- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയെ അമേരിക്ക ആക്രമിച്ചാൽ ഒപ്പമുണ്ടാകില്ലെന്ന സന്ദേശം നൽകി ബ്രിട്ടൺ; പ്രശ്‌നത്തിൽ കാഴ്ച്ചക്കാരന്റെ റോളിലേയ്ക്ക് മാറാൻ തയ്യാറെടുപ്പ്; അമേരിക്കയെ പിന്തുണച്ച് കെണിയിൽപ്പെടാനില്ല; കൊറിയൻ നടപടികളിൽ ആശങ്ക മാത്രമറിയിച്ച് വിദേശകാര്യ സെക്രട്ടറി
ലണ്ടൻ: മിസൈൽ പരീക്ഷണം ഉൾപ്പെടെയുള്ള ഉത്തരകൊറിയയുടെ നടപടികൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബ്രിട്ടൻ. അണവപരീക്ഷണങ്ങളുടെ കാര്യത്തിൽ ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ മാനിച്ചുവേണം മുന്നോട്ടുപോകാനെന്നും വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസൺ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൊറിയയുമായി യുദ്ധത്തിനു തന്നെ തയ്യാറെടുത്തുള്ള അമേരിക്കയുടെ നീക്കങ്ങളോടുള്ള ബ്രിട്ടന്റെ തണുത്ത പ്രതികരണമായാണ് വിദേശകാര്യസെക്രട്ടറിയുടെ ഈ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലിബിയയിലും അമേരിക്കയൊടൊപ്പം സൈനിക നടപടിക്കു കൂട്ടുനിന്ന ബ്രിട്ടൺ കൊറിയയുമായി യുദ്ധമുണ്ടായാൽ കാഴ്ചക്കാരന്റെ റോളിലാകും നിലകൊള്ളുക എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഇറാഖിൽ തെറ്റുപറ്റിയെന്ന് ടോണി ബ്ലെയറും ലിബിയയിൽ ഗദ്ദാഫിയെ പുറത്താക്കാൻ കൂട്ടുനിന്നത് തെറ്റായിപ്പോയെന്ന് ഡേവിഡ് കാമറണും പിന്നീട് പശ്ചാത്തപിച്ചിരുന്നു. അഫ്ഗാൻ നടപടി തെറ്റായിപ്പോയെന്ന് ഏറ്റുപറയുന്നില്ലെങ്കിലും അഞ്ഞൂറിലേറെ പട്ടാളക്കാ
ലണ്ടൻ: മിസൈൽ പരീക്ഷണം ഉൾപ്പെടെയുള്ള ഉത്തരകൊറിയയുടെ നടപടികൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബ്രിട്ടൻ. അണവപരീക്ഷണങ്ങളുടെ കാര്യത്തിൽ ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ മാനിച്ചുവേണം മുന്നോട്ടുപോകാനെന്നും വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ആവശ്യമെങ്കിൽ കൊറിയയുമായി യുദ്ധത്തിനു തന്നെ തയ്യാറെടുത്തുള്ള അമേരിക്കയുടെ നീക്കങ്ങളോടുള്ള ബ്രിട്ടന്റെ തണുത്ത പ്രതികരണമായാണ് വിദേശകാര്യസെക്രട്ടറിയുടെ ഈ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലിബിയയിലും അമേരിക്കയൊടൊപ്പം സൈനിക നടപടിക്കു കൂട്ടുനിന്ന ബ്രിട്ടൺ കൊറിയയുമായി യുദ്ധമുണ്ടായാൽ കാഴ്ചക്കാരന്റെ റോളിലാകും നിലകൊള്ളുക എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇറാഖിൽ തെറ്റുപറ്റിയെന്ന് ടോണി ബ്ലെയറും ലിബിയയിൽ ഗദ്ദാഫിയെ പുറത്താക്കാൻ കൂട്ടുനിന്നത് തെറ്റായിപ്പോയെന്ന് ഡേവിഡ് കാമറണും പിന്നീട് പശ്ചാത്തപിച്ചിരുന്നു. അഫ്ഗാൻ നടപടി തെറ്റായിപ്പോയെന്ന് ഏറ്റുപറയുന്നില്ലെങ്കിലും അഞ്ഞൂറിലേറെ പട്ടാളക്കാരെ നഷ്ടപ്പെടുത്തി നടത്തിയ യുദ്ധത്തിലൂടെ എന്തു നേടിയെന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.
ബ്രക്‌സിറ്റിന്റെ തിരക്കിലായ ബ്രിട്ടന് ഇപ്പോൾ സ്വന്തം നിലനിൽപ്പ് ഭദ്രമാക്കുകയാണ് പ്രധാന ലക്ഷ്യം. യൂറോപ്പിൽപോലും ഒറ്റപ്പെടൽ ഭീഷണി നേരിടുന്ന ബ്രിട്ടൻ പുതിയൊരു വിഷയത്തിൽ അനാവശ്യ താൽപര്യമെടുത്ത് കെണിയിലാകാൻ ഉദ്ദേശിക്കുന്നില്ല. അമേരിക്കയോടൊപ്പം നിൽക്കുമ്പോഴും ചൈനയുമായുള്ള വാണിജ്യ-വ്യാപാര ഉടമ്പടികളിൽ ബ്രിട്ടന് താൽപര്യങ്ങൾ ഏറെയാണ്. കൊറിയൻ പ്രശ്‌നത്തിൽ ഇടപെട്ട് ചൈനയുടെ ശത്രുവാകുന്നതുകൊണ്ട് ബ്രിട്ടന് നേട്ടം ഒന്നുംതന്നെയില്ല.
ഡോണൾഡ് ട്രംപിനെ അമേരിക്കയിലെത്തി ആദ്യംകണ്ട് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദം പ്രധാനമന്ത്രി തെരേസ മെയ് അരക്കിട്ടുറപ്പിച്ചുവെങ്കിലും ട്രംപിന്റെ പല നിലപാടുകളോടും ഇപ്പോഴും ബ്രിട്ടന് യോജിപ്പില്ല. ബ്രക്‌സിറ്റിനു നൽകുന്ന പിന്തുണ മാത്രമാണ് ഇപ്പോൾ ഇരുകൂട്ടരെയും അടുപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം. നാറ്റോയുടെ ഭാവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ട്രംപിന്റെ നിലപാട് ബ്രിട്ടന് എതിരാണ്. റഷ്യയോടുള്ള ട്രംപിന്റെ സമീപനത്തിലെ ഇരട്ടത്താപ്പിലും ബ്രിട്ടന് വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് കൊറിയൻ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നുമാത്രമുള്ള ബ്രിട്ടന്റെ പ്രതികരണം. അതുപോലും പറഞ്ഞത് പ്രധാനമന്ത്രിയല്ല, വിദേശകാര്യ സെക്രട്ടറിയാണെന്നതും ശ്രദ്ധേയമാണ്.