- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവർ ഇല്ലാത്ത കാറുകൾ... വെർച്വൽ റിയാലിറ്റി... ആർട്ടിഫിഷ്യൽ ഇന്റലിജൻസ്... സാങ്കേതിക വിദ്യയിൽ ലോകത്തെ ഞെട്ടിക്കാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ അപൂർവ്വ കരാർ; ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളും ഇന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള കരാറിലേക്ക് ബ്രിട്ടൻ ഒഴുക്കുന്നത് ലക്ഷങ്ങൾ; യുകെയിൽ തൊഴിലും ഇന്ത്യക്ക് വളർച്ചയും ഉണ്ടാക്കുന്ന പദ്ധതി ഇതുവരെയുള്ള വിദേശകരാറുകളെയൊക്കെ തോൽപ്പിക്കുന്നത്
ലണ്ടൻ: രാഷ്ട്രതലവന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വ്യാപാര കരാറുകൾ ഉണ്ടാവുക സ്വാഭാവികമാണ്. അവയിൽ പലതിനും ഒരു പ്രയോജനവും ഉണ്ടായെന്നു വരില്ല. മറ്റു പലതും ചില പ്രത്യേക താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം ആയിരിക്കും. വേറെ ചിലതാവട്ടെ സന്ദർശനത്തിന്റെ മാറ്റുകൂട്ടാനുള്ള തട്ടിക്കൂട്ടുകൾ ആയെന്നും വരാം. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വ്യാപാര കരാർ ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഉടലെടുത്തിരിക്കുന്നു. മോദിയുടെ സന്ദർശനവുമായി അതിന് ബന്ധങ്ങൾ ഒന്നുമില്ലെങ്കിലും ഇന്ത്യ-യുകെ ടെക്‌നോളജിക്കൽ പാർട്‌നർഷിപ്പ് ഇരു രാജ്യങ്ങൾക്കും വമ്പൻ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയുമായി നാല് വർഷത്തേക്ക് ഒപ്പ് വയ്ക്കുന്ന സാങ്കേതിക പങ്കാളിത്തത്തിനായി ബ്രിട്ടൻ 14 മില്യൺ പൗണ്ടാണ് വകയിരുത്താൻ സമ്മതിച്ചിരിക്കുന്നത്. ഇതിലൂടെ യുകെയിലാകമാനം ആയിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളാണുണ്ടാകാൻ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന പുതിയ സാങ്കേതിക കൂട്ടായ്മയിലൂടെ ആദ്യം ഡ്രൈവർലെസ് കാറുകൾ, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി
ലണ്ടൻ: രാഷ്ട്രതലവന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വ്യാപാര കരാറുകൾ ഉണ്ടാവുക സ്വാഭാവികമാണ്. അവയിൽ പലതിനും ഒരു പ്രയോജനവും ഉണ്ടായെന്നു വരില്ല. മറ്റു പലതും ചില പ്രത്യേക താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രം ആയിരിക്കും. വേറെ ചിലതാവട്ടെ സന്ദർശനത്തിന്റെ മാറ്റുകൂട്ടാനുള്ള തട്ടിക്കൂട്ടുകൾ ആയെന്നും വരാം. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വ്യാപാര കരാർ ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഉടലെടുത്തിരിക്കുന്നു. മോദിയുടെ സന്ദർശനവുമായി അതിന് ബന്ധങ്ങൾ ഒന്നുമില്ലെങ്കിലും ഇന്ത്യ-യുകെ ടെക്‌നോളജിക്കൽ പാർട്‌നർഷിപ്പ് ഇരു രാജ്യങ്ങൾക്കും വമ്പൻ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യയുമായി നാല് വർഷത്തേക്ക് ഒപ്പ് വയ്ക്കുന്ന സാങ്കേതിക പങ്കാളിത്തത്തിനായി ബ്രിട്ടൻ 14 മില്യൺ പൗണ്ടാണ് വകയിരുത്താൻ സമ്മതിച്ചിരിക്കുന്നത്. ഇതിലൂടെ യുകെയിലാകമാനം ആയിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളാണുണ്ടാകാൻ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന പുതിയ സാങ്കേതിക കൂട്ടായ്മയിലൂടെ ആദ്യം ഡ്രൈവർലെസ് കാറുകൾ, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ആശാവഹമായ പുതിയ കരാറിലൂടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളും ബിസിനസുകളും ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി വിവിധ കരാറുകളിൽ ഒപ്പുവയ്ക്കും.
ഇത്തരം കരാറുകളിലേക്ക് ലക്ഷങ്ങങ്ങളാണ് ബ്രിട്ടൻ ഒഴുക്കുന്നത്. യുകെയിൽ തൊഴിലും ഇന്ത്യക്ക് വളർച്ചയും ഉണ്ടാക്കുന്ന പദ്ധതി ഇതുവരെയുള്ള വിദേശകരാറുകളെയൊക്കെ തോൽപ്പിക്കുന്നതാണെന്നും റിപ്പോർട്ടുണ്ട്. യുകെ-ഇസ്രയേൽ ടെക്ക് ഹബിലൂടെ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ 62 മില്യൺ പൗണ്ട് മൂല്യമുള്ള ഡീലുകളായിരുന്നു യാഥാർത്ഥ്യമാക്കിയിരുന്നത്. അതിന്റെ മാതൃകയിലായിരിക്കും ഇന്ത്യയും യുകെയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തവും വർത്തിക്കുകയെന്നും സൂചനയുണ്ട്. പുതിയ കരാറുകളനുസരിച്ച് സാങ്കേതിക മേഖലയിലെ നിക്ഷേപവും കയറ്റുമതിയും ഗവേഷണവും വികസനവും വർധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളും ബിസിനസുകളും ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈമ്മീഷൻ, ഇന്ത്യൻ ഗവൺന്റെ്, സ്വകാര്യ മേഖല തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കും.
