- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയിലോ നേതൃത്വത്തിലോ ഒരു വെല്ലുവിളിയും ഇല്ലാതിരുന്നിട്ടും സർക്കാർ പിരിച്ചുവിട്ട് തെരേസ മെയ്; ജൂൺ എട്ടിന് പൊതു തെരഞ്ഞെടുപ്പു നടത്തുന്നത് വമ്പൻ ജനപ്രീതിയോടെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനത്തിനു ലോകമെങ്ങും കയ്യടി
ലണ്ടൻ: ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് അപൂർവ മാതൃക കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തന്റെ ഭൂരിപക്ഷ സർക്കാരിനെ പിരിച്ചു വിട്ടു. പാർട്ടിയിലോ സർക്കാരിലോ ഒരു പ്രശ്നവും ഇല്ലാതിരിക്കവേ ജൂൺ എട്ടിന് പൊതു തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത് യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടന്റെ പുറത്തേയ്ക്കുള്ള യാത്ര സുഗമമാക്കാൻ ആണെന്ന് മെയ് തന്നെ പറഞ്ഞിട്ടുണ്ട്. പാർലമെന്റ് പിരിച്ചു വിടുന്നതോടെ തെരേസ മെയുടെ നേത്രത്വത്തിലുള്ള സർക്കാർ കാവൽ ഭരണം നടത്തും. കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് തെരേസ പ്രധാനമന്ത്രിയായി ചുമതല ഏറ്റത്. ഒൻപതു മാസം മികച്ച ഭരണം കാഴ്ച വച്ച മെയുടെ ജനപ്രീതി വലിയ തോതിൽ ഉയർന്നിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ഡേവിഡ് കാമറോൺ സർക്കാർ ബ്രെക്സിറ് പരാജയത്തെ തുടർന്ന് രാജി വച്ചപ്പോൾ പകരക്കാരിയായി എത്തിയതായിരുന്നു മെയ്. ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസൺ ആയിരുന്നു ബ്രെക്സിറ് നായകനായി രംഗത്തെത്തിറങ്ങി പകരക്കാരനാകാൻ ശ്രമിച്ചത്. എന്നാൽ കൺസർവേറ്റിവ് പാർട്ടി, നേതാവായി തെരഞ്ഞെടുത്തത് മെയെ ആയിരുന്നു. മെയ് അ
ലണ്ടൻ: ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് അപൂർവ മാതൃക കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തന്റെ ഭൂരിപക്ഷ സർക്കാരിനെ പിരിച്ചു വിട്ടു. പാർട്ടിയിലോ സർക്കാരിലോ ഒരു പ്രശ്നവും ഇല്ലാതിരിക്കവേ ജൂൺ എട്ടിന് പൊതു തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത് യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടന്റെ പുറത്തേയ്ക്കുള്ള യാത്ര സുഗമമാക്കാൻ ആണെന്ന് മെയ് തന്നെ പറഞ്ഞിട്ടുണ്ട്. പാർലമെന്റ് പിരിച്ചു വിടുന്നതോടെ തെരേസ മെയുടെ നേത്രത്വത്തിലുള്ള സർക്കാർ കാവൽ ഭരണം നടത്തും. കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് തെരേസ പ്രധാനമന്ത്രിയായി ചുമതല ഏറ്റത്. ഒൻപതു മാസം മികച്ച ഭരണം കാഴ്ച വച്ച മെയുടെ ജനപ്രീതി വലിയ തോതിൽ ഉയർന്നിരുന്നു.
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ഡേവിഡ് കാമറോൺ സർക്കാർ ബ്രെക്സിറ് പരാജയത്തെ തുടർന്ന് രാജി വച്ചപ്പോൾ പകരക്കാരിയായി എത്തിയതായിരുന്നു മെയ്. ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസൺ ആയിരുന്നു ബ്രെക്സിറ് നായകനായി രംഗത്തെത്തിറങ്ങി പകരക്കാരനാകാൻ ശ്രമിച്ചത്. എന്നാൽ കൺസർവേറ്റിവ് പാർട്ടി, നേതാവായി തെരഞ്ഞെടുത്തത് മെയെ ആയിരുന്നു.
മെയ് അധികാരം ഏറ്റയുടൻ ധീരമായ നിലപാടുകളോടെ ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ തുടരവേ അതിശകതയായി തിരിച്ചു വരാൻ ആണു മെയ് ശ്രേമിക്കുന്നത്. പൊതു തെരഞ്ഞെടുപ്പോൾ മെയ് തന്നെ കൺസർവേറ്റിവ് പാർട്ടിയെ നയിക്കുകയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ള പാർലമെന്റിന്റെ കാലാവധി തീരാൻ മൂന്നുവർഷം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ജൂൺ എട്ട്, വ്യാഴാഴ്ച പൊതുതിരഞ്ഞടുപ്പ് നടത്താൻ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം നാളെ രാവിലെ മെയ് പാർലമെന്റിൽ അവതരിപ്പിക്കും. കാലാവധി തീരുംമുമ്പ് തിരഞ്ഞെടുപ്പു നടത്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. സർക്കാർ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറായാൽ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈസാഹചര്യത്തിൽ ബില്ല് പാസാകാൻ തടസമുണ്ടാകില്ല.
നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം ഇന്നു രാവിലെ 11.15ന് അത്യന്തം നാടകീയമായാണ് പ്രധാനമന്ത്രി മെയ് പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിക്കു പുറത്ത് വാർത്താസമ്മേളനത്തിലായിരുന്നു അപ്രതീക്ഷിതമായ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ബ്രെക്സിറ്റിനായി ജനങ്ങളെടുത്ത തീരുമാനം നടപ്പിലാക്കാൻ രാജ്യത്തിനു കൂടുതൽ രാഷ്ട്രീയ സ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും പുതിയൊരു തിരഞ്ഞടുപ്പിലൂടെ ഇത് സാധ്യമാക്കാനാണ് തന്റെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മെയ് പറഞ്ഞു.
ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡിനായി സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നതും ബ്രെകിസിറ്റ് ചർച്ചകളിൽ ഉരുത്തിരിയുന്ന അവസാന ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റ് അംഗീകരിക്കാതിരിക്കുമോയെന്ന ആശങ്കയുമാണ് തിരഞ്ഞടുപ്പിന് തെരേസ മെയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെന്നും വിലയിരുത്തലുണ്ട്. ബ്രെക്സിറ്റ് ചർച്ചകൾ ചൂടുപിടിക്കുന്നതിനു മുമ്പ് തിരഞ്ഞടുപ്പ് നടത്തി കൂടുതൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അവരുടെ ലക്ഷ്യം. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ക്ഷീണിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടത്തിയാൽ കൂടുതൽ സീറ്റോടെ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് മെയുടെ പ്രതീക്ഷ.