- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ ഒരു വൃത്തികെട്ട വിലയില്ലാത്ത രാജ്യം; അവിടുള്ളവരെല്ലാം കുഴപ്പക്കാർ; പാക്കിസ്ഥാൻ വംശജയായ ബ്രിട്ടീഷ് ഗ്ലാമർ മോഡൽ ആഞ്ഞടിച്ചു; ദുബായ് കേന്ദ്രീകരിച്ചൊരു സോഷ്യൽ മീഡിയ വിവാദം
ദുബായ്: സമൂഹമാധ്യമങ്ങളിൽ ഏറെ തിളങ്ങുന്ന, അമേരിക്കൻ മോഡൽ കെയ്ലീ ജെന്നറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പ്രശസ്തയായ ബ്രിട്ടീഷ്-പാക്കിസ്ഥാനി യുവതിയുടെ വംശീയ പ്രസ്താവനകൾ സമൂഹമധ്യമങ്ങളിൽ വൈറലാവുകയാണ്. ബിർമ്മിങ്ഹാമിൽ വളർന്ന് ഇപ്പോൾ ദുബായിൽ താമസിക്കുന്ന ഫൈസ അലി എന്ന 29 കാരിയാണ് ഒരു സ്നപ്പ് ചാറ്റ് വീഡിയോയിൽ തന്റെ അമ്മയെ കുറിച്ച് അനാവശ്യം പറഞ്ഞ ഒരു സ്ത്രീയോട് വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ പറഞ്ഞത്.
മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുപോലും പരാമർശിച്ച ഫൈസ പറയുന്നത് പാക്കിസ്ഥാന് തീരെ വിലയില്ലാത്ത ഒരു കറൻസിയാണ് ഉള്ളതെന്നുമാണ്. അതുപോലെ ചേലാകർമ്മത്തെ കുറിച്ചും അതിൽ പരാമർശിക്കുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ ട്വിറ്ററിലും ടിക്ടോക്കിലും വൈറലായത്. ഈ പ്രസ്താവന വിവാദമായെങ്കിലും ക്ഷമചോദിക്കാൻ ഫൈസ തയ്യാറായിട്ടില്ല. തന്നെ വിമർശിക്കുന്നവർ തന്നോട് അസൂയയുള്ളവരാണെന്നാണ് ഇവർ സ്വന്തം സഹൊദരിക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ച മറ്റൊരു വീഡിയോയിൽ പറയുന്നത്. ആളുകൾ ഒരു വിമർശനം നടത്തുന്നതിനു മുൻപ് കാര്യത്തിന്റെ രണ്ടു വശങ്ങളും മനസ്സിലാക്കിയിരിക്കണമെന്നും അവർ പറഞ്ഞു.
ബ്രിട്ടനിലുള്ള പാക്കിസ്ഥാൻ വംശജയായ ഒരു സ്ത്രീയോടാണ് ഫൈസ ഇങ്ങനെ പറഞ്ഞതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇംഗ്ലണ്ടിൽ താമസിക്കുന്നതിനു പകരം കഴുതകളുമായി പോലും പണമുണ്ടാക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ നാട്ടിലേക്ക് തിരിച്ചുപോകാനാണ് ഇവർ ആ സ്ത്രീയോട് പറയുന്നത്. തീർത്തും അശ്ലീലമായ ഭാഷയിലാണ് ഫൈസ സംസാരിക്കുന്നത്. പാക്കിസ്ഥാനിൽ പണമില്ലെന്നും അവിടത്തെ കറൻസിക്ക് മൂല്യമില്ലെന്നും പരുക്കൻ ഭാഷയിൽ അവർ പറയുന്നു.
വിളിച്ച സ്ത്രീയുടേ മാതാപിതാക്കളേയും ഫൈസ അസഭ്യം പറയുന്നുണ്ട്. താൻ അറബി നാട്ടിലാണ് ജീവിക്കുന്നതെന്നും തനിക്ക് വേണമെങ്കിൽ ആ സ്ത്രീയുടേ പിതാവുമായിട്ട് പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാകുമെന്നും അവർ പറയുന്നു. പാക്കിസ്ഥാനീ വംശജയായിട്ടുപോലും പാക്കിസ്ഥാനികൾക്കെതിരെ നിരവധി വംശീയ വിദ്വേഷം പുലർത്തുന്ന വാക്കുകളാണ് അവർ സംഭാഷണത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.
ദുബായിൽ താമസിക്കുന്ന സഹോദരിമാരായ സോണിയയും ഫൈസയും സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത് കിം കർദ്ദാഷിയാനും കെയ്ലീ ജെന്നറും എന്നാണ്. ഇവരെ അനുകരിക്കുകയാണെന്ന ആരോപണം ഈ സഹോദരിമാർ നിഷേധിച്ചിട്ടുമില്ല. പരിശീലനം സിദ്ധിച്ച ഒരു മേക്ക് അപ് ആർട്ടിസ്റ്റ് കൂടിയായ ഫൈസ ഇടക്കിടക്ക് തന്റെ സഹോദരിയെ കിം കർദ്ദാഷിയാന്റെ രൂപത്തിൽ മേക്ക് അപ് ചെയ്ത് അവതരിപ്പിക്കാറുമുണ്ട്.
മറുനാടന് ഡെസ്ക്