കുറഞ്ഞ വിഷപ്പുകയുള്ളതും സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ വാഹനങ്ങൾ ഇന്ത്യയിൽ വച്ച് വികസിപ്പിക്കാൻ ബ്രിട്ടൻ പൂണെയിൽ ഒരു മില്യൺ പൗണ്ട് നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ബാറ്ററി സ്റ്റോറേജ്, വെഹിക്കിൾ ലൈറ്റ് വെയ്റ്റിങ് തുടങ്ങിയവയുടെ വികസനത്തിനായും ഈ തുക വിനിയോഗിക്കും. ഇതിന് പുറമെ ആഗ്മെന്റ്‌റഡ് ആൻഡ് വെർച്വൽ റിയാലിറ്റിക്കായി ബംഗളുരുവിലും ബ്രിട്ടൻ തുടർന്ന് നിക്ഷേപം നടത്തുന്നതായിരിക്കും. ഇതിനായി അഡ്വാൻസ്ഡ് ആയ മെറ്റീരിയലുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അനുവർത്തിക്കുന്നതായിരിക്കും. ഇതിനായി 2022 ആകുമ്പോഴേക്കും 13 മില്യൺ പൗണ്ട്കൂടി നിക്ഷേപിക്കും.
ബ്രിട്ടനിലെ ലോകോത്തര ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വികസിച്ച് കൊണ്ടിരിക്കുകയാണെന്നും വർഷത്തിൽ 116 ബില്യൺ പൗണ്ട് മൂല്യമുള്ളതാണിതെന്നും രണ്ട് മില്യൺ പേർക്ക് തൊഴിലേകുന്നുവെന്നുമാണ് ഡിജിറ്റൽ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.ഈ അതുല്യമായ വിജയം സാങ്കേതികരംഗത്ത് തുടരുമെന്നാണ് തങ്ങൾ അനുമാനിക്കുന്നതെന്നും അതിന്റെ പശ്ചാത്തലത്തിലുണ്ടാക്കുന്ന ഇന്ത്യ-യുകെ സാങ്കേതിക പങ്കാളിത്തം ഇരുവർക്കുംഗുണമേകുമെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ സാങ്കേതിക രംഗത്ത് ഉന്നതമായ കഴിവുകളുള്ളവരും ഇരു രാജ്യങ്ങളിലെ പൗരന്മാരുമായവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനവസരം ഉണ്ടാവുമെന്നും ഇതിലൂടെ ഹൈസ്‌കിൽഡ് ജോലികളും സാമ്പത്തിക വളർച്ചയും ഇരു രാജ്യങ്ങളിലുമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഏറ്റവും കൂടുതൽ കണക്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണിതെന്നതിനാൽ മികച്ച രീതിയിൽ വളരുന്ന നിരവധി സ്റ്റാർട്ടപ്പുകളുടെ വിളനിലമാണ് ഇന്ത. ഇവിടുത്തെ വരുമാനം വർധിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾ ചെലവിടുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങളാൽ ഇന്ത്യയുമായി ഇത്തരത്തിലുള്ള ഒരു കരാറുണ്ടാക്കുന്നതിൽ ബ്രിട്ടന് ഏറെ താൽപര്യമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2015ൽ യുകെ 358 മില്യൺ പൗണ്ടിന്റെ ഡിജിറ്റൽ സർവീസുകളാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യ യുകെയിലെ സാങ്കേതിക മേഖലയിലും നിർണായകമായ നിക്ഷേപം നടത്തിയിട്ടുണ്ട്. യുകെയിലെ ഇന്ത്യൻ കമ്പനികളിൽ 30 ശതമാനവും ടെക് മേഖലയിലാണ്. 110,000 തൊഴിലാളികൾ യുകെയിൽ ടെക്, ടെലികോംസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
സാങ്കേതിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന പങ്കാളിത്തത്തിന് പ്രാധാന്യമേറെയുണ്ടെന്നാണ് ടെക് യുകെ ചീഫ് എക്സിക്യൂട്ടീവായ ജൂലിയൻ ഡേവിഡ് പറയുന്നത്. ഡിജിറ്റൽ ടെക്നോളജി വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും മുൻനിരയിൽ നിലകൊള്ളുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുകെയുമെന്നതിനാൽ കരാർ നിർണായകമാണെന്നും ജൂലിയൻ എടുത്ത് കാട്ടുന്നു. ഇതിനാൽ ഈ മേഖലയിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം പഠിക്കാനേറെയുണ്ടെന്നും അദ്ദേഹം പറയുന്നു.ഇരുവരും സഹകരിക്കുന്നതിലൂടെ വലിയ അവസരങ്ങൾ തേടിയെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.