മുംബൈ: സ്ത്രീകളെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിക്കുന്നതിലുള്ള യുക്തി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പ്രമുഖ മോഡലും ബിഗ്ബോസ് താരവുമായ ഉൽഫി ജാവേദ്. താൻ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നില്ല. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഒരാളെ ജീവിത പങ്കാളിയാക്കാനും താൽപ്പര്യപ്പെടുന്നില്ലായിരുന്നെന്നും ഉൽഫി പ്രതികരിച്ചു.

മോഡലിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന സമയത്ത് സൈബർ ആക്രമണങ്ങൾ പതിവായിരുന്നു. ഇസ്ലാംമതത്തിൽ സ്ത്രീകൾ പുറുഷന്റെ കീഴിൽ ഇങ്ങനെയൊക്കെ ജീവിക്കാവു എന്ന് നിർവചിക്കുന്നുണ്ട്. ഇത്തരംജീവിതെ തനിക്ക് അംഗീകരിക്കാൻ കഴിയില്ല. അതിനാലാണ് ഇസ്ലാം മതത്തിൽ വിശ്വാസിക്കാത്തതെന്നും ഉൽഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒരു മതത്തിലും താൻ വിശ്വസിക്കുന്നില്ല. എന്നാൽ ഇപ്പോൾ ഭഗവത് ഗീത വായിക്കുന്നുണ്ട്. ഗീതയിലെ സന്ദേശങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഉൽഫി പറഞ്ഞു.

ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷ സൈബർ ആക്രമണമാണ് ഇസ്ലാമിസ്റ്റുകളിൽ നിന്ന് ഇവർ നേരിട്ടത്.