- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിനിടെ ലഭിക്കുന്ന ഒഴിവുവേളകളിൽ പണിയെടുത്തു; പ്രതിഫലമായി കിട്ടിയ തുക ചെലവഴിക്കുന്നത് കാരുണ്യ പ്രവർത്തനങ്ങൾക്ക്; നമ്മുടെ വിദ്യാർത്ഥികൾക്കും കണ്ടു പഠിക്കാം ഈ യുകെ-യുഎസ് മാതൃക
ആലപ്പുഴ: വിദ്യാഭ്യാസവും ജോലിയും ഒരുമിച്ച് കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. പഠനച്ചെലവുകൾക്കായി ജോലി ചെയ്യുന്നവരും പഠനത്തിനു പുറമെ സ്വന്തം കാര്യങ്ങൾ നോക്കാൻ വേണ്ടി മാത്രം ജോലി ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, ഇതാ ഈ വിദ്യാർത്ഥി സംഘം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമാണ്. പണിയെടുത്ത കാശുമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു ക
ആലപ്പുഴ: വിദ്യാഭ്യാസവും ജോലിയും ഒരുമിച്ച് കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. പഠനച്ചെലവുകൾക്കായി ജോലി ചെയ്യുന്നവരും പഠനത്തിനു പുറമെ സ്വന്തം കാര്യങ്ങൾ നോക്കാൻ വേണ്ടി മാത്രം ജോലി ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ, ഇതാ ഈ വിദ്യാർത്ഥി സംഘം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമാണ്. പണിയെടുത്ത കാശുമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ സംഘം. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പുതിയ മാതൃക സൃഷ്ടിച്ച് ലോകമെങ്ങും സഞ്ചരിക്കുന്നത്.
ഒഴിവുവേളകളിൽ പണിയെടുക്കുന്ന വിദ്യാർത്ഥികൾ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുകയാണ്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇനി ഇവരെ കണ്ട് പഠിക്കാം. സൂപ്പർ പവർ ബൈക്കും അലോസരപ്പെടുത്തുന്ന സൈലൻസറും ഘടിപ്പിച്ച് തെരുവിൽ അമിതവേഗത്തിൽ പായുന്നവർ ഇനി ഇവരെ കണ്ടുപഠിക്കുന്നത് നന്നായിരിക്കും. ധൂർത്തന്മാരായ ഇവർക്ക് ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഉപകരിക്കും.
വിദ്യാർത്ഥികളിൽ ഏറിയ പങ്കും അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലുള്ളവരാണ്. ഇക്കുറി ഇന്ത്യയിൽ എത്തിയ ഇവർ ആഗ്ര, ജയ്പൂർ, കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണു കേരളത്തിൽ എത്തിയത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുകയാണ് ഈ സംഘം. പഠിച്ചും പഠിപ്പിച്ചും ഇവർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൗതുകമാകുകയാണ്.
കൂടാതെ ക്ലാസ് മുറികളുടെ നവീകരണം, ടോയ്‌ലറ്റ് നിർമ്മാണം, ഇംഗ്ലീഷ് ഗ്രാമർ പഠനം എന്നീ പ്രവൃത്തികളും ഇവർ ചെയ്യുന്നുണ്ട്. നവീകരണത്തിന്റെ സാമ്പത്തിക ചെലവ് പൂർണമായി ഈ വിദ്യാർത്ഥി സംഘമാണ് നോക്കുന്നത്. ഇംഗ്ലണ്ടിലെ ലക്‌സംപുൾ ഇന്റർനാഷണൽ സ്‌കൂൾ, യുഗൾ ഫേൻ ഗമാർക് ബ്രയൺവേ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികളാണ് സന്നദ്ധപ്രവർത്തനത്തിനായി കഴിഞ്ഞ ഒരാഴ്ചക്കാലമായി സ്‌കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികളാണ് സ്‌കൂളിൽ നടപ്പിലാക്കിയത്.
കഴിഞ്ഞവർഷം നെടുങ്കണ്ടത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ആശാഭവൻ സ്‌കൂളിന് ബസ്സ് വാങ്ങി കൊടുത്തിരുന്നു. വേൾഡ് ചലഞ്ച് ഗ്രൂപ്പ് ലീഡർ കാതറിന്റെ നേതൃത്വത്തിലാണ് ഇവർ ഇന്ത്യയിലെത്തിയിട്ടുള്ളത്. കൊച്ചി പനമ്പള്ളി നഗർ കേന്ദ്രമായി കഴിഞ്ഞ 14 വർഷമായി റിട്ട. നേവി കമാണ്ടർമാരായ തോമസ്, ശ്യാം ടി ശാമുവൽ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കലിപ്‌സോ അഡ്‌വെഞ്ചേഴ്‌സ് എന്ന ടൂർ കമ്പനിക്കാണ് ഇന്ത്യയിലെ ഇവരുടെ താമസം, ഭക്ഷണം, യാത്ര, സുരക്ഷ എന്നിവയുടെ ചുമതല.
സർ ഹെൻട്രി ഫോർഡ് ഗ്രാമർ സ്‌കൂളിലെ വിൻസന്റ്, സാറ എന്നീ ടീച്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള 14 വിദ്യാർത്ഥികളാണ് അകംകുടി എം.റ്റി.എൽ.പി സ്‌കൂളിന് ഒരു ലക്ഷം രൂപ ചെലവിട്ട് അടുക്കള, സ്റ്റോർ മുറി, ഓഫീസ് മുറി എന്നിവയുടെ നവീകരണ ജോലികൾ ചെയ്യുന്നത്. ഇവിടെ ഇവർ കുട്ടികളെ ഇംഗ്ലീഷും പഠിപ്പിക്കുന്നുണ്ട്. മറ്റു സ്‌കൂളുകളിലേക്കും ഇതുപോലെയുള്ള ഗ്രൂപ്പുകളുടെ സേവനം ലഭ്യമാക്കുമെന്ന് കലിപ്‌സോ മാനേജർ രവിയും, ടൂർ ഗൈഡ് ജഫിയും പറഞ്ഞു. ഏതായാലും കടൽ കടന്നെത്തിയ സഹായം മണ്ണൂർ എൽ.പി.സ്‌കൂളിന് തുണയായി.