- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള വിസിറ്റിങ് വിസക്കാർക്ക് യാത്രാനുമതി നിഷേധിച്ചു; ടയർ-4 ആയതോടെ വിസയും ടിക്കറ്റും ഉണ്ടെങ്കിലും യാത്ര മുടങ്ങും; ബ്രിട്ടനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരും നാട്ടിലുള്ളവരും അറിയാൻ
ലണ്ടൻ: ഉത്സവകാലവും ഒഴിവുകാലവും അടുത്തതോടെ ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രകൾ സജീവമാകുവാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് വ്യാപനം ശക്തമായതോടെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ അഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും പുതിയ നിയന്ത്രണങ്ങൾനിലവിൽ വന്നിട്ടുണ്ട്. ടയർ3, ടയർ 4 മേഖലകളിലേക്കുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയ പുതിയ നിയന്തണങ്ങളറിഞ്ഞിരിക്കേണ്ടത് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് അത്യാവശ്യമാണ്.
ഒരു കൊച്ചി സ്വദേശിയുടെ അനുഭവം കാണാം. ആ വ്യക്തി ലണ്ടനിലേക്ക് ഒരു യാത്രക്ക് പദ്ധതി ഇട്ടിരിന്നു. വിസയും ടിക്കറ്റുമുണ്ടായിരുന്നിട്ടും കൊച്ചി വിമാനത്താവളത്തിൽ ആ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ലണ്ടൻ അപ്പോഴേക്കും ടയർ 3 നിയന്ത്രണത്തിൻ കീഴിൽ വന്നിരുന്നു എന്നതുകൊണ്ടാണ്. ടയർ 3 മേഖലകളിലേക്ക് വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് യാത്രാനുമതിയില്ലാത്തതാണ് കാരണം.
എന്നാൽ, ഇപ്പോൾ ലണ്ടനും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളും ടയർ 4 നിയന്ത്രണത്തിൻ കീഴിൽ വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്ക് ചില പ്രത്യേക വിസയുള്ളവർക്ക് മാത്രമേ അനുമതിയുള്ളു.ആരെയൊക്കെ ഏതൊക്കെ ഭാഗങ്ങളിൽ യാത്രചെയ്യുവാൻ അനുവദിച്ചിട്ടുണ്ട് എന്നതിന് സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും മനസ്സിലാക്കി വേണം ബ്രിട്ടനിലേക്ക് യാത്രചെയ്യുവാൻ.
ടയർ 4 മേഖലയിലേക്കും അവിടെനിന്നും ഉള്ള വിദേശയാത്രകൾ
നിങ്ങൾ താമസിക്കുന്നത് ടയർ 4 മേഖലയിലാണെങ്കിൽ പ്രത്യേക അനുവാദമില്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. മാത്രമല്ല, നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിലെ പൊതു ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. ഇനി, നിങ്ങൾ ടയർ4 മേഖലയിലല്ല താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക് വിദേശയാത്രയ്ക്കായി ഒരു ടയർ4 മേഖലയിലൂടെ സഞ്ചരിക്കാം. എന്നിരുന്നാലും അത് കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. മാത്രമല്ല, നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിലെ പൊതു ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
ബ്രിട്ടനിൽ സ്ഥിരതാമസമായുള്ളവർ വിദേശത്തുണ്ടെങ്കിൽ ഉടനെ തിരിച്ചുവരണമെന്നില്ല. എന്നിരുന്നാലും തിരിച്ചു വരുന്നതിന്റെ പ്രക്രിയകൾ നിങ്ങളുടെ ട്രാവൽ ഏജന്റിനോട് തിരക്കുന്നത് നല്ലതായിരിക്കും. ടയർ 4 മേഖലയിൽ താമസിക്കുന്നവർക്ക് അത്യാവശ്യകാര്യങ്ങൾക്കല്ലാതെ മേഖലയുടെ പുറത്ത് പോകുവാനുള്ള അനുവാദമില്ല.
മറുനാടന് ഡെസ്ക്