- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരൻ നായർ പിതൃതുല്യൻ; അനുഗ്രഹം വാങ്ങി, കൂടിക്കാഴ്ച തികച്ചും വ്യക്തിപരം; പെരുന്നയിൽ എത്തി ഉമ തോമസ്; മത- സാമുദായിക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ ഉമയുടെ സന്ദർശനത്തിന് പ്രധാന്യമേറെ; വിധി നിർണയിക്കുക യുവ വോട്ടർമാർ
കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. എൻഎസ്എസ് ആസ്ഥാനം പി ടി തോമസിന് ആത്മബന്ധമുള്ള സ്ഥലമാണെന്നും സുകുമാരൻ നായർ പിതൃതുല്യനാണെന്നും ഉമ തോമസ് പറഞ്ഞു.'പി ടിയും അദ്ദേഹവുമായുള്ള ആത്മബന്ധം വളരെ വലുതാണ്.
അതിനാലാണ് അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്. സ്ഥാനാർത്ഥിയാണെന്ന് നിശ്ചയിച്ചതിന്റെ അടുത്ത ദിവസം തന്നെ വരണമെന്ന് കരുതി പക്ഷെ സമയപ്രശ്നങ്ങൾ മൂലം സാധിച്ചില്ല. പിതൃതുല്യനായ അദ്ദേഹത്തെ ആദ്യം തന്നെ വന്ന് കാണണമെന്ന് കരുതിയതാണ്. അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണ്.' -ഉമ തോമസ് പറഞ്ഞു.
മത- സാമുദായിക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പെരുന്ന സന്ദർശനത്തിന് പ്രധാന്യമേറയാണ്.
അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് സിപിഐഎം നീക്കം എന്ന് വിലയിരുത്തലുണ്ട്. എന്നാൽ, താൻ സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചാരണത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നിഷേധിച്ചു.
പെയ്മെന്റ് സീറ്റാണെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകുക കന്നിവോട്ടുകളാണ്. ആദ്യമായി വോട്ട് ചെയ്യുന്ന 2478 പേരാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഇത്തവണയുള്ളത്. 18 നും 19 നും ഇടയിൽ പ്രായമുള്ളവരാണ് ഇതിലേറേയും. നൂറ് വയസ്സ് തികഞ്ഞ് 22 പേരും പേരും വോട്ടർപട്ടികയിലുണ്ട്. 68,336 യുവ സമ്മതിദായകരാണ് മണ്ഡലത്തിലുള്ളത്. 20-29 നും ഇടയിൽ 27,977 വോട്ടർമാർ30-29 നും ഇടയിൽ 37,881 വോട്ടർമാർ40-49 നും ഇടയിൽ 40,480 വോട്ടർമാർ50-59 നും ഇടയിൽ 37,023 വോട്ടർമാർ60-69 നും ഇടയിൽ 29,339 വോട്ടർമാർ70-79 നും ഇടയിൽ 15,980 വോട്ടർമാർ80-89 നും ഇടയിൽ 4,863 വോട്ടർമാർ90-99 നും ഇടയിൽ 645 വോട്ടർമാർനൂറ് വയസ്സിന് മുകളിൽ 22 വോട്ടർമാർ എന്നിങ്ങനെയാണ് തൃക്കാക്കരയിലെ വോട്ടർമാരുടെ എണ്ണം.
എൽഡിഎഫും യുഡിഎഫും ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡലത്തിൽ നടത്തുന്നത്. മെയ് 31 നാണ് വോട്ടെടുപ്പ്. 2008 ലെ മണ്ഡല പുനർ നിർണായത്തോടെയാണ് തൃക്കാക്കര നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കൊച്ചി കോർപറേഷന്റെ 23 വാർഡുകളും, തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. 2008 ൽ മണ്ഡലം രൂപീകൃതമായെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ബെന്നി ബെഹന്നാൻ നേരിടാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി തൃക്കാക്കരക്കാരനായ ഇ എം ഹസൈനാരെയായിരുന്നു മത്സരിച്ചത്. 22,406 വോട്ടിന്റെ ഭൂരിപക്ഷതോടെ ബെന്നി ബെഹന്നാൻ മണ്ഡലത്തിൽ വിജയിച്ചു. അന്ന് യുഡിഎഫ് 55.88 ശതമാനം വോട്ട് നേടിയപ്പോൾ എൽഡിഎഫിന് ് 36.87 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ തൃക്കാക്കര തുണച്ചു. 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ വി തോമസിന് മണ്ഡലത്തിൽ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎയ്ക്ക് പകരം പി ടി തോമസായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി വിജയിച്ചു. 45.42 ശതമാനം വോട്ടുകൾ പിടിക്കും 36 ശതമാനം വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പോളും സ്വന്തമാക്കി.2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നൽകി. ഭരണതുടർച്ചയുടെ ഇടതുതരംഗം കേരളമൊട്ടാകെ അടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡിഎഫിന് ഒപ്പം നിന്നു. രണ്ടാം അങ്കത്തിനിറങ്ങിയ പി ടിയെ തളക്കാൻ ഡോ.ജെ. ജേക്കബ് എന്ന സ്വതന്ത്രനെ നിർത്തി എൽഡിഎഫ് നടത്തിയ പരീക്ഷണം വിജയിച്ചില്ല. 14,329ലേക്ക് പി ടി യുടെ ഭൂരിപക്ഷം ഉയരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