- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ നിന്നും നാട്ടിലെത്തിയ 60 മലയാളികൾ കോവിഡ് ബാധിതരായി; ഒൻപതു പേർക്ക് 'സ്വഭാവമാറ്റം' വന്ന വൈറസ്; ക്വാറന്റീൻ നിയമങ്ങൾ കർശനം; 14 ദിവസം കേരളത്തിലും ഏഴു ദിവസം യുകെയിലും നിർബന്ധ ക്വാറന്റീൻ, നാട്ടിലേക്കു യാത്ര ഒഴിവാക്കി യുകെ മലയാളികൾ
ലണ്ടൻ:കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ നിന്നും കേരളത്തിൽ എത്തിയ 60 ഓളം പേർ കോവിഡ് പോസിറ്റീവ് ആയെന്നു വിവിധ റിപോർട്ടുകൾ വക്തമാക്കുന്നു . ഇതിൽ സ്വഭാവ മാറ്റം വന്ന വൈറസിന് ഇരയായവരെ കണ്ടെത്താൻ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൽ നേരത്തെ കണ്ടെത്തിയ ആറുപേർക്ക് പുറമെ മൂന്നു പേർക്ക് കൂടി രൂപമാറ്റം ഉണ്ടായ വൈറസ് ആണ് ബാധിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട് . ഇതിൽ രണ്ടു പേർ ചെറുപ്പക്കാരായ കണ്ണൂർ സ്വദേശികളും ഒരാൾ പത്തനംതിട്ട സ്വദേശിയുമാണ് . ഇതോടെ യുകെയിൽ നിന്നും കേരളത്തിൽ എത്തുന്നവർ കൂടുതൽ കർശന നിരീക്ഷണത്തിലായി . ഡിസംബർ 23 നു കൊച്ചി സർവീസ് എയർ ഇന്ത്യ അവസാനിപ്പിക്കുന്നതിന് മുൻപ് കേരളത്തിൽ എത്തിയവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ട് .
നാട്ടിലെത്തിയവർ കുടുങ്ങിപ്പോയ നിലയിൽ
തിരികെ കൊച്ചിയിൽ നിന്നുള്ള സർവീസ് വൈകുന്നത് കാരണം ഇവരൊക്കെ ഇപ്പോൾ കേരളത്തിൽ കുടുങ്ങിയിരിക്കുകയാണ് . എന്നാൽ ക്വറന്റീൻ സമയം അവസാനിച്ചിട്ടും യുകെയിൽ നിന്നും എത്തിയവർ എന്ന ലേബൽ കാരണം പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യം ആണെന്നും പലരും പറയുന്നു . സ്വഭാവ മാറ്റം വന്ന വൈറസ് കണ്ടെത്തിയത് കൂടുതലും ഡിസംബർ 23 ന് ശേഷം കേരളത്തിൽ എത്തിയവരിൽ ആണെന്നും സൂചനയുണ്ട് . ഏതായാലും യുകെയിൽ സൂപ്പർ സ്പ്രെഡ് വൈറസ് വ്യാപകമായി എന്ന വാർത്തകൾക്കു അമിത പ്രചാരം ലഭിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കായി കേരളത്തിൽ എത്തിയ മുഴുവൻ യുകെ മലയാളികളും വീട്ടുതടങ്കലിൽ ആയ സാഹചര്യം ആണെന്നും നിരവധി പേരുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് മലയാളി വാർത്ത സംഘത്തിന് ബോധ്യമായി . കഴിവതും ഇപ്പോൾ കേരളത്തിലേക്ക് യാത്ര ചെയ്യണ്ട എന്നാണ് നാട്ടിൽ എത്തിയ യുകെ മലയാളികൾ ഏക സ്വരത്തിൽ പറയുന്നത് .
ഉറ്റ ബന്ധുക്കളുടെ സംസ്‌കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ യാത്ര തിരിച്ച യുകെ മലയാളികളെ പോലും നാട്ടുകാർ തടഞ്ഞ സംഭവങ്ങൾ പല സ്ഥലത്തു നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ മാതാപിതാക്കൾ മരിച്ച വിവരം അറിഞ്ഞ യുകെ മലയാളികൾ പോലും യാത്ര വേണ്ടെന്നു വയ്ക്കുക ആയിരുന്നു . നാട്ടിൽ എത്തിയാലും ചടങുകളിൽ പങ്കെടുക്കാൻ അനുവദിക്കിലെന്ന നിലപാടാണ് നാട്ടിൽ നിന്നും ലഭിച്ചത് . ഇതോടെ ഇനി കഷ്ടപ്പെട്ട് യാത്ര ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇപ്പോൾ യുകെ മലയാളികൾ വ്യസന ഹൃദയത്തോടെ ചോദിക്കുന്നത് . സംസ്ഥാന സർക്കാരാകട്ടെ ഇക്കാര്യങ്ങൾ അറിഞ്ഞ മട്ടും കാണിക്കുന്നില്ല എന്ന് പരാതിപെടുന്നവരും കുറവല്ല .
നാട്ടിലെത്തിയവരോട് കൂടുതൽ കാലം ക്വറന്റീനിൽ കഴിയണം എന്നാവശ്യപ്പെടുന്ന തരത്തിൽ ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാർ , ആശാ വർക്കർമാർ എന്നിവർ ബന്ധപ്പെടുന്നതായും പരാതി ഉയരുന്നുണ്ട് . ഇതേതുടർന്ന് കോട്ടയത്ത് എത്തിയ യുകെ മലയാളി ജില്ലാ കളക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് 14 ദിവസം ക്വറന്റീൻ കഴിഞ്ഞാൽ റീ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം എന്ന ഉറപ്പു വാങ്ങിയിരിക്കുകയാണ് . കേരളത്തിൽ ഓരോരുത്തരും തോന്നിയ പോലെ സ്വന്തം നിലയിൽ നിയമ വ്യാഖ്യാനം നടത്തുക ആന്നെനും ഇത് ചൂണ്ടികാട്ടുമ്പോൾ കേന്ദ്ര നിർദ്ദേശം തങ്ങൾ പിന്തുടരുക ആണെന്നൊക്കെയുള്ള എവിടെയും തൊടാത്ത മറുപടി നൽകി സർക്കാർ ജീവനക്കാർ തടിതപ്പുകയാണ് എന്ന പരാതിയും യുകെ മലയാളികൾ ഉയർത്തുന്നു .
