- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒരുതിരിച്ചുപോക്ക് ഉണ്ടാകുമോ എന്നറിയില്ല; പരക്കം പാച്ചിലിൽ ചിലർ സർട്ടിഫിക്കറ്റുകൾ പോലും മറന്നുപോയി; യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അദ്ഭുതം; ഉക്രെയിനിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥികൾ കണ്ണൂരിൽ എത്തിയപ്പോൾ ആശ്വാസത്തോടെ രക്ഷിതാക്കൾ
കണ്ണൂർ: ബോംബ് സ്ഫോടനങ്ങളുടെയും മിസൈലിന്റെയും തീമഴ പെയ്യുന്ന നാട്ടിൽ നിമിഷങ്ങൾ മണിക്കൂറുകളാക്കി പ്രാണഭയത്താൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ പിറന്ന നാട്ടിലെത്തിയപ്പോൾ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും കണ്ണുകളിൽ സങ്കടക്കടൽ നിറഞ്ഞു. യുദ്ധനാളുകളിൽ യുക്രൈയ്നിൽ കഴിഞ്ഞ ദിവസങ്ങൾ ഒരു ദു:സ്വപ്നം പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്.
പാതി വഴിയിലായ വിദ്യാഭ്യാസം പുനരാരംഭിക്കാൻ ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോയെന്നും അവർക്കറിയില്ല. കൈയിൽ കിട്ടിയതൊക്കെയെടുത്തുള്ള പരക്കം പാച്ചിലിൽ സർട്ടിഫിക്കറ്റുകൾ പോലും അവിടെ വെച്ചു മറന്നു പോയവരുണ്ട് ആകാശത്തു തീമഴപെയ്യുന്നതു പോലെ പെയ്യുന്ന ബോംബ് പേടിച്ചു ബങ്കറുകളിലായിരുന്നു പലരുടെയും താമസം.
നാട്ടിലെത്തിയെങ്കിലും വിദ്യാർത്ഥികളുടെ കണ്ണിൽ ഇനിയും ഭീതി ഒഴിഞ്ഞിട്ടില്ല. യുക്രൈനിൽ നിന്നുള്ള 11 വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെത്തിയത്. ഡൽഹിയിലെത്തിയ സംഘം ഗോവ വഴിയാണ് ഇന്നലെ പുലർച്ചെ കണ്ണൂരിലെത്തിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളും ഇതിലുണ്ട്. കണിച്ചാർ സ്വദേശികളായ നവ്യ, അക്സ , മാലൂരിലെ ദിൽഷ എന്നിവരാണ് കണ്ണൂർ സ്വദേശി കൾ. മാഹിയിലെ അശ്വിൻ, പേരാമ്പ്രയിലെ ആദ്യപ്രകാശ്, വയനാട്ടിലെ ലെനിൻ, നിലമ്പൂരിലെ അൽക്ക ജാനറ്റ്, കോഴിക്കോട്ടെ ഹൃത്വിക് കൃഷ്ണ, കൊണ്ടോട്ടിയിലെ അർസാദ്, കുറ്റ്യാടിയിലെ മുഹമ്മദ് ഇല്യാസ്, കാഞ്ഞങ്ങാട്ടെ മിഥുൻ എന്നിവരാണ് എത്തിയത്.എ.ഡി.എം കെ.കെ. ദിവാകരന്റെ നേതൃത്യത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു
കണ്ണൂരിന് പുറമെ കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, മാഹി എന്നിവടങ്ങളിലേക്കുള്ളവരും സംഘത്തിലുണ്ടായിരുന്നു
ഇവരെ വീടുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേകം വാഹനം ഏർപ്പെടുത്തിയിരുന്നു രക്ഷിതാക്കളടക്കമുള്ളവൻ ജനാവലിയാണ് ഇവരെ സ്വീകരിക്കാനായി വിമാനതാവളത്തിലെത്തിയത്.വിമാനമിറങ്ങിയ വിദ്യാർത്ഥികളെ കെട്ടിപ്പിടിച്ചും ആനന്ദാശ്രുക്കൾ പൊഴിച്ചും ബന്ധുക്കളുമായുള്ള പുനഃസമാഗമം കണ്ണുർ വിമാനതാവളത്തിൽ വൈകാരികമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. ഇനിയും ഒട്ടേറെ വിദ്യാർത്ഥികൾ ഉക്രൈയിനിൽ നിന്നും കണ്ണൂരിലെത്താനുണ്ട്. കൂത്തുപറമ്പ്, പാനൂർ ഭാഗങ്ങളിലുള്ളവരാണ് കൂടുതൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്