ്ലാക്ക്‌ബോണിൽ താമസിക്കുന്ന മലയാളി കുടുംബാംഗമായ ഡോണിയ ബിനു സെബാസ്റ്റ്യൻ (18) ആണ് കോഴിക്കോട്ടെ ബന്ധുവീട്ടിൽ ആത്മഹത്യചെയ്തത്. ലണ്ടനിലേക്ക് പോകുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലെത്താൻ ടാക്‌സി വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പാണ്ആത്മഹത്യാക്കുറിപ്പ് മൊബൈലിൽ എഴുതിവച്ച് ഡോണിയ ജീവനൊടുക്കിയത്. മകളുടെ മരണമറിഞ്ഞ് യുകെയിൽ നിന്ന് മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
നാലു മാസം മുമ്പ് കുടുംബസമേതം ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഡോണിയ ബിനു സെബാസ്റ്റ്യൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപത്തെ പിതൃസഹോദരന്റെ വീട്ടിലെ റൂമിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപം പിതൃസഹോദരൻ കോതമ്പനാനി ഹൗസിൽ പൂന്തുരുത്തിപറമ്പിൽ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. ജോസിന്റെ അനുജനും ബ്‌ളാക്ക് ബേണിലെ താമസക്കാരനുമായ ബിനു സെബാസ്റ്റ്യന്റെ മകളാണ് ഡോണിയ.
പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഏപ്രിലിലാണ് ഡോണി കുടുംബത്തോടൊപ്പം കോഴിക്കോട്ടെത്തിയത്. വിവാഹ ചടങ്ങിനു ശേഷം ഡോണിയുടെ അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും യുകെയിലേയ്ക്കു മടങ്ങിയെങ്കിലും ഡോണി ബന്ധുവീട്ടിൽ തങ്ങുകയായിരുന്നു. എന്നാൽ ഇന്നലെ ബ്ലാക്ക്‌ബോണിൽ വീട്ടുകാരോടൊപ്പം താമസിക്കുന്നതിനായി പോകാൻ തീരുമാനിച്ചു ടിക്കറ്റെടുത്തിരുന്നു.
മടങ്ങി പോകുന്നതിനെ കുറിച്ച് യാതൊരു അതൃപ്തിയും സൂചിപ്പിച്ചിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മരണ കാരണം എന്താണെന്ന് മൊബൈൽ ഫോണിൽ എഴുതി വച്ചിട്ടുണ്ട് എന്നുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തി. ഡോണി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 4.30ന് കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ ലണ്ടനിലേക്കു പോകാനായി പിതൃസഹോദരൻ ടാക്സിയും ഏർപ്പാടാക്കിയിരുന്നു. മുകൾ നിലയിലെ റൂമിൽ താമസിച്ചിരുന്ന ഡോണിയ മടക്കയാത്രക്കുള്ള സാധനങ്ങൾ പായ്ക്ക് ചെയ്ത് താഴെ എത്തിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനായി ടാക്സിയെത്തുകയും ചെയ്തു.
വീട്ടുകാർ ആവർത്തിച്ചു വിളിച്ചപ്പോഴും വരുന്നെന്നു മറുപടി നൽകിയ ഡോണിയുടെ മുറിയിൽ നിന്നു പിന്നീട് ശബ്ദമൊന്നും കേൾക്കാതായതോടെ പരിശോധിച്ചപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. താൻ മരിച്ചാൽ മൊബൈൽ ഫോൺ തുറന്നുനോക്കണമെന്നും അതിൽ എല്ലാം എഴുതിയിട്ടുണ്ടെന്നുമുള്ള കുറിപ്പും കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് വിദഗ്ദ്ധർ പരിശോധനയ്ക്കായി ഏറ്റുവാങ്ങി.
രാവിലെ എണീറ്റ ശേഷമാണ് മനസുമാറിയതെന്നും ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നുമാണ് ഇതു വ്യക്തമാക്കുന്നത്. ഡോണിക്കു മടങ്ങി പോകാൻ കഴിയാത്ത വിധം എന്താണ് പ്രശ്‌നമെന്ന് ഇപ്പോഴും വ്യക്തമല്ല. മാതാപിതാക്കൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയാണ് മരണകാരണം എന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന പത്രറിപ്പോർട്ടുകൾ. ഇക്കാര്യം പൊലീസും ആവർത്തിക്കുന്നുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ യുകെയിൽ എത്തിയ ഡോണി ബ്ലാക്ക്‌ബോണിൽ തന്നെയാണ് പഠിച്ചുവളർന്നത്. ഡോണിയും മാതാപിതാക്കളും മറ്റു സഹോദരങ്ങളും ഒരുമിച്ചാണ് ഏപ്രിലിൽ നാട്ടിൽ എത്തിയത്. എന്നാൽ ബന്ധുവിന്റെ കല്യാണത്തിനുശേഷം ഡോണിയെ മാത്രം തിരിച്ചുകൊണ്ടുപോയില്ല. റിസ്‌നി സെബാസ്റ്റ്യനാണ് ഡോണിയുടെ അമ്മ.
ദുരൂഹ മരണത്തന് കേസ് രജിസ്റ്റർ ചെയത് അന്വേഷിക്കുകയാണെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമെ എന്തെങ്കിലും പറയാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. ദുരൂഹമായ സംഭവം അന്വേഷിച്ചുവരികയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതായും മെഡിക്കൽ കോളെജ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെ യുകെയിൽ നിന്നുള്ള കുടുംബാംഗങ്ങൾ എത്തുമെന്നും അതിനു ശേഷമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.