നിയമം കടുപ്പിച്ചു സർക്കാർ , ക്വറന്റീൻ രണ്ടാഴ്ച
യുകെയിൽ നിന്നും എത്തുന്ന പ്രവാസികൾ നിശ്ചയമായും രണ്ടാഴ്ച ക്വറന്റീനിൽ കഴിയണണം എന്നാണ് സർക്കാർ തീരുമാനം എന്നും ബ്രിട്ടീഷ് മലയാളിക്കു വിവരം ലഭിച്ചു . ഇക്കാര്യത്തിൽ പല വിധ സന്ദേശങ്ങൾ ലഭിച്ചതിനാൽ വരും ദിവസന്ങ്ങളിൽ നാട്ടിലേക്കു പുറപ്പെടാനിരിക്കുന്ന അനേകം യാത്രക്കാരാണ് ഇന്നലെ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടത് . ടിക്കറ്റ് കൺഫെർമേഷന് എയർ ഇന്ത്യയിൽ വിളിച്ചപ്പോഴാണ് കേരളത്തിൽ യുകെ മലയാളികൾക്കു 14 ദിവസത്തെ ക്വറന്റീൻ ആയെന്ന വിവരം യുകെ മലയാളികൾ അറിയുന്നത് . പൊതുവെ പ്രവാസികൾക്ക് ഏഴു ദിവസം മതിയെങ്കിലും യുകെയിൽ സൂപ്പർ സ്പ്രെഡ് നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ തീരുമാനം . പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തി 14 ദിവസം ക്വറന്റീൻ കഴിഞ്ഞ ശേഷം വീണ്ടും റീ ടെസ്റ്റ് നടത്തിയേ പുറത്തിറങ്ങാനാകൂ . അതും നിയന്ത്രിത രീതിയിൽ ഉള്ള ചുറ്റിക്കറങ്ങൽ മാത്രമാണ് അനുവദനീയം . ഈ സാഹചര്യത്തിൽ രണ്ടാഴ്ച ലീവെടുത്തു നാട്ടിൽ പോകുന്നവർക്ക് പുറത്തിറങ്ങാൻ സാധികാത്ത അവസ്ഥയായി .
ഇതേക്കുറിച്ചു എയർ ഇന്ത്യയിൽ പറഞ്ഞതോടെ ഈ വര്ഷം അവസാനം വരെ ടിക്കറ്റ് ഓപ്പൺ ചെയ്തു ഇടാമെന്ന വാഗ്ദാനമാണ് ലഭിക്കുന്നത് . ഇതിനിടയിൽ സൗകര്യം പോലെ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം . എന്നാൽ നിരക്കിൽ വരുന്ന വത്യാസം നൽകേണ്ടി വരും . അതല്ല പൊടുന്നനെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഭീമമായ നഷ്ടം സ്വയം വഹിക്കുകയും വേണം . ഇതോടെ നാട്ടിലേക്ക് ഈ ദിവസന്ങ്ങളിൽ യാത്ര ചെയ്യാനിരുന്നവർ കൂട്ടത്തോടെ ടിക്കറ്റുകൾ ഓപ്പൺ സ്ലാബിലേക്കു മാറ്റുകയാണ് . പിന്നീട് എപ്പോഴെങ്കിലും പോകാൻ സാധിച്ചാൽ നോക്കാമെന്നാണ് പലരുടെയും തീരുമാനം . ഏതായാലും നാട്ടിൽ പോയി കുടുങ്ങിപ്പോകേണ്ട എന്നാണ് പലരും കരുതുന്നത് . കേരളത്തിൽ തിയറ്റർ അടക്കം തുറന്നു ആൾക്കൂട്ട സാധ്യത സൃഷ്ടിക്കുന്ന കേരളം വിദേശ മലയാളിയോട് കാണിക്കുന്ന രണ്ടാം തരം സമീപനം എതിർക്കേപ്പെടേണ്ടതാണെന്നും രോക്ഷാകുലരായ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു .
ഒട്ടേറെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു ബ്രിട്ടീഷ് മലയാളി ഇന്നലെ തിരുവനന്തപുരത്തെ ദിശ കോവിഡ് സെല്ലിൽ വിളിച്ചതിനെ തുടർന്നണ് യുകെ മലയാളികൾക്ക് 14 ദിവസത്തെ ക്വറന്റീൻ എന്ന വിവരം ഉറപ്പു വരുത്തിയിരിക്കുന്നത് . അത് വീട്ടിൽ സൗകര്യം ഉണ്ടെങ്കിൽ അവിടെ തന്നെ ക്വറന്റീൻ ചെയ്യാമെന്ന ഉറപ്പും കേരള കോവിഡ് സെൽ ജീവനക്കാർ നൽകുന്നു . ഇക്കാര്യം കേരളത്തിലെ എയർപോർട്ടിൽ എത്തുമ്പോൾ റിപ്പോർട്ട് ചെയ്താൽ മതിയാകുമെന്നും ദിശയിൽ നിന്നുള്ള നിർദേശമാണ് എന്നവിടെ പറഞ്ഞാൽ മതിയെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.